ഇവളെപ്പോലെ ഗതിയില്ലാത്തവൾക്കൊപ്പം കളിയ്ക്കാൻ ഞാനില്ലെന്ന് അഖിൽ – ശോഭ അഖിലിനോട് ചെറ്റ വർത്തമാനം പറയരുത് ചെറ്റേ എന്ന് പറഞ്ഞു ! ഇവർ തമ്മിലുള്ള വഴക്കിന് കാരണം

മലയാളം ബിഗ് ബോസ് സീസൺ ഫൈവ് ഇപ്പോൾ 46 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. എല്ലാ മത്സരാർത്ഥികളും ഇപ്പോൾ വളരെ ആവേശത്തോടുകൂടി മുന്നേറുകയാണ്. ഒരുപാട് വിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് വിവാദങ്ങളും തർക്കങ്ങളും പ്രശ്നങ്ങളുമൊക്കെ ഉണ്ടാക്കിയ ഒരു വ്യക്തിയാണ് അഖിൽ മാരാർ. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥിയാണ് അഖിൽ. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കാരണം ഇദ്ദേഹത്തെ ഏഷ്യാനെറ്റ് പുറത്താക്കിയിട്ടില്ലെങ്കിൽ അഖിൽ തന്നെയായിരിക്കും മലയാളം ബിഗ് ബോസ് സീസൺ ഫൈവിലെ വിജയി എന്നാണ് പ്രേക്ഷകർ പറയുന്നത്.

അഖിൽ തന്നെയായിരിക്കും ഇത്തവണ അങ്ങനെയെങ്കിൽ കപ്പ് ഉയർത്തുക എന്നും പ്രേക്ഷകർ പറഞ്ഞു. ശോഭയും അഖിലും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ഇപ്പോൾ പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. ഇവർ തമ്മിലുള്ളഏറ്റുമുട്ടലുകൾ പ്രേക്ഷകർ ആസ്വദിക്കുന്നുമുണ്ട്. അഡ്മിഷൻ എക്സ് എന്ന ടാസ്കിൻ്റെ ഭാഗമായി താക്കോലിൽ മാവു കുഴച്ച പ്രശ്നവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഇവർ തമ്മിലുള്ള തർക്കം ആദ്യമായി തുടങ്ങിയത്.

ബിഗ് ബോസിലെ കണ്ടെസ്റ്റൻ്റ് ആയ റെനീഷ വീണ്ടും ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ പ്രശ്നം വീണ്ടും വഷളായി. ഈ പ്രശ്നത്തിനിടയിൽ ഇവളെപ്പോലെ ഗതിയില്ലാത്ത ആൾക്ക് ഒപ്പം കളിക്കാൻ ഞാനില്ല എന്ന് അഖിൽ മത്സരാർത്ഥിയായ ഷിജുവിനോട് പറയുന്നുണ്ടായിരുന്നു. അഖിൽ ഇത് പറയുന്നത് കേട്ടപ്പോൾ ശോഭയ്ക്ക് ദേഷ്യം വരികയും ഉടൻ തന്നെ അഖിലിനോട് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം എന്ന് പറഞ്ഞു. ഇവിടെവെച്ച് ചെറ്റ വർത്തമാനം പറയരുത് ചെറ്റെ എന്നും ആയിരുന്നു ശോഭ പറഞ്ഞത്. എന്നാൽ ഈ വാക്കുകൾ ശ്രദ്ധിച്ച പ്രേക്ഷകർ ചോദിക്കുന്നത് ശോഭയോട് രണ്ടു തോണിയിലും ഒരേസമയം കാലിടണോ എന്നാണ്.

ശോഭയും അഖിലും തമ്മിൽ ഇടയ്ക്കിടെ പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. അഖിൽ ശോഭയെ ഇറിറ്റേറ്റ് ചെയ്യുകയാണ്. ഇപ്പോൾ ബിഗ് ബോസ് ഷോ മുന്നോട്ടുപോകുന്നത് അഖിൽ മാരാറിലൂടെയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അദ്ദേഹമില്ലെങ്കിൽ ഷോയിൽ ഒരു ഓളവും ഉണ്ടാകില്ലെന്നാണ് പറയുന്നത്. അഖിൽ മാരാർ ശോഭയുടെ വസ്ത്രങ്ങൾ സ്വിമ്മിംഗ് പൂളിലേക്ക് വലിച്ചെറിയുകയും പിന്നീട് ശോഭ അഖിലിൻ്റെ വസ്ത്രങ്ങൾ സ്വിമ്മിംഗ് പൂളിലേക്ക് വലിച്ചെറിഞ്ഞതും ഒക്കെ കാണുവാൻ സാധിച്ചിരുന്നു.

എന്നാൽ ഇവർ തമ്മിലുള്ള വഴക്കുകൾ ശരിക്കുള്ളതാണോ അതോ തമാശയാണോ എന്നാണ് പ്രേക്ഷകരുടെയും അതുപോലെ തന്നെ ബിഗ് ബോസ് മത്സരാർത്ഥികളുടെയും സംശയം. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വന്നപ്പോൾ ഈ കാര്യം തുറന്നു ചോദിക്കുകയും ചെയ്തിരുന്നു എന്നാൽ ശോഭ പറഞ്ഞത് അഖിൽ മോശമായി പെരുമാറുന്നുവെന്നും എവിടെ ഇരുന്നാലും ശല്യപ്പെടുത്തുന്നു എന്നുമായിരുന്നു.

മോഹൻലാൽ ഇതേക്കുറിച്ച് അഖിലിനോട് ചോദിച്ചപ്പോൾ അഖിൽ പറഞ്ഞത് താൻ തമാശയ്ക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ്. കൂടെ പഠിച്ച സുഹൃത്തുക്കളോട് ചെയ്യുന്നതുപോലെയാണ് താൻ ശോഭയോട് ഇതൊക്കെ ചെയ്യുന്നത് എന്നും അഖിൽ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply