മോഹൻലാലുമായി താൻ അധികം സംസാരിക്കാറില്ല ; നടി ശോഭന – കാരണം

മലയാള സിനിമകളിലെ താര ജോടികളിൽ മുൻനിരയിൽ നിൽക്കുന്നവരായിരുന്നു മോഹൻലാലും ശോഭനയും. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നുള്ള തരത്തിലുള്ള വാർത്തകൾ പോലും അക്കാലത്ത് നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് നടി ശോഭന പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ശോഭനയുടെ ഹിറ്റ് സിനിമകളെല്ലാം തന്നെ അധികവും മോഹൻലാലിനോടൊപ്പം ആയിരുന്നു.

എന്നാൽ അതേപോലെ തന്നെ മമ്മൂട്ടിയോടൊപ്പം താൻ അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നും നടി പറയുന്നു. ആദ്യമൊക്കെ മോഹൻലാലിനോടൊപ്പം അഭിനയിക്കുമ്പോൾ താൻ ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല എന്നും ശരിക്കും സംസാരിക്കുക പോലും ചെയ്യാറില്ലായിരുന്നു എന്നും നടി വ്യക്തമാക്കുന്നു. തനിക്കും മോഹൻലാലിനും ഒരേ പ്രായമായിരുന്നു എന്നും അതുകൊണ്ടു തന്നെ അഭിനയിക്കുമ്പോൾ ചെറിയ കുട്ടികളുടെ കൂട്ടായിരുന്നു തങ്ങൾ എന്നും ഒരു കംഫർട്ടബിൾ ആയി തോന്നിയിരുന്നില്ല എന്നും നടി കൂട്ടിച്ചേർത്തു.

വ്യത്യസ്തരായ രണ്ട് ചെറുപ്പക്കാർ ഒന്നിച്ച് അഭിനയിക്കുമ്പോൾ ഉള്ള അവസ്ഥ എങ്ങനെയായിരിക്കുമോ അതുപോലെയായിരുന്നു തങ്ങളുടെ ആദ്യത്തെ അഭിനയം എന്നും ശോഭന വ്യക്തമാക്കി. പിന്നീട് ഒരു ഘട്ടം കഴിഞ്ഞപ്പോഴേക്കും അതൊക്കെ വലിയ കുഴപ്പമില്ലാത്ത ഒന്നായി മാറിയെന്നും കെട്ടിപ്പിടിക്കുന്ന രംഗങ്ങളിൽ അഭിനയിക്കുമ്പോൾ മോഹൻലാൽ തന്നെ കളിയാക്കുമായിരുന്നു എന്നും കെട്ടിപ്പിടിക്കുന്ന സീന് കഴിയുമ്പോൾ മോഹൻലാൽ മൂക്കള ഷർട്ടി ആക്കി എന്ന് തന്നോട് പറയാറുണ്ടായിരുന്നു എന്നും അത്തരത്തിലുള്ള കളിയാക്കലുകൾ ഒക്കെ മോഹൻലാൽ അന്ന് ചെയ്യാറുണ്ടായിരുന്നുവെന്നും ശോഭന പറയുന്നുണ്ട്.

തേന്മാവിൻ കൊമ്പത്ത്, അവിടത്തെപ്പോലെ ഇവിടെയും, പക്ഷേ, പവിത്രം, മണിച്ചിത്രത്താഴ്, മിന്നാരം അങ്ങനെ എണ്ണിയാൽ തീരാത്ത ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച അഭിനയിച്ചുകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ളത്. ഇപ്പോൾ തന്റെ ശ്രദ്ധ മുഴുവൻ നൃത്തത്തിൽ കേന്ദ്രീകരിച്ചുകൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് ശോഭന. വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രത്തിലാണ് ശോഭന അവസാനമായി അഭിനയിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply