ഇതെപ്പോ സംഭവിച്ചു ! ഷഫ്‌നയും കുഞ്ഞും ലേബർ റൂമിൽ – വിശ്വസിക്കാൻ ആകാതെ സർപ്രൈസ്‌ എന്ന് ആരാധകർ

സീരിയൽ ഓരോ പ്രേക്ഷകരെയും വലിയതോതിൽ തന്നെ സ്വാധീനിക്കാറുണ്ട്. അതിന് കാരണം വ്യത്യസ്തങ്ങളായ പ്രമേയമായിവരുന്ന സീരിയലുകൾ നമ്മുടെ സ്വീകരണമുറിയിലേക്ക് എത്തുന്നുവെന്നത് തന്നെയാണ്. ദിവസവും നമ്മൾ കാണുന്ന കഥാപാത്രങ്ങളാണ് ഓരോ സീരിയൽ താരങ്ങളും. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയവർ നിലനിന്നു പോകുന്നത്. സിനിമ താരങ്ങളേക്കാൾ കൂടുതൽ ആരാധകർ എപ്പോഴും സീരിയൽ താരങ്ങൾക്ക് തന്നെ ആയിരിക്കും. ഇപ്പോൾ ശ്രദ്ധ നേടുന്നത് നടി ഷഫ്നയുടെ വിശേഷങ്ങളാണ്.

സീരിയൽ പ്രേമികൾക്കും സിനിമാപ്രേമികൾക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു നടിയാണ് ഷഫ്ന. സാന്ത്വനം സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട നാടനായ സജിൻ ആണ് ഷഫ്നയുടെ ഭർത്താവ്. സാന്ത്വനം എന്ന സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിന് നിരവധി ആരാധകരാണ് ഉള്ളത്. സാധാരണ സീരിയലിൽ നിന്നും സിനിമയിലേക്ക് പോകുമ്പോൾ അതിൽനിന്നും വ്യത്യസ്തമായി ഷഫ്‌ന സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തുകയായിരുന്നു. പ്ലസ് ടു, കഥപറയുമ്പോൾ തുടങ്ങിയ ചിത്രങ്ങളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് ഷഫ്ന കാഴ്ച വച്ചിരുന്നത്. പ്ലസ്ടു എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്താണ് സജിനുമായി ഷഫ്‌ന പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.

വീട്ടുകാർക്ക് ഇടയിൽ വലിയ പ്രശ്നം നിലനിന്നിരുന്ന ഒരു വിവാഹം തന്നെയായിരുന്നു ഇരുവരുടെയും. എന്നാൽ രണ്ടുപേരും തങ്ങളുടെ പ്രണയത്തിൽ തന്നെ ഉറച്ചു നിൽക്കാൻ ആയിരുന്നു തീരുമാനിച്ചത്. അത് 100% വിജയിക്കുകയും ചെയ്തു. അടുത്തകാലത്തായി കൂടുതൽ സീരിയലുകളിൽ സജീവമായിരിക്കുകയാണ് ഷഫ്ന.

സാന്ത്വനം ലൊക്കേഷനിലും ഷഫ്‌നയെ കാണാറുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവസാന്നിധ്യമാണ് ഇരുവരും.. ഇവർ പങ്കുവയ്ക്കുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കുമൊക്കെ ആരാധകർ ഏറെയാണ്. ഇപ്പോൾ ഷഫ്‌ന പങ്കുവെച്ച് പുതിയൊരു വീഡിയോയാണ് ആരാധകരിലെല്ലാം അമ്പരപ്പ് ഉളവാക്കുന്നത്. ലേബർ റൂമിൽ നിന്നും കുഞ്ഞിനോടൊപ്പം ഉള്ള ഒരു വീഡിയോയാണ് ഷഫ്‌ന പങ്കുവെച്ചിരിക്കുന്നത്.

താരം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ആണ് ആരാധകർ ചോദിച്ചത്. ഇപ്പോൾ പൊതുവേ താരങ്ങൾ ആരാധകർക്ക് ഒരു സൂചനപോലും നൽകാതെ അമ്മയാകുന്ന കാലഘട്ടമാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകരോട് ഒന്നും പറയാതെ ഷഫ്നയും അമ്മയായത് ആണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. താരങ്ങളുടെ കുഞ്ഞ് ആണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. ഒരുപാട് വട്ടം ആരാധകരിൽ നിന്നും ഇത്തരം ചോദ്യങ്ങൾ ഉയർന്നതോടെ ഷഫ്‌ന തന്നെ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ്. ഷൂട്ടിങ്ങിന്റെ ഭാഗമായി എടുത്ത ഒരു ചിത്രമായിരുന്നു എന്നും ഷൂട്ടിങ്ങിനു വേണ്ടി ചിത്രീകരിച്ച ഒരു രംഗമാണ് അതൊന്നും ആണ് ഷഫ്‌ന തുറന്ന് പറഞ്ഞിരുന്നത്. ലേബർ റൂമിൽ കുഞ്ഞിന്റെ അരികിൽ കിടക്കുന്ന ഒരു ചിത്രമായിരുന്നു ഷഫ്‌ന പങ്കുവെച്ചത്. അപ്പോൾ തന്നെ കമന്റുകളുടെ ഒരു പ്രവാഹം തന്നെയായിരുന്നു എത്തിയിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply