തനിക്ക് വിവാഹബന്ധം പോലും നേരെ കൊണ്ടുപോകാൻ സാധിക്കാത്തത് ആ കാരണം കൊണ്ട് ! ജീവിതത്തിൽ സംഭവിച്ചത് തുറന്നു പറഞ്ഞു ഷൈൻ ടോം

അടുത്തിടെ പുറത്തിറങ്ങിയ പല മലയാള സിനിമകളിലും നിറ സാന്നിധ്യമാണ് ഷൈൻ ടോം ചാക്കോ. അതുകൊണ്ടു തന്നെ അടുത്തിടെ പല അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെടുകയും പലപ്പോഴും തന്റെ സംസാര ശൈലി കൊണ്ട് ട്രോളുകൾക്കും സൈബർ ആക്രമണത്തിനും വിധേയനായിട്ടുണ്ട് താരം. എന്നാൽ അഭിമുഖത്തിൽ കാണുന്ന ഷൈൻ ടോം ചാക്കോ അല്ല സെറ്റിൽ കാണാറുള്ളത് എന്നും വളരെ കഠിനാധ്വാനി ആയ ഒരു കലാകാരൻ ആണ് ഷൈൻ എന്നും നടി ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചിരുന്നു.

സിനിമയ്ക്ക് വേണ്ടി സ്വന്തം വീട്ടുകാരെ പോലും മറന്നു ജീവിക്കുന്ന ഒരു വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. ഒരാൾ സംതൃപ്തിപ്പെടുത്തേണ്ടത് സ്വന്തം ആത്മാവിനെയാണ് അല്ലാതെ മറ്റാരെയും അല്ല. വീട്ടുകാർ മക്കളെ വളർത്തി വലുതാക്കുന്നത് അവരുടെ ഭാവി നന്നായി കാണാൻ വേണ്ടിയാണ്. സിനിമ നഷ്ടപ്പെടുത്തി വീട്ടുകാരെ തൃപ്തിപ്പെടുത്തി അവരോടൊപ്പം ഒരിക്കലും ജീവിക്കാൻ കഴിയില്ല എന്ന് തീർത്ത പറയുകയാണ് ഷൈൻ ടോം ചാക്കോ.

ജീവിതത്തിൽ ഇപ്പോഴും അഭിനയിച്ചുകൊണ്ട് ഇരിക്കുകയാണെന്നും അതിന്റെ പകുതി മാത്രമാണ് നിങ്ങൾക്ക് ക്യാമറയ്ക്ക് മുന്നിൽ കാണുവാൻ കഴിയുകയുള്ളൂ എന്നും ഷൈൻ പറയുന്നു. ഷൈനിന്റെ നിലപാടുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സിനിമ ഒരുപാട് ഇഷ്ടപ്പെടുന്നവർക്ക് അത് ചെയ്യാൻ വളരെ എളുപ്പമാണ്. പലപ്പോഴും ആളുകളെ ചിരിപ്പിക്കാൻ വേണ്ടി മറ്റുള്ളവരുടെ ശൈലി പിന്തുടരുകയും ഇല്ലാത്ത സംസാര രീതി പ്രയോഗിക്കാറുമുണ്ട് എന്ന് തുറന്നു പറയുകയാണ് ഷൈൻ ടോം ചാക്കോ.

ഒരു കാര്യം ഗൗരവമായി തന്നെ പറയുകയും എന്നാൽ അത് നർമം ആയി തോന്നുകയും വേണമെന്നുള്ളപ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്. ക്യാമറയുടെ മുന്നിൽ ചെയ്യുന്നതിന് മുമ്പ് അത് എവിടെയെങ്കിലും നോക്കേണ്ടേ എന്ന ഉദ്ദേശത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. ജീവിതത്തിൽ കാണിക്കുന്നതിന്റെ പകുതി മാത്രമാണ് ക്യാമറ ഓൺ ചെയ്യുമ്പോൾ കൊടുക്കാൻ കഴിയുള്ളൂ. സിനിമയിൽ കുറച്ചു കൂടി ബോധമുള്ള ആളുകൾ നിയന്ത്രിക്കുന്നത് കൊണ്ട് മാത്രമാണ് ഇത്രയെങ്കിലും ബോധത്തോടെ പെരുമാറുന്നത് എന്ന് ഷൈൻ പറയുന്നു.

ഷൈനിന്റെ വീഡിയോയ്ക്ക് താഴെ ഇവൻ ഏതാണ് കൂട്ടിയിട്ട് കത്തിച്ച് വലിക്കുന്നത്, കഞ്ചാവ് എന്ന് തുടങ്ങുന്ന നിരവധി കമന്റുകൾ ഉണ്ടാകും. എന്നാൽ അങ്ങനെ പറയുന്നവർ ഇത് കൃഷി ചെയ്യുന്നത് ആരാണ് എന്ന് ചിന്തിക്കുന്നുണ്ടോ. കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കാതെ അത് വലിക്കുന്നവരെ ആണ് ഇവിടെ കുറ്റക്കാർ ആക്കുന്നത്. ഇതെല്ലാം ഒരു സ്വഭാവ വൈകല്യമാണ്. അങ്ങനെ ഉപയോഗിക്കുന്നവരെ ക്രിമിനൽ ആക്കുകയും അവരുടെ കുടുംബത്തെയും ആളുകളെയും നശിപ്പിക്കുന്നതാണ് അത് ഉപയോഗിക്കുന്നതിനേക്കാൾ ഏറ്റവും വലിയ കുറ്റം എന്ന് താരം പറയുന്നു.

സിനിമയല്ലാതെ ഒന്നും ജീവിതത്തിൽ നടക്കാത്തത് കൊണ്ടാണ് വിവാഹബന്ധം ഉൾപ്പെടെയുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയാത്തതെന്നും താരം കൂട്ടിച്ചേർന്നു. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടിയുമുള്ള ബന്ധത്തിലും പൂർണ്ണ പരാജയമാണെന്നും അങ്ങനെ പരാജയപ്പെടുന്നത് ക്യാമറയ്ക്ക് മുന്നിൽ സന്തോഷമായി നിൽക്കാൻ വേണ്ടിയാണെന്നും ഷൈൻ പറയുന്നു. നമ്മുടെ ആത്മാവിനെ മാത്രമാണ് നമ്മൾ കൂടെ കൊണ്ടുപോകുന്നത്, അതിനെ ആണ് സംതൃപ്തിപ്പെടുത്തേണ്ടത്, അല്ലാതെ ആളുകളെയാണ്. മാതാപിതാക്കളെയും ഭാര്യയും കുടുംബത്തെയും കൂടുതൽ ഉള്ളിലേക്ക് എടുത്ത് നമ്മുടെയും അവരുടെയും ജീവിതം ദുരിതം ആക്കേണ്ട കാര്യമില്ല എന്ന് താരം കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply