അയാളുടെ പണം കണ്ടാണ് ഞാൻ വിവാഹം കഴിച്ചതെന്നൊരു സംസാരം ഉണ്ട് ! സത്യം തുറന്നു പറഞ്ഞു ഷീലു അബ്രഹാം

വിവാഹശേഷം സിനിമയിലേക്ക് ചേക്കേറിയ നടിമാരിൽ ഒരാളാണ് ഷീലു എബ്രഹാം. ഈ നടി മറ്റു നടിമാരിൽ നിന്നും തികച്ചും വ്യത്യസ്തയാണ്. കാരണം വിവാഹശേഷം സിനിമ അഭിനയത്തിൽ നിന്നും വിട്ടു പോകുന്നതാണ് സാധാരണയായി നമ്മൾ കാണാറ്. എന്നാൽ വിവാഹശേഷം ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണയോടെയാണ് ഷീലു എബ്രഹാം സിനിമയിൽ അഭിനയിക്കുന്നത്. മമ്മൂട്ടി ജയറാം മോഹൻലാൽ തുടങ്ങിയ മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച നടിയാണ് ശീലു എബ്രഹാം.

വീപ്പിങ്ങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു സിനിമയിലേക്ക് കാലെടുത്തു വെച്ചത്. ഈ സിനിമയിൽ ശ്രീനിവാസനായിരുന്നു കേന്ദ്രകഥാപാത്രമായി അഭിനയിച്ചത്. ഷീലുവിൻ്റെ ഭർത്താവിൻ്റെ സുഹൃത്തായിരുന്നു ഈ ചിത്രത്തിൻ്റെ സംവിധായകൻ. അദ്ദേഹത്തിലൂടെയാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. മംഗ്ലീഷ്, കനൽ, ഷീ ടാക്സി, പുതിയ നിയമങ്ങൾ, ആടു പുലിയാട്ടം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഷീലു സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഷീലുവിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട്.

ചാനലിൽ തൻ്റെ പാചകവും മേക്കപ്പ് ടിപ്സും വീട്ടിലെ കൃഷിയും ഒക്കെയാണ് ഷീലു പങ്കുവെക്കാറ്. ഷീലു തൻ്റെ കരിയർ ആരംഭിച്ചത് നേഴ്സിങ്ങിൽ ആയിരുന്നു. വിവാഹശേഷമാണ് ആ ജോലി ഉപേക്ഷിച്ചത്. ഷീലുവിനെ വിവാഹം ചെയ്തത് പ്രമുഖ വ്യവസായിയും നിർമ്മാതാവുമായ എബ്രഹാം മാത്യു ആണ്. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഷീലു തൻ്റെ സിനിമകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നതാണ്.

ഇതുവരെ 18 സിനിമകൾ ചെയ്തിട്ടുണ്ട് അതിൽ 12 എണ്ണം അവരുടെ സിനിമ തന്നെയാണ്. ഉള്ളത് ഉള്ളതുപോലെ തന്നെ പറയുവാൻ തനിക്ക് യാതൊരു മടിയുമില്ല. അതുകൊണ്ടുതന്നെ അധികം സിനിമകൾ ഒന്നും തന്നെ ചെയ്യാറുമില്ല. പലരും വന്ന് കഥ പറയുകയും അത് വിശ്വസിച്ചിട്ട് അഭിനയിക്കുകയും ചെയ്യും എന്നാൽ പറഞ്ഞതിൻ്റെ പകുതി പൈസ പോലും തരാറില്ല. പടം നിന്നു പോവുകയും റിലീസ് ആവാതെ ആ പടം അവിടെ കിടക്കും.

ഇത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഭർത്താവിൻ്റെ പൈസ കണ്ടും അദ്ദേഹത്തിലൂടെ സിനിമാ നടിയാകാം എന്നും ആഗ്രഹിച്ചല്ല കല്യാണം കഴിച്ചത്. സ്വന്തമായി താല്പര്യമെടുത്ത് ഒന്നും ചെയ്യാറില്ല ആരെങ്കിലും നിർബന്ധിച്ചാൽ മാത്രമേ പല കാര്യങ്ങളും ചെയ്യാറുള്ളൂ. സ്വന്തമായി എല്ലാ കാര്യങ്ങളും തീരുമാനിച്ച് ചെയ്യുമായിരുന്നെങ്കിൽ വളരെ വലിയ നിലയിൽ എത്തുമായിരുന്നു എന്നും ഷീലു പറയുന്നു. ഇവരുടെ സ്വന്തം കമ്പനിക്കുവേണ്ടിയാണ് ആദ്യമായി പരസ്യത്തിൽ അഭിനയിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply