ഒരിക്കലും വസ്ത്രങ്ങൾ കടയിൽ പോയി വാങ്ങാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയല്ല. പലരും ഇട്ടുനോക്കി വെച്ച് വസ്ത്രങ്ങൾ ആയിരിക്കും അതൊക്കെ എന്ന് ഓർക്കുമ്പോൾ തന്നെ കഴുത്തോക്കേ ചൊറിഞ്ഞു തുടങ്ങും.

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഷീലു ശ്രദ്ധിക്കപ്പെടുന്ന ഒരു താരമായി മാറി എന്നതാണ് സത്യം. പട്ടാഭിരാമൻ, ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ ഷീലു തന്റെതായ് സാന്നിധ്യം സിനിമയിൽ ഉറപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ യൂട്യൂബ് ചാനൽ കൂടെയാണ് ഷീലു തന്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരെ അറിയിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു തീയേറ്ററും, ജിമ്മും ഉൾപ്പടെയുള്ള ആഡംബര സൗകര്യങ്ങളുള്ള തങ്ങളുടെ വീടിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്തിരുന്നത്.

പൊതുവേ പുറത്തു പോകാൻ താല്പര്യം ഇല്ലാത്ത ഒരു വ്യക്തിയാണ് താനെന്ന് ആണ് ഷീലു പറയുന്നത്. ഒരിക്കലും വസ്ത്രങ്ങൾ കടയിൽ പോയി വാങ്ങാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയല്ല. പലരും ഇട്ടുനോക്കി വെച്ച് വസ്ത്രങ്ങൾ ആയിരിക്കും അതൊക്കെ എന്ന് ഓർക്കുമ്പോൾ തന്നെ കഴുത്തോക്കേ ചൊറിഞ്ഞു തുടങ്ങും. പുറത്തു പോകാൻ പൊതുവെ താല്പര്യം കുറയുകയാണ് ചെയ്യുക. ഓസീഡി ഉള്ള ആളാണ് താൻ. അതുകൊണ്ടാണ് എല്ലാ സാധനങ്ങളും അടുക്കി വയ്ക്കണം എന്ന് നിർബന്ധം തനിക്ക് ഉള്ളത്. അല്ലാതെ ആയാൽ എനിക്ക് വല്ലാതെ ദേഷ്യം വരും. കൂടുതലായി ഒന്നും വാങ്ങാറില്ല. അതിന്റെ കാരണം പറയുമ്പോൾ അത് ആളുകൾ എങ്ങനെ എടുക്കുമെന്ന് തനിക്കറിയില്ലെന്നും ഷീലു പറയുന്നു. കടയിൽ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങൾ ഒക്കെ വാങ്ങുമ്പോൾ അത് ഇട്ട് നോക്കേണ്ടതായി വരും.

പലപ്പോഴും ഒരുപാട് ആളുകൾ ഇട്ടു നോക്കി വച്ചുള്ളതായിരിക്കും വസ്ത്രങ്ങൾ. അത് ഓർക്കുമ്പോഴാണ് കഴുത്തിന് വല്ലാത്തൊരു ചൊറിച്ചിൽ തോന്നുന്നത്. ഇത് തന്റെ പ്രശ്നം ആണോന്നറിയില്ല. വീടിനു പുറത്തു പോകാൻ വളരെയധികം മടിയാണ് തനിക്ക് ഉള്ളത്. ഇങ്ങനെയാണ് ഇക്കാര്യത്തെക്കുറിച്ച് ഷീലു സംസാരിച്ചത്. എന്നാൽ വളരെ മോശമായ കമന്റുകൾ ആണ് ഷീലുവിന്റെ ഈയൊരു അഭിപ്രായത്തിന് വന്നിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഷീലു തുറന്നു പറയാൻ മടിച്ചത് എന്നും പ്രേക്ഷകർക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ട്. നിരവധി ആരാധകരെ സ്വന്തമാക്കിയ ഒരു താരം തന്നെയായിരുന്നു ഷീലു എബ്രഹാം.

എന്നാൽ സിനിമയിൽ അത്രത്തോളം ഭാഗ്യം നിലനിന്നിട്ടില്ലാത്ത ഒരു നടി കൂടിയാണ് ഷീലു എന്ന് പറയണം. ഈ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ ഒരു ഓളം സൃഷ്ടിച്ചിരുന്നില്ല എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ എല്ലാം സജീ വസാന്നിധ്യമാണ് ഷീലു. പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഒക്കെ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി എത്താറുണ്ട്. ഇൻസ്റ്റഗ്രാം റീലുകളിലും സജീവമായിത്തന്നെ ഷീലുവിനെ കാണാൻ സാധിക്കുന്നുണ്ട്. നിരവധി ആരാധകരെ ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഒക്കെ തന്നെ ഷീലു സ്വന്തമാക്കിയിട്ടുള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply