താൻ എത്രയോ ആളുകളുടെ വിവാഹം നടത്തിയതെന്നും. പക്ഷേ സ്വന്തം വിവാഹജീവിതം മാത്രം നേരെയായില്ല.

യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ ഷീലയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിന്റെ മികച്ച തലങ്ങളിൽ എത്തുവാൻ താരത്തിന് സാധിച്ചു. ഇതിനോടകം എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ തന്നെയാണ് ഷീല അഭിനയിച്ചിട്ടുള്ളത്. വ്യത്യസ്തതരം പല കഥാപാത്രങ്ങളും ചെയ്തു. ഇടക്കാലത്ത് സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തെങ്കിലും നല്ല കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ അവയെല്ലാം പക്വതയോടെ ചെയ്യാൻ ഷീല ശ്രദ്ധിക്കാറുണ്ട്. വ്യക്തിജീവിതത്തിനെ സംബന്ധിച്ചും തന്റെ ജീവിതത്തിൽ തനിക്കുണ്ടായ അനുഭവങ്ങൾ സംബന്ധിച്ചും ഒക്കെയുള്ള ഒരു തുറന്നു പറച്ചിലാണ് ഇപ്പോൾ താരം നടത്തിയിരിക്കുന്നത്.

ഒരു മുഖ്യധാരാ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഷീല ചില കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്. ഭർത്താവും നടനുമായ രവിചന്ദ്രനെക്കുറിച്ച് ആയിരുന്നു ഷീല തുറന്നു പറഞ്ഞിരിക്കുന്നത്. മകന്റെ അച്ഛൻ ആണെന്നാണ് രവിചന്ദ്രനെ കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോൾ ഷീല സംബോധന ചെയ്യുന്നത്. അന്നത്തെ കാലത്ത് ഒട്ടുമിക്ക സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച വ്യക്തിയായിരുന്നു രവിചന്ദ്രൻ. 250 ദിവസങ്ങൾ വരെ അദ്ദേഹത്തിന്റെ സിനിമകൾ തിയേറ്ററുകളിൽ ഓളം സൃഷ്ടിച്ചിട്ടുണ്ട്. മ ദ്യ പാ നം എന്ന ഒരേയൊരു കാരണമേ അദ്ദേഹത്തിന്റെ അഭിനയ ജീവിതം തകർത്തത്.

തമിഴ് സിനിമകളിൽ മാർക്കറ്റ് കുറഞ്ഞ സാഹചര്യത്തിലാണ് മലയാളസിനിമയിൽ രവിചന്ദ്രൻ അവസരങ്ങൾ തേടിവന്നത്. അദ്ദേഹം ഭാര്യയുമായി പിണങ്ങി വിവാഹമോചനം നേടിയ വ്യക്തിയായിരുന്നു. ആ ബന്ധത്തിൽ മൂന്നു കുട്ടികൾ ഉണ്ടായിരുന്നു. ജെഡി തൊട്ടാൻ സംവിധാനം ചെയ്ത ഓമന എന്ന സിനിമയിലാണ് തങ്ങൾ ഒരുമിച്ച് ആദ്യമായി അഭിനയിക്കുന്നത്.

അതിനിടയിലുള്ള സംസാരത്തിൽ ആണ് അനിയത്തിമാരുടെ കല്യാണം കഴിഞ്ഞതിനെ പറ്റി പറഞ്ഞത്. അമ്മയും ആ സമയത്ത് രവിചന്ദ്രനും ജെഡി തോട്ടാനും സുഹൃത്തുക്കളായിരുന്നു. നിങ്ങളുടെ ഭാര്യ വിവാഹബന്ധം വേർപെടുത്തി, ഷീലാമ്മയും തനിച്ചാണ്. നിങ്ങൾ രണ്ടുപേർക്കും വിവാഹം കഴിച്ചു കൂടെ എന്ന് തോട്ടാൻ ആദ്യമായി അദ്ദേഹത്തോട് ചോദിച്ചത്. പിന്നെ സേതുമാധവനും ജോസഫും നിർബന്ധിച്ചു.

അങ്ങനെയാണ് തങ്ങൾ ഇരുവരും വിവാഹം കഴിക്കുന്നത് എന്ന് ഷീല പറഞ്ഞു. മകൻ ജനിച്ചതുമുതൽ രവിചന്ദ്രൻ തങ്ങളോടൊപ്പം താമസിച്ചിരുന്നില്ല. മറ്റൊരു വീട് സ്വന്തമായുണ്ടായിരുന്നു. അവിടെയാണ് താമസിച്ചത്. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ടീ നഗറിൽ ഉണ്ടായിരുന്നു. ഇതിനൊക്കെ ശേഷമാണ് ഏറെ വൈകി രവിചന്ദ്രന് മറ്റൊരു കുടുംബം കൂടി ഉണ്ടെന്ന് താൻ അറിയുന്നതെന്നും ഷീല പറയുന്നു. അതോടുകൂടി നിങ്ങളുടെ കൂടെ ജീവിക്കുന്നില്ല എന്ന് പറഞ്ഞ് അവിടെനിന്ന് ഇറങ്ങിയതാണ്. പിന്നീട് വർഷങ്ങൾക്ക് ശേഷം തങ്ങൾ പിരിയുകയായിരുന്നു എന്നും ഷീല കൂട്ടിച്ചേർത്തു. താൻ എത്രയോ ആളുകളുടെ വിവാഹം നടത്തിയതെന്നും. പക്ഷേ സ്വന്തം വിവാഹജീവിതം മാത്രം നേരെയായില്ലെന്നും ജീവിതത്തിൽ അത് ഒഴിച്ച് മറ്റു കാര്യങ്ങളൊക്കെ നോക്കുമ്പോൾ സന്തോഷമേയുള്ളൂ എന്നുമാണ് ഷീല പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply