അടുത്തു വന്നാൽ പകരും എന്നു പറഞ്ഞിട്ടും ലാലേട്ടൻ അടുത്തേക്ക് വന്നു… ലാലേട്ടനെ പറ്റി ശാരി

തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന ഒരു നായിക നടിയായിരുന്നു ശാരി. ശാരി ജനിച്ചതും വളർന്നതും ഒക്കെ ചെന്നൈയിലാണ്. 80 കാലഘട്ടങ്ങളിലാണ് ശാരി സിനിമയിലേക്ക് എത്തുന്നത്. 90 കാലഘട്ടങ്ങളുടെ ഏകദേശം പകുതി വരെ ശാരീ നായികയായി തിളങ്ങിയിരുന്നു. ശേഷം കുറച്ചു നാളത്തേക്ക് ശാരി സിനിമകളിൽ നിന്നും ഇടവേള എടുത്തിരുന്നു. ജനിച്ചതും വളർന്നതും ചെന്നൈയിൽ ആണെങ്കിലും കേരളമാണ് തന്റെ നാടാണെന്നും എന്നും മലയാളം വളരെ നന്നായി അറിയാം എന്നും ശാരി പറഞ്ഞു. ഹൃദയംകൊണ്ട് താൻ ഒരു മലയാളിയാണെന്നും ശാരി പറഞ്ഞു.

അതിനിടെ ചോക്ലേറ്റ് എന്ന ചലച്ചിത്രത്തിലൂടെയാണ് ശാരി സിനിമയിലേക്ക് തിരിച്ചുവന്നത്. ഒരു കോളേജ് അധ്യാപികയുടെ വേഷത്തിൽ ആയിരുന്നു ശാരി ചോക്ലേറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. വിവാഹത്തിനുശേഷമാണ് ശാരി പൂർണ്ണമായും സിനിമകളിൽ നിന്ന് വിട്ടുനിന്നത്. ഇപ്പോൾ വർഷങ്ങൾക്കുശേഷം ജനഗണമന എന്ന മലയാള സിനിമയിൽ താരം ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്. തുടക്കകാലത്ത് മലയാളത്തിൽ ശാരിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങൾ ആയിരുന്നു ലാലേട്ടൻ നായകനായി എത്തിയ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ദേശാടനക്കിളി കരയാറില്ല എന്നിവ.

1986 ലാണ് ദേശാടനക്കിളി കരയാറില്ല എന്ന ചിത്രം പുറത്തിറങ്ങിയത്. 1986ൽ തന്നെ പുറത്തിറങ്ങിയ ചിത്രമാണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ.പത്മരാജൻ ആയിരുന്നു നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പിന്റെ സംവിധായകൻ. മോഹൻലാൽ ശാരി എന്നിവർക്കൊപ്പം തിലകൻ, വിനീത്, കവിയൂർ പൊന്നമ്മ എന്നിവരും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. ജോൺസൺ മാഷ് ആയിരുന്നു ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. എക്കാലത്തെയും ഒരു ക്ലാസിക് റൊമാന്റിക് ഡ്രാമ തന്നെയായിരുന്നു ഈ ചിത്രം. ഈ ചിത്രത്തിന്റെ നായികയായി അഭിനയിച്ചതിൽ ശാരിക്ക് കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ലഭിച്ചിരുന്നു. ഫിലിം ഫെയർ അവാർഡും ഇതിന്റെ പേരിൽ ശാരിക്ക് ലഭിച്ചിരുന്നു.

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളാണ് ഈ ചിത്രങ്ങൾ. ഇതിനിടെ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിൽ ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഉണ്ടായ ചില അനുഭവങ്ങളെ പറ്റി നടി തുറന്നു പറഞ്ഞിരിക്കുകയാണ്. ആ സമയത്ത് കാരവാൻ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാവരും മരത്തിന്റെ ചുവട്ടിൽ ആയിരുന്നു വിശ്രമിച്ചിരുന്നത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് ശാരിക്ക് ചെങ്കണ്ണ് പിടിക്കപ്പെട്ടത്.

അന്ന് കണ്ണുതുറക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. എന്നിരുന്നാൽ തന്നെ യാതൊരു കാരണവശാലും ഷൂട്ടിംഗ് മാറ്റിവയ്ക്കാൻ പറ്റാത്ത അവസ്ഥയും. ലാലേട്ടന് അന്ന് വളരെയധികം തിരക്കുള്ള സമയമായിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ട് വേണം അടുത്ത സിനിമ ലൊക്കേഷനിലേക്ക് അദ്ദേഹത്തിന് പോകാൻ. തന്റെ അടുത്തു വരണ്ട വന്നാൽ ചെങ്കണ്ണ് പകരും എന്നൊക്കെ ലാലേട്ടനോട് പലവട്ടം പറഞ്ഞിരുന്നു. എന്നാൽ അതൊന്നും ഒരു കുഴപ്പവുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശേഷം ഷൂട്ടിംഗ് കൃത്യസമയത്ത് കഴിയുകയും തന്റെ ചെങ്കണ്ണ് ലാലേട്ടന് പകർന്നു കിട്ടുകയും ചെയ്തു എന്നാണ് ശാരി പറഞ്ഞത് .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply