പൂർണ്ണ ഗർഭിണി ആയിരിക്കുമ്പോൾ പോലും അവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്…എന്നാൽ വില്യംസ് ഒന്ന് പതറിയപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ല…താര രാജാക്കന്മാർക്ക് എതിരെ ഗുരുതര ആരോപണവുമായി നടി ശാന്തി വില്യംസ്…

അമ്മ വേഷങ്ങളിൽ സജീവമായിട്ടുള്ള നടി ശാന്തി വില്യംസിനെ അറിയാത്ത സിനിമ പ്രേക്ഷകർ ഉണ്ടാവില്ല. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതമായ ശാന്തി വില്യംസ് ഒരു നടി മാത്രമല്ല പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ വില്യംസിന്റെ ഭാര്യ കൂടിയാണ്. പലപ്പോഴും അഭിമുഖങ്ങളിൽ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള താരം വില്യംസുമായുള്ള അവരുടെ വിവാഹത്തെക്കുറിച്ചും പല കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

ശാന്തിയോട് ഇഷ്ടം തോന്നിയ വില്യംസ്, താരത്തിനെയും അവരുടെ മാതാപിതാക്കളെയും ഭീഷണിപ്പെടുത്തിയായിരുന്നു വിവാഹത്തിന് സമ്മതിപ്പിച്ചത്. മലയാള സിനിമയുടെ താര രാജാക്കന്മാർക്കെതിരെ ശാന്തി വില്യംസ് നടത്തിയ ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 46 കാരനായ വില്യംസിനെ വിവാഹം കഴിക്കുമ്പോൾ ശാന്തിക്ക് വെറും 20 വയസ്സായിരുന്നു പ്രായം.

എന്നാൽ ഈ പ്രായവ്യത്യാസത്തെ കുറിച്ച് കുടുംബത്തിൽ ആർക്കും അറിയില്ലായിരുന്നു എന്നാണ് ശാന്തി പറയുന്നത്. വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ വില്യംസിനു വയ്യാതെ ആവുകയും ചികിത്സ തേടുകയും ആയിരുന്നു. ചികിത്സയ്ക്കു ശേഷം ആയിരുന്നു മോഹൻലാൽ നായകനായ “ബട്ടർഫ്ലൈ” എന്ന ചിത്രം അദ്ദേഹം ചെയ്തത്. എന്നാൽ 1997 മുതൽ ഇവരുടെ ജീവിതത്തിൽ കഷ്ടകാലം ആരംഭിച്ചു.

സിനിമയെടുത്ത് നഷ്ടം വന്നതോടെ കെകെ നഗറിൽ ഉള്ള വീടും സ്ഥലവും വണ്ടിയും എല്ലാം കടക്കാർ കൊണ്ടുപോയി. മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും പൂർണ്ണ അവശനായ അദ്ദേഹം ഒടുവിൽ നടുറോഡിലായി. പിന്നീട് ഒരു അമ്മയുടെ സഹായത്തോടെ ഒരു വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. വില്യംസ് ആരോഗ്യത്തോടെ ഇരുന്ന സമയത്ത് വീട്ടിൽ എന്നും ആളുകൾ ആയിരുന്നു എന്ന് ശാന്തി പറയുന്നു. എന്നാൽ ഒന്ന് വയ്യാതായതോടെ ആരും തിരിഞ്ഞുനോക്കാൻ പോലും ഉണ്ടായില്ല.

അദ്ദേഹം ആരോഗ്യത്തോടെ ഇരുന്ന കാലത്ത് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം തന്നെ വീട്ടിലേക്ക് വരുമായിരുന്നു. പൂർണ്ണ ഗർഭിണി ആയിരിക്കുമ്പോൾ പോലും അവർക്ക് ഭക്ഷണം ഉണ്ടാക്കി വിളമ്പിയിട്ട് ഉണ്ടെന്ന് ശാന്തി പറയുന്നു. എന്നാൽ ആപത്ത് കാലത്ത് ഒരു മനുഷ്യൻ പോലും തിരിഞ്ഞു നോക്കിയില്ല. അന്ന് അവർക്ക് ഒരു സഹായഹസ്തവുമായി എത്തിയ വ്യക്തിയെ കുറിച്ചും ശാന്തി തുറന്നു പറയുന്നു.

ആപത്ത് കാലത്ത് സഹായം അവരെ സഹായിച്ചത് മറ്റാരുമല്ല സാക്ഷാൽ രജനീകാന്ത് മാത്രമാണെന്ന് ശാന്തി പറയുന്നു. സിനിമയിൽ വരുന്നതിന് മുമ്പ്, രജനികാന്തും വില്യംസും റൂം മേറ്റ്സ് ആയിരുന്നു. “അപൂർവ്വരാഗങ്ങൾ” എന്ന സിനിമ ചെയ്യുമ്പോൾ മുതലുള്ള സൗഹൃദമാണ് അവർ തമ്മിൽ. രജനികാന്ത് അന്ന് ചെയ്ത സഹായം ഒരിക്കലും മറക്കില്ല എന്ന് അവർ കൂട്ടിച്ചേർത്തു. മലയാളത്തിലെ പല സൂപ്പർതാരങ്ങൾ തിരിഞ്ഞു നോക്കാത്ത സമയത്ത് തമിഴകത്തിന്റെ സൂപ്പർതാരം ആയിരുന്നു വില്യംസിന് സഹായവുമായി എത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply