തേപ്പ് കിട്ടാറില്ല കൊടുക്കാറാണ് പതിവ്!!! ഷെയിൻ തന്റെ പ്രണയത്തെയും, സ്നേഹത്തെയും കുറിച്ച് മനസ്സ് തുറക്കുന്നു.

shane nigam love

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച
നടനാണ് ഷെയിൻ നിഗം. ഷെയിൻ കിട്ടുന്ന കഥാപാത്രങ്ങൾ ഏതുമായിക്കൊള്ളട്ടെ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ഒക്കെ തന്നെ തൻ്റെ കഴിവിൻ്റെ പരമാവധി ഉപയോഗിച്ചുകൊണ്ട് നല്ല രീതിയിൽ ചെയ്യാറുണ്ട്. ഇദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.കുമ്പളാങ്ങി നെറ്റസിലെ കഥാപാത്രം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. താരം പല വിവാദങ്ങളിലും പെട്ടിരുന്നു.

ഈ വിവാദങ്ങൾ താരത്തിൻ്റെ സിനിമ അഭിനയത്തെയും ബാധിച്ചിരുന്നു. നടന് ഒരു ഇടവേള അഭിനയത്തിൽ നിന്നും എടുക്കേണ്ടി വന്നു. ഷെയിനിൻ്റെ ഈ അടുത്ത റിലീസ് ചെയ്ത ചിത്രം ഭൂതകാലമായിരുന്നു. അദ്ദേഹം ചെയ്ത വെയിൽ എന്ന ചിത്രം പരാജയമായി പോയി. താരം ഈയിടെ ചെയ്ത കഥാപാത്രങ്ങൾ ഒന്നും തന്നെ ശ്രദ്ധ നേടാൻ സാധിച്ചിരുന്നില്ല. ഷെയിൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

മനുഷ്യർ അങ്ങോട്ടുമിങ്ങോട്ടും മനസ്സിലാക്കേണ്ട വികാരം സ്നേഹമാണെന്നാണ് അദ്ദേഹം പറഞ്ഞത്. നമുക്ക് നമ്മളോട് തന്നെയും കൂടാതെ നമ്മുടെ കൂടെ സമൂഹത്തിൽ ജീവിക്കുന്ന സഹജീവികളോടും കൂടി സ്നേഹം വേണമെന്നും അല്ലാതെ കാമുകീ കാമുകന്മാർക്കിടയിൽ മാത്രമായി സ്നേഹം ഒതുങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് നമ്മളോട് തന്നെ സ്നേഹം ഉണ്ടാകുമ്പോഴാണ് ലൈഫ് മുന്നോട്ടു പോകുക എന്നും പറഞ്ഞു.

അനാവശ്യമായ പ്രശ്നങ്ങളോ കാര്യങ്ങളോ ഒന്നും ഉണ്ടാക്കാതെ തന്നെ ലൈഫ് മുന്നോട്ടു കൊണ്ടുപോകാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അവതാരകൻ ഷെയിനിനോട്‌ താങ്കൾക്ക് തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചതിന് മറുപടിയായി ഷൈൻ പറഞ്ഞത് എനിക്ക് തേപ്പ് കിട്ടാറില്ലെന്നും പൊതുവെ ഞാൻ തേപ്പ് കൊടുക്കാറാണ് പതിവെന്നും. ഞാൻ മനപ്പൂർവ്വം തേക്കുന്നതല്ല പല സാഹചര്യങ്ങൾ കൊണ്ടും അങ്ങനെ ചെയ്യേണ്ടി വരുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

തൻ്റെ കരിയറിൻ്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് വെയിൽ എന്ന സിനിമയുടെ നിർമ്മാതാവുമായി പ്രശ്നമുണ്ടാകുന്നത്. പിന്നീടങ്ങോട്ട് കരിയറിൽ നടന് ഈ പ്രശ്നം ബാധിച്ചിരുന്നു. അതിനുശേഷം ആണ് നടനെ വെച്ച് സിനിമ ചെയ്യാൻ നിർമ്മാതാക്കൾ മടിച്ചു തുടങ്ങിയത്. കരിയറിൻ്റെ ഒരു പുതിയ തുടക്കത്തിന് വേണ്ടി കാത്തിരിക്കുകയാണ് താരം. തൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊന്നും തന്നെ സംഭവിക്കേണ്ടിയിരുന്നതായിരുന്നില്ല എന്ന് തോന്നിയിട്ടില്ല. സംഭവിക്കുന്ന കാര്യങ്ങളൊക്കെ തന്നെ മറ്റു കാര്യങ്ങളെ കണക്ട് ചെയ്തു കൊണ്ടാണെന്നാണ് നടൻ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply