ആ സിനിമയിൽ ഒന്നുമില്ലെന്ന് ഷെയിൻ – മാപ്പു നൽകു മഹാമതേ മാപ്പു നൽകൂ ഗുണനിധേ… നടൻ ഷെയിൻ നിഗമിനെതിരെ വിമർശനവുമായി നിർമ്മാതാവ്

നടൻ ഷൈൻ നിഗത്തിനെതിരെ നിർമാതാവ് ജോബി ജോർജ്ജ് എത്തിയിരിക്കുകയാണ്. അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ വെയിൽ എന്ന ചിത്രത്തിന് വിമർശനവുമായി ഷൈൻ രംഗത്തെത്തിയത് എന്നതാണ് ഇതിന് കാരണം. ഇത് വളരെയധികം സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു കാര്യമായിരുന്നു. ഇതിനു പിന്നാലെ താരത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് ജോബി ജോർജ്ജ്.” മാപ്പു നൽകു മഹാമതേ മാപ്പു നൽകൂ ഗുണനിധേ ‘ എന്നായിരുന്നു നിർമാതാവ് കുറിച്ചിരുന്നത്. വെയിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്ന ഒരു ചിത്രമായിരുന്നു. ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജും ഷെയനും തമ്മിൽ വലിയ തോതിലുള്ള തർക്കങ്ങളും ഉണ്ടായിരുന്നു.

അടുത്തിടെ ആളുകൾ തീയേറ്ററിൽ കയറാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് ഷെയിന്റെ പ്രതികരണമായിരുന്നു ശ്രദ്ധനേടിയത്. സിനിമയിൽ ഒന്നുമില്ലെന്നും പല സീനുകളും വെളിച്ചം പോലുമില്ലെന്നും ആണ് താരം പറഞ്ഞിരുന്നത്. അങ്ങനെയുള്ള സിനിമകൾ തിയേറ്ററുകളിൽ ആളുകൾ വരുന്നത് തന്നെ അത്ഭുതം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്നും പറഞ്ഞു. പുതിയ ചിത്രമായ ബർമുഡയുടെ പ്രേമോഷൻ പരിപാടിയുടെ ഭാഗമായി നടത്തിയ അഭിമുഖ്യത്തിലായിരുന്നു നടൻ ഇത്തരത്തിൽ ഒരു കാര്യത്തെക്കുറിച്ച് പരാമർശിച്ചിരുന്നത്.

ഇതിനെതിരെയാണ് നിർമാതാവ് ഇപ്പോൾ രംഗത്തെത്തുന്നത്. ഷൈൻ ഇതുവരെ യാതൊരു വിധത്തിലും പ്രതികരണങ്ങളുമായി എത്തിയിട്ടുമില്ല. നിർമ്മാതാക്കളും താരങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലും വലിയ വാർത്തകൾ സൃഷ്ടിക്കാറുണ്ട്. അടുത്ത സമയത്ത് അഭിമുഖങ്ങളിൽ എല്ലാം തന്നെ താൻ നേരിടേണ്ടിവന്നിരുന്ന വിമർശനങ്ങളെ കുറിച്ചൊക്കെ ഷെയിൻ സംസാരിച്ചിരുന്നു.

തന്റെ സിനിമകളും റിവ്യൂവും പറയുന്ന യൂട്യൂബറേ കുറിച്ചും ഷെയർ സംസാരിച്ചിട്ടുണ്ടായിരുന്നു. ഓരോ വാക്കുകളും വളരെ പെട്ടെന്നായിരുന്നു ശ്രദ്ധനേടുന്നത്. നിരവധി ആരാധകരുള്ള ഒരു യുവനടൻ തന്നെയാണ് ഷെയിൻ നിഗം. അസാമാന്യമായ പ്രകടനമാണ് നടൻ കാഴ്ചവയ്ക്കുന്നത് എന്നാണ് പ്രേക്ഷകരെല്ലാം പറയുന്നത്. ഇഷ്ക്ക്, കിസ്മത്ത് പോലുള്ള ചിത്രങ്ങളിലൂടെ താരത്തിനെ കഴിവ് മലയാളി പ്രേക്ഷകർ മനസ്സിലാക്കി എടുത്തതാണ്. ഷെയിന്റെ അഭിമുഖ ജീവിതത്തിൽ തന്നെ വലിയ വഴിത്തിരിവ് കൊണ്ടുവന്ന ചിത്രങ്ങളാണ് ഇഷ്ക്ക്, കിസ്മത്ത് എന്നീ ചിത്രങ്ങളൊക്കെ. നിർമാതാവിന്റെ രൂക്ഷമായ വിമർശനത്തിന് ഇതുവരെ യാതൊരു മറുപടിയും ഷൈൻ നൽകിയിട്ടില്ല. ഷെയിന്റെ മറുപടിക്ക് വേണ്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കാത്തിരിക്കുന്നത്. എന്ത് കാര്യവും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് ഷൈയിന് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്രയും രൂക്ഷമായ നിർമാതാവിനെ മറുപടിക്ക് വ്യക്തമായ രീതിയിൽ തന്നെയാവും ഷെയിൻ മറുപടി നൽകുക എന്നും പ്രേക്ഷകർ കരുതുന്നുണ്ട്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply