താനൊരു അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത പ്രേക്ഷകർക്കു മുന്നിൽ തന്റെ യൂട്യൂബ് ചാനൽ വഴിയാണ് ഷംന കാസിം തുറന്നു പറഞ്ഞത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഷംന കാസിമിന്റെ വിവാഹം. ജെ ബി എസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സി ഇ ഓയുമായ ഷാനിദ് ആസിഫ് അലിയായിരുന്നു ഷംനയുടെ വരൻ. ദുബായിൽ വച്ചായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട താരസുന്ദരിയുടെ വിവാഹ ചടങ്ങുകൾ നടന്നത്. മലയാള സിനിമയിൽ മിന്നി തിളങ്ങുന്ന താരമാകാൻ കഴിഞ്ഞില്ലെങ്കിലും തമിഴിലും തെലുങ്കിലും ഒക്കെ നിറ സാന്നിധ്യമായിരുന്നു ഷംന.
പൂർണ്ണ എന്ന പേരിലായിരുന്നു തമിഴിൽ ഷംന കാസിം അറിയപ്പെട്ടിരുന്നത്. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തയും സോഷ്യൽ മീഡിയയിലൂടെ താരം തന്നെ ആയിരുന്നു ഇതിനുമുമ്പ് പങ്കുവെച്ചിരുന്നത്. തന്റെ വിവാഹ ചിത്രങ്ങളും നടി തന്നെയാണ് പ്രേക്ഷകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വരൻ ഷാനിദ് വിവാഹ ദിവസം ഷംനയ്ക്ക് നൽകിയ സമ്മാനം ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഷംന കാസിം കണ്ണൂർ സ്വദേശിനിയായിരുന്നു.
റിയാലിറ്റി ഷോകളിലൂടെ തന്നെയായിരുന്നു അഭിനയരംഗത്തേക്കുള്ള ഷംനയുടെ ചുവടുവെപ്പ്. അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകി കൂടി ആയിരുന്നു താരം. 2004ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന മലയാള ചിത്രത്തിൽ ആയിരുന്നു ഷംന ആദ്യമായി മുഖം കാണിച്ചത്. പിന്നീട് നിരവധി റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഷംന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ ഗർഭകാലം ആഘോഷമാക്കുന്ന ഷംനയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഷംനയുടെ വളകാപ്പ് ചടങ്ങിന്റെ വിശേഷങ്ങളും ഇതുപോലെ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒന്നായിരുന്നു. ഇപ്പോഴിതാ ഏഴാം മാസത്തിൽ കണ്ണൂരിലെ നാട്ടു നടപ്പനുസരിച്ച് നടക്കുന്ന ഗർഭകാല ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോകളും ഷംന പങ്കുവെച്ചിരിക്കുകയാണ്. ഈ ചടങ്ങിന്റെ ഭാഗമായി വെള്ള മുണ്ട് ഉടുപ്പിച്ച ശേഷം അതിനു പുറത്ത് കൂടി കറുത്ത ചരട് കെട്ടുന്നത് ഷംന പങ്കുവെച്ച വീഡിയോയിൽ കാണാവുന്നതാണ്. ഈ ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണ് എന്നാണ് ഷംന പറഞ്ഞത്.
താനൊരു അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ആരാധകർക്ക് മുമ്പിൽ നേരത്തെ തന്നെ പങ്കുവെച്ചിരുന്നു താരം. തന്റെ യൂട്യൂബ് ചാനലിലൂടെ ഡെലിവറിക്കായി ദുബായിലേക്ക് പോകുന്നതിനെക്കുറിച്ചും ഷംന സംസാരിച്ചിരുന്നു. ശേഷം തനിക്ക് ഭർത്താവ് ആദ്യമായി തന്നെ സമ്മാനത്തെ കുറിച്ചും നടി പറഞ്ഞു. എന്റെ ഇക്ക ആദ്യമായി ഗിഫ്റ്റ് ചെയ്തത് ഒരു ഹുക്കയാണ് എന്നാണ് താരം പറഞ്ഞത്. തന്റെ വിവാഹ ചിത്രങ്ങളും നടി തന്നെയാണ് പ്രേക്ഷകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്