കൈ നിറയെ വളകളും പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായി വളകാപ്പ് ചടങ്ങിൽ തിളങ്ങി നടി ഷംന കാസിം…ചിത്രങ്ങളും വീഡിയോയും വൈറൽ ആകുന്നു…

നൃത്ത വേദികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി, പിന്നീട് ബിഗ് സ്ക്രീനിൽ എത്തിയ താരമാണ് ഷംനകാസിം. മികച്ച നർത്തകി കൂടി ആയ താരം ചെറുതും വലുതുമായ നിരവധി വേഷങ്ങൾ മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമ വേണ്ടത്ര താരത്തെ ഉപയോഗിച്ചിട്ടില്ല എന്ന് വേണം പറയാൻ. മലയാള സിനിമയിൽ നിന്നും തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ ഷംന ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികമാരിൽ ഒരാൾ ആണ്.

സിനിമയിൽ സജീവമായിട്ടുള്ള താരം നിരവധി നൃത്ത റിയാലിറ്റി ഷോകളിൽ വിധി കർത്താവായും പ്രത്യക്ഷപ്പെടാറുണ്ട്. ഒക്ടോബർ 24 നായിരുന്നു ഷംനയും ബിസിനസ് കൺസൾട്ടന്റും ആയ ഷാനിദ് ആസിഫ് അലിയും തമ്മിൽ വിവാഹിതരായത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയും ആണ് ഷാനിദ് ആസിഫ് അലി. ഗൾഫിൽ വെച്ച് നടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

വിവാഹത്തിന് തൊട്ടു പിന്നാലെ ആയിരുന്നു കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങുകയാണെന്ന സന്തോഷ വാർത്ത താരം പങ്കു വെച്ചത്. ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ഷംനയും ഭർത്താവ് ഷാനിയും. ഇപ്പോഴിതാ ഷംനയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഷംന തന്നെയാണ് വീഡിയോ തന്റെ ചാനലിലൂടെ പുറത്തു വിട്ടത്. ഗായകൻ വിധു പ്രതാപിന്റെ ഭാര്യയും നർത്തകിയുമായ ദീപ്തിയും വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കുഞ്ഞ് ചിന്നാട്ടിയുടെ പേര് എന്തെന്ന് അറിയാൻ കാത്തിരിക്കാൻ വയ്യ എന്ന് കുറച്ചു കൊണ്ടായിരുന്നു ദീപ്തി ചിത്രങ്ങൾ പങ്കുവെച്ചത്. ഷംനയുടെ അടുത്ത സുഹൃത്തുക്കളായ രഞ്ജിനി ഹരിദാസ്, സരയു, കൃഷ്ണപ്രഭ, ശ്രീലയ, ശ്രുതിലക്ഷ്മി എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ചുവപ്പ് പട്ട് സാരിയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് ഷംന ചടങ്ങിൽ തിളങ്ങിയത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു ഷംനയുടെ പ്രാക്ടീസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. എന്റെ കുഞ്ഞുമായി നൃത്തം ചെയ്യുന്നതിൽ സന്തോഷം എന്ന് കുറിച്ച് കൊണ്ട് ആയിരുന്നു താരം ഈ വീഡിയോ പങ്കു വെച്ചത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് ഷംന കാസിം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

പിന്നീട് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഇടംപിടിച്ച നടിയാണ് ഷംന കാസിം. “മഞ്ഞു പോലൊരു പെൺകുട്ടി ” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം മലയാളം സിനിമകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ തിരക്കുള്ള താരമായി മാറി. ഷംനയോട് വിവാഹ അഭ്യർത്ഥന നടത്തി പണം തട്ടാൻ ശ്രമിച്ച വാർത്തകൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply