നടി ഷംന കാസിം വിവാഹിതയായി. നൃത്ത റിയാലിറ്റി ഷോകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഷംന കാസിം പിന്നീട് മലയാള സിനിമയിലേക്ക് ചുവട് വയ്ക്കുകയായിരുന്നു. മലയാള സിനിമയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമ മേഖലയിൽ മിന്നും താരമായി മാറി ഷംന. ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയെയാണ് താരം വിവാഹം കഴിച്ചത്.
ഇവരുടെ വിവാഹ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ദുബായിൽ വച്ച് നടന്ന വിവാഹ ചടങ്ങുകളിൽ മീര നന്ദൻ ഉൾപ്പെടെയുള്ള പലതാരങ്ങളും പങ്കെടുത്തു. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമായ ഷംന കാസിം വിവാഹനിശ്ചയം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. ഷാനിദുമൊത്തുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. കണ്ണൂർ സ്വദേശിയായ ഷംന കാസിം, ഡാൻസ് റിയാലിറ്റി ഷോകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
“മഞ്ഞുപോലൊരു പെൺകുട്ടി” എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത്. പിന്നീട് ചെറുതും വലുതുമായ പല വേഷങ്ങൾ ചെയ്തു എങ്കിലും മലയാളത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. “മുനിയാണ്ടി മൂൺട്രായണ്ട്” എന്ന ചിത്രത്തിലൂടെ തമിഴകത്തും “ശ്രീ മഹാലക്ഷ്മി” എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യം ഉറപ്പിച്ച താരം പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ തിരക്കേറിയ നായിക ആയി മാറുകയായിരുന്നു. അന്യഭാഷകളിൽ പൂർണ്ണ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്.
കൊച്ചിയിലെ പ്രശസ്തമായ ടി ആൻഡ് എം സിഗ്നേച്ചർ ഒരുക്കിയ സിൽവറും ചുവപ്പും ലഹങ്കയിൽ അതീവ സുന്ദരി ആയിട്ടാണ് താരം വിവാഹ വേദിയിൽ എത്തിയത്. സിനിമാരംഗത്തെ സഹപ്രവർത്തകർക്കായി പിന്നീട് വിരുന്നുണ്ടാകും. നിലവിൽ തെലുങ്ക്, തമിഴ്, കന്നട ചിത്രങ്ങളിൽ സജീവമായ താരം “ജോസഫ്” എന്ന ചിത്രത്തിലെ തമിഴ് റീമേക്ക് ആയ” വിസിത്തരനി”ൽ ആണ് അവസാനം പ്രത്യക്ഷപ്പെട്ടത്. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഷംന കാസിം തന്നെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
മുലക്കച്ച കെട്ടി അഭിനയിക്കാൻ നിർബന്ധിച്ചത് ഭർത്താവ് ! കരിയറിലെ അനുഭവം തുറന്നു പറഞ്ഞു താരം
കുടുംബത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം സമൂഹമാധ്യമങ്ങളിൽ കുറിക്കുകയായിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത് താരത്തിന്റെ അതിമനോഹരമായ വിവാഹവേഷം ആണ്. വിവാഹത്തിന് സില്വരും ചുവപ്പും നിറമുള്ള ലെഹങ്ക ആയിരുന്നു താരം അണിഞ്ഞത്. പ്രശസ്ത ബൊട്ടീക് ആയ ടി ആൻഡ് എം സിഗ്നേച്ചർ ഒരുക്കിയ ഈ ലെഹെങ്കയിൽ അതിസുന്ദരി ആയിട്ടുണ്ട് താരം. Bride @shamnakasim Lehenga : @t.and.msignature Jewellery: @m.o.dsignature Photography: @studio360byplanj MUA: @shoshank_makeup