ദിലീപേട്ടനെ ഞാൻ കുറ്റം പറയില്ല അതിന് കാരണം ഇതാണ് തുറന്നുപറഞ്ഞ് ശാലു മേനോൻ ! shalu menon about dileep

shalu menon about dileep – നടി കേ സ് സിനിമ ലോകത്തെ തന്നെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു. ഈ സംഭവത്തിൽ പല താരങ്ങളും ദിലീപിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. നടി പ്രവീണ, ശങ്കർ തുടങ്ങിയവരൊക്കെ ദിലീപിനെ ആയിരുന്നു പിന്തുണച്ചത്. ഇപ്പോൾ ദിലീപിനെ കുറിച്ച് സംസാരിക്കുകയാണ് നടി കേസിൽ ശാലു മേനോൻ. ദിലീപിനെതിരെ വന്നിരിക്കുന്ന കാര്യങ്ങളൊന്നും തന്നെ താൻ പൂർണമായും വിശ്വസിക്കില്ല എന്നാണ് ശാലു പറയുന്നത്. അതിനുള്ള കാരണവും ശാലു തന്നെ പറയുന്നുണ്ട്. താനും ഒരു കേ സിൽ പ്രതിയായതാണ്. സത്യം എന്താണെന്ന് അറിയാതെ ജയിലിൽ കിടന്നതാണ്. അതുകൊണ്ട് തന്നെ താൻ ഇതൊന്നും വിശ്വസിക്കില്ല.

അദ്ദേഹത്തെ കുറ്റപ്പെടുത്താൻ തനിക്ക് കഴിയില്ല എന്നും ശാലു പറയുന്നു. കുറ്റകാരൻ ആണോ എന്ന് കോടതിയാണ് തെളിയിക്കേണ്ടത്. കോടതി തന്നെ തെളിയിക്കട്ടെ. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ് ദിലീപ് ചേട്ടൻ. ദിലീപിന്റെ സിനിമകൾ ആണ് കൂടുതൽ കാണുന്നത്. അദ്ദേഹം അങ്ങനെ ഒരു വ്യക്തിയായി തനിക്ക് ഫീൽ ചെയ്തിട്ടില്ല.

അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ ഒക്കെ ഒരുപാട് കണ്ടിട്ടുണ്ട്. എനിക്ക് ദിലീപേട്ടനെ ഒരുപാട് ഇഷ്ടമാണ്. കാര്യമറിയാതെ മീഡിയകളിൽ പലരും പറയുന്നത് എല്ലാം വിശ്വസിക്കാൻ പറ്റില്ല. എന്താണ് കൃത്യമായി നടന്നത് എന്ന കാര്യങ്ങൾ ദൈവത്തിന് മാത്രമേ അറിയുകയുള്ളൂ. ഞാൻ അദ്ദേഹത്തെ കുറ്റം പറയില്ല. എനിക്ക് ഒരു അനുഭവം ഉണ്ടായതാണ്.

കുറെ നാളുകൾ ജയിലിൽ കിടന്നു. കാരണം പോലും അറിയാതെയാണ് അതൊക്കെ. അതുകൊണ്ട് ആരെയും വെറുതെയങ്ങ് ക്രൂശിക്കരുത് എന്നും ശാലു അഭിമുഖത്തിൽ പറയുന്നുണ്ടായിരുന്നു. സിനിമയിൽ നിന്നും സീരിയലിൽ എത്തിയ താരമാണ് ശാലു മേനോൻ. സാധാരണ എല്ലാവരും സീരിയലിൽ നിന്നും സിനിമയിലേക്ക് പോകുമ്പോൾ ശാലു നേരെ തിരിച്ചായിരുന്നു ചെയ്തത്. സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തുകയായിരുന്നു. സിനിമയിലൂടെയായിരുന്നു തന്റെ കരിയർ തുടങ്ങിയത് എങ്കിലും സിനിമാ മേഖലയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ ശാലു മേനോന് സാധിച്ചിരുന്നില്ല. സീരിയൽ ആയിരുന്നു താരത്തിന് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചത്. ഇപ്പോഴും സീരിയൽ രംഗത്ത് സജീവമായി തുടരുന്ന ശാലു ഒരു മികച്ച നർത്തകി കൂടിയാണ്. മഞ്ഞിൽ വിരിഞ്ഞ പൂവ്, തിങ്കൾകലമാൻ തുടങ്ങിയ സീരിയലുകളിൽ ഒക്കെയാണ് ഏറ്റവും അവസാനമായി ശാലു അഭിനയിച്ചിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply