തല അജിത്തും ശാലിനിയും കുടുംബവും ന്യൂയർ എവിടെയാണ് ആഘോഷിച്ചതെന്നു കണ്ടോ ? വൈറൽ ചിത്രങ്ങൾ കാണാം

മലയാളി മനസ്സുകളിൽ തിളങ്ങിനിൽക്കുന്ന താരം ആയിരുന്നു ശാലിനി. മുൻപ് ചെറുപ്പക്കാരുടെ ഹാർട്ട് ത്രോബ് ക്രഷ് ആയിരുന്നു താരം എന്ന് വേണമെങ്കിൽ പറയാം. വളരെ ചെറുപ്പകാലം മുതൽക്ക് തന്നെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് താരമായിരുന്നു നടി. നിരവധി മലയാള ചിത്രങ്ങളിൽ താരം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് നായികാ നടിയായി മാറുകയായിരുന്നു താരം. ശേഷം നായികയായും സഹനടിയായും താരം മലയാളികൾക്കിടയിൽ നിറഞ്ഞു നിന്നു. പിന്നീട തെന്നിന്ത്യയിൽ തന്നെ മിന്നുന്ന താരമായി മാറി.

നടൻ അജിത് കുമാറുമായുള്ള വിവാഹത്തിനുശേഷം ശാലിനി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. താരം നിറഞ്ഞു നിന്നിരുന്ന വെള്ളിവെളിച്ചത്തിൽ നിന്ന് തന്നെ പൂർണമായും മാറി നിൽക്കുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം. കഴിഞ്ഞ കുറച്ച് നാളുകൾക്കു മുൻപാണ് താരം ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിക്കൊണ്ട് ഇൻസ്റ്റഗ്രാമിലൂടെ എത്തിയത്. ശാലിനി അജിത് കുമാർ എന്ന പേരിലാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് താരം ആരംഭിച്ചത്. തമിഴിലെ സൂപ്പർസ്റ്റാറായ അജിത് കുമാറുമായുള്ള ശാലിനിയുടെ ചിത്രമാണ് ആദ്യമായി തന്റെ ഇൻസ്റ്റഗ്രാമ് പേജിലൂടെ താരം പങ്കുവെച്ചത്.

നവംബർ 20 ആയിരുന്നു തന്റെ ആദ്യത്തെ പോസ്റ്റ് താരം പങ്കുവെച്ചത്. ശാലിനിയുടെ പിറന്നാൾ ആഘോഷത്തിന് എടുത്ത ചിത്രം ആയിരുന്നു അത്. ലണ്ടനിലെ ഒരു തെരുവിൽ ശാലിനിയെ തന്നോട് ചേർത്തുപിടിച്ചു നിൽക്കുന്ന ഭർത്താവ് അജിത്തിന്റെ ചിത്രമായിരുന്നു അത്. ലണ്ടനിൽ നിന്നും ഉള്ള മറ്റു ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ശാലിനി പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ന്യൂയർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

കുടുംബത്തോടൊപ്പം ഉള്ള താരത്തിന്റെ ന്യൂയർ ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കകം നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തെ തേടി എത്തിയത്. അതുകൊണ്ടുതന്നെ ആരാധകർ താരത്തിന്റെ പോസ്റ്റുകൾ പൂർണ്ണമായും ഏറ്റെടുത്തു കഴിഞ്ഞു എന്നു പറയാം. ഭർത്താവ് അജിത്തിനോടൊപ്പമുള്ള ചിത്രങ്ങളും തന്റെ മകളോടും മകനോടും ചേർന്ന് നിൽക്കുന്ന ചിത്രങ്ങളുമാണ് ശാലിനി പങ്കുവെച്ചത്. “വിഷിങ് എവരി വൺ എ വെരി ഹാപ്പി ആൻഡ് പീസ് ഫുൾ ന്യൂയർ” എന്നായിരുന്നു താരത്തിന്റെ ചിത്രത്തിനടിയിലെ കുറിപ്പ്.

സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത താരങ്ങളായിരുന്നു ശാലിനിയും ഭർത്താവ് അജിത്തും. അതുകൊണ്ടുതന്നെ ശാലിനിയുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ഫെയ്ക്ക് അക്കൗണ്ടുകളും ഉണ്ടായിരുന്നു. ശാലിനിയുടെ സഹോദരി ശ്യാമിലിയാണ് ശാലിനി ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു എന്ന് ആരാധകരെ അറിയിച്ചത്. ശാലിനിയുടെ യഥാർത്ഥ അക്കൗണ്ടിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ശ്യാമിലിയുടെ പോസ്റ്റ്. നിലവിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ശാലിനി ഇതിനോടകം നേടിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply