മലയാളി നടിമാർക്ക് തന്നെ ഭയം ആണ് – മലയാള സിനിമയിലേക്ക് വരാത്തതിന്റെ കാരണം വെളിപ്പെടുത്തി ഷക്കീല!

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ സജീവമായിട്ടുള്ള താരം ആണ് ഷക്കീല. 1995ൽ “പ്ലേയ്ഗേൾസ്” എന്ന തമിഴ് ചിത്രത്തിലൂടെ 18മത്തെ വയസിൽ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് ഷക്കീല. പാൻ ഇന്ത്യൻ താരം എന്ന് നമ്മൾ ഇന്ന് പല നായകന്മാരെയും നായികമാരെയും കുറിച്ച് പറയുമ്പോൾ, വർഷങ്ങൾക്ക് മുമ്പ് ഉള്ള പാൻ ഇന്ത്യൻ താരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരേ ഒരു താരം ആയിരുന്നു ഷക്കീല. സമൂഹ മാധ്യമങ്ങൾ ഒന്നും സജീവമല്ലാത്ത ആ കാലത്ത് ഷക്കീല നേടിയെടുത്ത പേരും പ്രശസ്‌തിയും ചെറുതല്ല.

കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഷക്കീല സിനിമയിൽ സജീവമല്ല. എന്ത് കൊണ്ടാണ് സിനിമയിൽ നിന്നും മാറി നിൽക്കുന്നത് എന്ന് വെളിപ്പെടുത്തുകയാണ് ഷക്കീല ഇപ്പോൾ. സിനിമയിൽ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിക്കാത്തത് കൊണ്ട് തന്നെ ആണ് സിനിമ മേഖലയിൽ സജീവമല്ലാത്തത് എന്ന് താരം തുറന്നു പറയുന്നു. തനിക്ക് മലയാള സിനിമകളിൽ നിന്നും അവസരങ്ങൾ ലഭിക്കാറില്ലെന്നും, മലയാളി നടിമാർക്ക് തന്നെ പേടി ആണെന്നും ഷക്കീല കൂട്ടിച്ചേർത്തു. ഒരു മികച്ച നടി അല്ലെങ്കിലും വളരെ നല്ല അടി ആണ് എന്ന ആത്മവിശ്വാസം ഷക്കീലയ്ക്ക് ഉണ്ട്.

അങ്ങനെ ഒരു നല്ല നടി മലയാള സിനിമയിൽ സജീവമായാൽ മറ്റു മലയാള നടിമാരുടെ വേഷം പോകും എന്ന ഭയം കാരണം ആണ് മലയാള സിനിമയിലേക്ക് തന്നെ വിളിക്കാത്തത് എന്ന് ഷക്കീല പറയുന്നു. ഷക്കീലയുടെ വെളിപ്പെടുത്തൽ കേട്ട് ആദ്യം മലയാളികൾക്ക് ചിരി വന്നെങ്കിലും പിന്നീട് താരം പറഞ്ഞതിൽ കാര്യം ഉണ്ടെന്നും മനസിലായി. വളരെ പക്വതയുള്ള ഒരു മറുപടി ആയിരുന്നു അത് എന്ന് മലയാളികളും സമ്മതിക്കുന്നു. മീ ടൂ ക്യാംപെയ്നിനെ കുറിച്ച് ഷക്കീല പറഞ്ഞ കാര്യങ്ങളും ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്.

മീ ടൂ എന്ന് കേൾക്കുമ്പോൾ തന്നെ ദേഷ്യം വരുമെന്നും തന്നോട് ആരെങ്കിലും അപമര്യാദമായി പെരുമാറിയാൽ “ബാസ്റ്റഡ് ” എന്ന് മുഖത്ത് നോക്കിപ്പറഞ്ഞ് അപ്പോൾ തന്നെ പ്രതികരിക്കും എന്ന് താരം വെളിപ്പെടുത്തി. ഈ തലമുറയിലെ പെൺകുട്ടികൾക്ക് അതിനുള്ള ധൈര്യം ഉണ്ടെന്നും, പറയേണ്ട സമയത്ത് നോ പറയാം ഉള്ള ധൈര്യം കാണിക്കാതെ പത്തിരുപത് വർഷങ്ങൾ കാത്തിരിക്കുന്നത് എന്തിനാണെന്നും താരം ചോദിക്കുന്നു. താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply