അനുദിനം ശബരിമലയിൽ കുതിച്ചുയരുന്ന ഭക്തരുടെ കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ഒരു പരുതി വരെ എല്ലാ ബുദ്ധിമുട്ടുകളും അയ്യപ്പന്മാർ സഹിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.
മാധ്യമങ്ങളുടെ വിമർശനങ്ങൾ കടുത്തു പോകുന്നത് ഇതുപോലെ ഭക്തരുടെ കഷ്ടതകൾ കൂടുമ്പോഴാണ്. നിലവിലെ സാഹചര്യം തിരക്ക് കുറഞ്ഞിട്ടു പോലും അവിടെ ഒരു തിരക്ക് കൂട്ടുന്ന കാര്യങ്ങൾ പോലീസിന്റെ തെറ്റായ നടപടികളിലൂടെ സംഭവിക്കുന്നു എന്നത് തന്നെയാണ്.
ദേവസ്വം ബോർഡ് പറയുന്നതോ മറ്റു സായുധ സേനകൾ പറയുന്നതോ ഒന്നും കണക്കിലെടുക്കാതെ തങ്ങളുടെ ഇഷ്ട്ടം പോലെ പുതിയ ക്രമീകരണങ്ങൾ വരുത്തി പരീക്ഷണം നടത്തുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് സാധാരണ ഭക്തരാണ് എന്ന കാര്യം ഓർക്കണം.
ശബരിമല ഒരു കാനന ക്ഷേത്രമാണ്, അവിടത്തെ ആചാരങ്ങൾ ഒരു പരുതി വരെ മറ്റു ക്ഷേത്രങ്ങളിലെ പോലെ അല്ല നടക്കുന്നത്. അവിടെ വരുന്ന ഭക്തജനങ്ങളുടെ എണ്ണം എന്ന് പറയുന്നതും അവിടെ ഉള്ള സൗകര്യങ്ങളും ഒരിക്കലും താരതമ്യം ചെയ്യാൻ സാധിക്കാത്ത ഒരു കാര്യമാണ്, എന്തെന്ന് വെച്ചാൽ ശബരിമലയ്ക്ക് താങ്ങാൻ കഴിയുന്നതിലും അതികം കാര്യങ്ങൾ അവിടെ നടക്കുന്നു എന്നത് തന്നെയാണ്.
ഇപ്പോൾ ഒരു ഭക്തനോട് പോലീസ് ചോദിച്ച ഒരു ചോദ്യം വളരെ വിഷമത്തോടെ പറയേണ്ടി വരികയാണ്. എന്തിനാണ് ഈ കൊച്ചു കുഞ്ഞുങ്ങളെ അടക്കം കൂട്ടി ഈ സമയത്ത് ശബരിമലയ്ക്ക് വരുന്നത് ? മാസ പൂജയ്ക്ക് വന്നാൽ പോരെ എന്നാണ് ചോദ്യം ? അത് പറയാൻ പോലീസ് ആരാണ്. അങ്ങനെ ആണെങ്കിൽ പോലീസ് ശബരിമല നട തുറക്കുന്നതിനു മുൻപ് തന്നെ ആരൊക്കെ ഇപ്പൊ വരണം ആരൊക്കെ വരേണ്ട എന്ന ലിസ്റ്റ് ഉണ്ടാക്കി വെക്കുന്നതാകും നല്ലത്.