നമസ്കാരം മമ്മൂക്ക എന്ന് പറഞ്ഞതിനു മമ്മൂക്ക തലയാട്ടി – സീമ ചേച്ചി വിട്ടില്ല എന്തോന്ന് ആ നമസ്കാരം പറഞ്ഞുകൂടെ എന്ന് ചോദിച്ചു. മമ്മുക്ക വല്ലാതെയായി ! സംഭവം കേട്ടോ

അഭിനയജീവിതത്തിന്റെ 50 വർഷങ്ങൾ പിന്നിട്ടപ്പോഴും മലയാള സിനിമയുടെ അധികാരയനായി മുന്നേറുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമ ജീവിതത്തിൽ അദ്ദേഹം ചെയ്യാത്ത വേഷങ്ങളില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇന്നും മമ്മൂട്ടിക്ക് സിനിമ ഒരു അഭിനിവേശമാണ്. മമ്മൂട്ടിക്ക് വലിയ ജാഡയാണ്, പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് എന്നൊക്കെയാണ് പലരും പറയാറുള്ളത് സിനിമയ്ക്ക് അകത്തും പുറത്തുമൊക്കെ ആളുകൾ പറയാറുണ്ട്. എന്നാൽ ഇതൊന്നും ശരിയല്ലന്നാണ് ഒരിക്കൽ നടി ഉർവശി തുറന്നു പറഞ്ഞിരുന്നത്. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മമ്മൂട്ടിയോടൊപ്പം ഉള്ള സിനിമകളിൽ അഭിനയിച്ചിട്ടുള്ള അനുഭവത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്.

ശരിക്കും കുഞ്ഞുങ്ങളുടെ സ്വഭാവമാണ് മമ്മൂക്കയ്ക്ക്. ഇഷ്ടമുള്ള വാച്ച് വേറൊരാൾ കെട്ടിക്കൊണ്ടുവന്നാൽ പിന്നെ അദ്ദേഹം പിണങ്ങും. ഒരു പുതിയ സാധനം വന്നാൽ അത് ആദ്യം മേടിക്കണമെന്നൊരു വാശിയുണ്ട്. വേറെ ആരെങ്കിലും മേടിച്ചാൽ ചോദിക്കും അത് അപ്പോഴേക്കും വാങ്ങിയോന്ന്. അതൊന്നും ഇഷ്ടമല്ല മമ്മൂക്ക വാഹനം ഓടിക്കുമ്പോൾ ആരും ഓവർടേക്ക് ചെയ്യാൻ പാടില്ല സ്കൂട്ടറൊക്കെ ഓവർടേക്ക് ചെയ്തിട്ട് ഞാൻ ജയിച്ചല്ലോ എന്ന മട്ടിൽ മൂപ്പരുടെ ഒരു ഇരിപ്പുണ്ട് എന്നും ഉർവശി പറയുന്നുണ്ടായിരുന്നു.

ഒന്നും മറച്ചു വയ്ക്കാതെയുള്ള പെരുമാറ്റമാണ് മമ്മൂട്ടിയുടെ. അടുപ്പമുള്ളവരോട് വളരെ അടുപ്പം കാണിക്കും. നമസ്കാരം പറഞ്ഞാൽ നിർത്തില്ല അതിനൊരു കാരണമുണ്ട്. മമ്മൂക്കയ്ക്ക് നമസ്കാരം പറയുന്നത് ഇഷ്ടമല്ലന്ന് ഒരു ദിവസം ഞാൻ സീമ ചേച്ചിയോട് പറഞ്ഞു. മമ്മൂക്ക നമസ്കാരം പറയുന്നില്ല ചേച്ചി എന്നെയും കൊണ്ട് ചെന്നു. നമസ്കാരം മമ്മൂക്ക എന്ന് പറഞ്ഞു. മമ്മൂക്ക തലയാട്ടി, സീമ ചേച്ചി വിട്ടില്ല എന്തോന്ന് ആ നമസ്കാരം പറഞ്ഞുകൂടെ എന്ന് ചോദിച്ചു. മമ്മുക്ക വല്ലാതെയായി.

ഇന്നലെ 12 മണിക്ക് ഷൂട്ടിംഗ് കഴിഞ്ഞ് പിരിഞ്ഞതല്ലേ ഇപ്പോൾ ആറുമണി. ഇതിനിടയിൽ നമസ്കാരം വേണോ എന്ന് മമ്മൂക്ക തിരിച്ചു ചോദിച്ചു. അടുത്ത ദിവസം മമ്മുക്ക ഒരുങ്ങി തന്നെ വന്നു. ഷൂട്ട് തുടങ്ങുന്നതിന് മുൻപ് മമ്മൂക്ക ക്യാമറമാനോട് പറഞ്ഞു ഒരു മിനിറ്റ് എന്നിട്ട് എന്നെയും സീമ ചേച്ചിയെയും നോക്കി നമസ്കാരം പറഞ്ഞു എന്നും ഉർവശി വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. മമ്മൂട്ടിയെ കുറിച്ച് പല താരങ്ങളും ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply