ദൈവമായി ആണ് ചില മണ്ടന്മാർ ഇപ്പോഴും ഉണ്ണിമുകുന്ദനെ കാണുന്നത് – ആരാധകരെ വീണ്ടും പരിഹസിക്കുന്ന തരത്തിൽ ഉള്ള വാക്കുകൾ

2022 ഡിസംബർ 30 ആം തീയതിയാണ് മാളികപ്പുറം എന്ന ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രം പുറത്തിറങ്ങിയത്. പുതുവർഷത്തിൽ വമ്പൻ ഹിറ്റാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറം സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറത്തിലൂടെ സംഭവിച്ചിരിക്കുകയാണ് എന്നും തന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു ദിവസമാണ് ഇതെന്നും വിജയാഘോഷ വേളയിൽ ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നു. 2023ലെ ആദ്യ ഹിറ്റ് സിനിമ എന്ന വിലാസം മാളികപ്പുറത്തിന് ലഭിച്ചു എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്.

എന്നാൽ ഒരു യൂട്യൂബ് വ്‌ളോഗർ നടൻ ഉണ്ണിമുകുന്ദനെ തെറിവിളിച്ചു എന്നുള്ളതായിരുന്നു കഴിഞ്ഞ കുറച്ചു നാളായിട്ടുള്ള വിവാദം. യൂട്യൂബർ ഉണ്ണിമുകുന്ദനെ പ്രകോപിപ്പിക്കുകയും ശേഷം ഉണ്ണിമുകുന്ദൻ അദ്ദേഹത്തെ വിളിച്ച് മാന്യമായി സംസാരിക്കുകയും എന്നാൽ സംസാരം അതിരുകടന്നപ്പോൾ അദ്ദേഹം യൂട്യൂബറെ മലരേ എന്ന് വിളിക്കുകയും ചെയ്തു. ഇതായിരുന്നു ഇതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം.

ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ സന്തോഷ് കീഴാറ്റൂർ അടുത്തിടെ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദനെ വിമർശിച്ചതിന്റെ പേര് തനിക്ക് വധ ഭീഷണി വരെ നേരിടേണ്ടി വന്നിട്ടുണ്ട് എന്നായിരുന്നു സന്തോഷ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഉണ്ണിമുകുന്ദന്റെ ആരാധകരെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്ന സീക്രട്ട് ഏജന്റ് ഒരു പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്നെ ഒരുപാട് രാഷ്ട്രീയക്കാർ ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്ന് പക്ഷേ അവരിൽനിന്ന് ഒരിക്കലും ഇതുവരെ വധഭീഷണി വന്നിട്ടില്ല എന്നും സീക്രട്ട് ഏജന്റ് പറയുന്നു.

കേൾക്കുന്നവർ വിചാരിക്കും ഇങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ല എന്നും ഉണ്ണി മുകുന്ദൻ ആരാണ് റോക്കി ഭായി ആണോ എന്നൊക്കെ സീക്രട്ട് ചോദിക്കുന്നു. ഉണ്ണി മുകുന്ദനെ ദൈവമായി ആരാധിക്കുന്ന ഒരു കൂട്ടം മണ്ടന്മാർ നമ്മുടെ നാട്ടിൽ ഉണ്ട് എന്നും അപ്പോൾ പിന്നെ എന്തു ചെയ്യാനാണ് എന്നും ഈ വിഷയത്തിൽ ഉണ്ണിമുകുന്ദനെ കുറ്റം പറയാൻ പറ്റില്ല എന്നും ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട പലർക്കും ഇതേ കാര്യം തന്നെയാണ് പറയാനുള്ളത് എന്നും എന്ത് മന്ദബുദ്ധി പരിപാടിയാണ് ഇത് എന്നുമൊക്കെയാണ് സീക്രട്ട് ഏജന്റിന്റെ ചോദ്യം.

ഉണ്ണി മുകുന്ദനെ വിമർശിച്ചതിന്റെ പേരിൽ ഒരാളെ നിങ്ങൾ കൊന്നു കഴിഞ്ഞാൽ അയാൾക്ക് ജാമ്യം എടുക്കാൻ ഉണ്ണിമുകുന്ദൻ വരുമോ എന്നും ഇയാൾ ചോദിക്കുന്ന. ഉണ്ണിമുകുന്ദന്റെ രാഷ്ട്രീയം എന്താണെന്ന് ആർക്കും വ്യക്തമല്ല എന്നും എന്നാൽ ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയെ രാഷ്ട്രീയവൽക്കരിക്കുന്ന ചില ആളുകൾ ഉണ്ണി തങ്ങളുടെ ആളാണ് എന്നൊക്കെ പറഞ്ഞിട്ടാണ് കാര്യങ്ങൾ തുടങ്ങുന്നത് എന്നും ഇതു തന്നെയാണ് തന്റെ വിഷയത്തിലും സംഭവിച്ചിരിക്കുന്നത് എന്നും യഥാർത്ഥത്തിൽ ഇതൊന്നും ചെയ്യുന്നത് ഉണ്ണിമുകുന്ദൻ അല്ല എന്നും അദ്ദേഹത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന ചില ആളുകളാണ് എന്നും സീക്രട്ട് ഏജന്റ് വ്യക്തമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply