വ്യത്യസ്തമാർന്ന ശബ്ദ മാധുര്യം കൊണ്ട് ആരാധകർക്കിടയിൽ സ്വന്തമായ ഒരു സ്ഥാനം കണ്ടെത്തിയ ഗായികയാണ് സയനോര. വ്യത്യസ്തമാർന്ന രീതിയിലുള്ള സായനരയുടെ പാട്ടിന് നിരവധി ആരാധകരാണ് ഉള്ളത്. സയനോര പാടിയ ഒട്ടുമിക്ക ഗാനങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു. ഇതുവരെ ഗായികയായി തുടർന്നുകൊണ്ടിരുന്ന സയനോര ഈ അടുത്തിടെയായി സംഗീത സംവിധാനത്തിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. അഭിനയത്തിലേക്കും താരം ചുവട് വച്ചിട്ടുണ്ട്.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന ചിത്രത്തിലൂടെയാണ് സയനോര അഭിനയരംഗത്തേക്ക് എത്തിയത്. ഇപ്പോഴിതാ തന്റെ കുടുംബത്തിലുണ്ടായ വലിയൊരു അപകടത്തെ കുറിച്ച തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സയനോര ക്രിസ്തുമസിന് പങ്കുവെച്ച വീഡിയോകളാണ് ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. തന്റെ പിതാവിനെ കുറിച്ചായിരുന്നു സയനോരയുടെ വാക്കുകൾ. തന്റെ പിതാവിന് ആക്സിഡന്റ് പറ്റിയെന്നും ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നിരുന്നുവെന്നും താരം തുറന്നു പറയുന്നു.
അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപിച്ച പിതാവിന്റെ അടുത്തിരുന്ന് ക്രിസ്തുമസ് ആഘോഷിക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്. തന്റെ പിതാവിന് ഒരു അപകടം പറ്റിയെന്നും അതുമൂലം ഇടതുകാൽ മുറിച്ചു മാറ്റേണ്ടി വന്നു എന്നും താരം വീഡിയോയിലൂടെ പറഞ്ഞു. അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ഇപ്പോൾ ആരോഗ്യവാനായി വരികയാണെന്നും താരം പറഞ്ഞു. നിങ്ങളുടെ പ്രാർത്ഥനകളിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്നും താരം കൂട്ടിച്ചേർത്തു. തന്റെ വിഷമഘട്ടം മനസ്സിലാക്കി തന്റെ കൂടെ നിന്ന് എല്ലാവർക്കും നന്ദിയുണ്ടെന്നും സയനോര പറഞ്ഞു.
ഈ അവസ്ഥയും കടന്നുപോകുമെന്നും ഡാഡിക്കും മമ്മിക്കും ഒപ്പം പാട്ടുപാടുന്ന വീഡിയോയിലൂടെ സായനോര പറഞ്ഞു. കഴിഞ്ഞാഴ്ച ഉണ്ടായ ഒരു അപകടത്തിൽ ആയിരുന്നു സായനോരയുടെ പിതാവിന് പരിക്കേറ്റത്. ഇതിനു മുൻപും തന്റെ ജീവിതത്തിലെ പ്രശ്നങ്ങളെ പറ്റിയും പ്രതിസന്ധികളെ പറ്റിയും താരം ഒരു ഇന്റർവ്യൂയിൽ തുറന്നു പറഞ്ഞിരുന്നു. അപ്പോഴും പ്രതിസന്ധികളൊക്കെ തരണം ചെയ്ത് വളരെ ബോൾഡ് ആയി മുന്നോട്ടു പോകാൻ സയനോരയ്ക് കഴിഞ്ഞിരുന്നു. തന്റെ മകൾക്കൊപ്പം കൊച്ചിയിൽകണ് താരം സ്ഥിരമായി താമസിക്കുന്നത്.
തന്റെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു. ശക്തമായ നിലപാടുകളിലൂടെ തന്റേതായ ഇടം കണ്ടെത്താൻ എന്നും സയനോരയ്ക് സാധിച്ചിരുന്നു. ബോഡി ഷേമിങ്ങിനെ കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും എല്ലാം തന്റെ നിലപാടുകൾ സായനോര പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. . വേദനയുടെ കാലത്തും ക്രിസ്മസ് എന്ന പുണ്യ ദിനത്തെ മുറുകെ പിടിക്കണം എന്ന് ഓർമ്മിപ്പിച്ചു കൊണ്ടുള്ള സയനോരയുടെ സാമൂഹ്യ മാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടിയിരുന്നു. ലക്ഷ്മി ഗോപാലസ്വാമി, ദിവ്യ പിള്ള, രഞ്ജിനി ഹരിദാസ്, ദീപ്തി വിധു പ്രതാപ്, മധു നാരായണൻ തുടങ്ങി ഒട്ടുമിക്ക പ്രമുഖരാണ് ആശംസകളും പ്രാർത്ഥനയും സായനരയ്ക്കും കുടുംബത്തിനും നേർന്നത്.