റോബിന്റെ ഭാവി വധുവിനെ കളിയാക്കിയതിനു ഒടുവിൽ മാപ്പ് പറഞ്ഞു തടിയൂരി റിയാസ് ! ഇവന്റെ മാപ്പ് ആർക്ക് വേണം എന്ന് ആരാധകർ

റിയാസ് സലിം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ്. അധികം ആരും അദ്ദേഹത്തെ അറിയില്ലായിരുന്നു. മലയാളം ബിഗ് ബോസ് സീസൺ ഫോറിലൂടെ വൈൽഡ് കാർഡ് എൻട്രിയായി പ്രത്യക്ഷപ്പെട്ടതിനുശേഷം ആണ് ജനങ്ങൾ റിയാസ് സലീമിനെ മനസ്സിലാക്കി തുടങ്ങിയത്. റിയാസ് സലീമിൻ്റെ സ്വദേശം കൊല്ലം കാരിക്കോട് ആണ്. അദ്ദേഹം ഒരു ബിടെക് ബിരുദധാരിയാണ്. ഒരു ഫെമിനിസ്റ്റ് കൂടിയാണ് റിയാസ്.

ഒരു അഭിമുഖത്തിൽ മുൻപ് പറഞ്ഞിട്ടുണ്ട് താൻ ഒരു ദൈവ വിശ്വാസിയായിരുന്നു എന്നാൽ ഇപ്പോൾ ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന്. 2020 മുതൽ റിയാസ് സലിം ടിക് ടോക് വീഡിയോകൾ ചെയ്ത് മലയാളികളെ കയ്യിലെടുത്തുട്ടുണ്ട്. എന്നാൽ പിന്നീട് ടിക് ടോക് നിരോധിച്ചതിനുശേഷം ഇൻസ്റ്റാഗ്രാമിൽ റീൽസ് അപ്‌ലോഡ് ചെയ്തു തുടങ്ങി. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുകയും എൽജിബിടിക്യുഐ കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു.

റിയാസ് സലീം മലയാളം ബിഗ് ബോസ് സീസൺ ഫോറിൽ സെക്കൻഡ് റണ്ണറപ്പായിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളിൽ പലരും ആയും അദ്ദേഹത്തിന് യോജിച്ചു പോകാൻ കഴിഞ്ഞിരുന്നില്ല. ബിഗ് ബോസ് മത്സരാർത്ഥി റോബിൻ പുറത്താകാൻ കാരണം റിയാസ് ആയിരുന്നു. തുടക്കത്തിൽ തന്നെ റിയാസിനെ റോബിൻ്റെ സ്വഭാവങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ബിഗ് ബോസ് കഴിഞ്ഞതിനുശേഷം പല മത്സരാർത്ഥികളിൽ നിന്നും അകന്നു നിൽക്കുകയാണ് റിയാസ്. സോഷ്യൽ മീഡിയയിലൂടെ തൻ്റെതായ നിലപാടുകൾ എല്ലാം തുറന്നു പറയാറുണ്ട്.

സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്ന അദ്ദേഹത്തിൻ്റെ വീഡിയോയും ഫോട്ടോസും ഒക്കെ നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. ബിഗ് ബോസിൽ തുടക്കത്തിൽ പലരും അദ്ദേഹത്തെ വിമർശിച്ചിരുന്നു. എന്നാൽ പിന്നീട് റിയാസിനെ അനുകൂലിച്ചു നിന്നു. ബിഗ് ബോസ് കഴിഞ്ഞതിനുശേഷം റോബിനും റിയാസും ഒരു പരിപാടിയിലും ഒരുമിച്ചു കണ്ടില്ല. റോബിനെതിരെ പല വീഡിയോകളിലും അദ്ദേഹം സംസാരിക്കാറുണ്ട്.

റിയാസ് ഈയിടെ പങ്കുവെച്ച ഒരു വീഡിയോവിൽ റോബിൻ വിവാഹം ചെയ്യാൻ പോകുന്ന ആരതി പൊടിയെ കുറിച്ച് മോശമായി സംസാരിക്കുകയുണ്ടായി അദ്ദേഹം പറഞ്ഞത് മുളകുപൊടി ഗോതമ്പുപൊടി എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷേ ആരാണ് ഈ ആരതി പൊടി. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു റിയാസിന്. ഇത് റിയാസ് മനപ്പൂർവ്വം അപമാനിക്കാൻവേണ്ടി പറഞ്ഞതാണെന്നാണ് റോബിൻ ആരാധകർ ഒന്നടങ്കം പറയുന്നത്.

പ്രതിഷേധം വർദ്ധിച്ചതോടെ അദ്ദേഹം ഉടൻ തന്നെ ഒരു വീഡിയോ ചെയ്യുകയും അതിൽ എൻ്റെ വാക്ക് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും പറഞ്ഞു. റോബിനോടുള്ള അനിഷ്ടം കൊണ്ടായിരിക്കാം ആരതിയെ അപമാനിച്ചത്. റിയാസ് സലീമിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് നിമിഷ, ജാസ്മിൻ, റോൺസൺ എന്നിവർ. ബിഗ് ബോസ് കഴിഞ്ഞതിനുശേഷം ഇവരോടൊപ്പം ഉള്ള വീഡിയോകളും ഫോട്ടോകളും പങ്കുവയ്ക്കാറുണ്ട്. റോൺസൺൻ്റെ ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കളുടെ ഒപ്പം റിയാസ് പോയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply