തന്നെ പീഡിപ്പിക്കാൻ ഒരാൾ ശ്രമിച്ചു – വർഷങ്ങൾക്ക് മുൻപ് നടന്ന മീടൂ അനുഭവം തുറന്നു പറഞ്ഞുകൊണ്ട് നടി സായി പല്ലവി

പ്രേമം എന്ന നിവിൻ പോളി നായകനായ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത മലയാള സിനിമയിലൂടെ ജന ഹൃദയങ്ങൾ കീഴടക്കിയ നായികയായിരുന്നു സായി പല്ലവി. തുടർന്ന് തമിഴിലും തെലുങ്കിലും താരം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ന് തെന്നിന്ത്യയിലെ തന്നെ മുൻനിര നടിമാരിൽ ഒരാളായി സായിപ്പല്ലവി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ഗുരുതരമായ ഒരു ആരോപണമാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. തനിക്ക് മുൻപൊരിക്കൽ നേരിടേണ്ടിവന്ന ഒരു മീറ്റ് അനുഭവത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയത്.

നിജം എന്ന പേരിലുള്ള ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടയായിരുന്നു സായി പല്ലവി ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. നിരവധി സ്ത്രീകൾ ഇപ്പോൾ അവർ നേരിട്ടുകൊണ്ടിരിക്കുന്ന പീഡന അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് എന്നും അതിൽ നിങ്ങളുടെ അഭിപ്രായം എന്താണ് എന്നുമായിരുന്നു അവതാരകയുടെ നടിയോടുള്ള ചോദ്യം. ഇതിനുള്ള മറുപടിയായിട്ടായിരുന്നു താരം തനിക്ക് മുൻപ് നേരിടേണ്ടി വന്നിട്ടുള്ള ഒരു പീഡന അനുഭവം തുറന്നു പറഞ്ഞത്. സായി പല്ലവി വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്.

തനിക്ക് ഇന്നുവരെ ശാരീരികമായി പീഡനം നേരിടേണ്ടി വന്നിട്ടില്ല എന്നും എന്നിരുന്നാലും ഏതെങ്കിലും വ്യക്തി മറ്റുള്ളവരെ വാക്കുകൊണ്ട് ഉപദ്രവിക്കുകയാണെങ്കിൽ അത് പീഡനമായി തന്നെയാണ് താൻ കണക്കാക്കുന്നത് എന്നും സായിപ്പല്ലവി പറയുന്നു. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട് എന്നും സായി പല്ലവി കൂട്ടിച്ചേർത്തു. എന്നാൽ നടി ഇത്തരത്തിൽ ദുരനുഭവങ്ങൾ എല്ലാം തുറന്നു പറയുന്നത് വെറും പബ്ലിസിറ്റി കിട്ടുവാൻ വേണ്ടി മാത്രമാണ് എന്നാണ് മലയാളികൾ ആയ ചില വിമർശകർ പറയുന്നത്. അത്തരത്തിൽ അല്ലായിരുന്നു എങ്കിൽ എന്തുകൊണ്ട് ഇതൊക്കെ നടക്കുന്ന സമയത്ത് ഇവർ തുറന്നു പറഞ്ഞില്ല എന്നതായിരുന്നു ഇവരുടെയൊക്കെ ചോദ്യം.

നടക്കുന്ന സമയത്ത് ഇക്കാര്യങ്ങളെല്ലാം സഹിച്ചു പോകുന്നവരാണ് ഇന്ന് പുരുഷന്മാർക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുന്നത് എന്നും അവരെ പീഡന വീരന്മാർ ആക്കുന്നത് എന്നും മലയാളികളായ ചില അമ്മാവന്മാരും അമ്മായിമാരും പറയുന്നു. കൂടാതെ ഈ നടിയെ ഇന്നുള്ളതുപോലെ ഒരു നടി ആക്കിയത് മലയാളം സിനിമയാണ് എന്നും എന്നാൽ ഇപ്പോൾ താരമൂല്യം വലുതായപ്പോൾ ഇവർ മലയാളം സിനിമയെ ഉപേക്ഷിച്ചു എന്നും അഭിപ്രായങ്ങൾ വന്നു തുടങ്ങി. ഇനിമുതൽ ഇവരുടെ സിനിമകൾ ഒന്നും കാണില്ല എന്നാണ് മറ്റുചിലർ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply