സാറാ പട്ടേലിൻ്റെ ഫേക്ക് വീഡിയോയ്ക്കെതിരെ പ്രതികരിച്ചുകൊണ്ടുള്ള കൊണ്ടുള്ള വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. രശ്മിക മന്ദാനയുടെ വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ് മോഡലായ സാറ പട്ടേൽ. രശ്മികയുടെ മുഖം എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത് സാറ പട്ടേൽ ആണ്. സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ പ്രചരിച്ചതിനുശേഷം ഈ സംഭവത്തിൽ പ്രതികരിച്ചു കൊണ്ടായിരുന്നു സാറാ പട്ടേൽ രംഗത്ത് വന്നത്.
സാറ പറഞ്ഞത് തനിക്ക് ഈ സംഭവത്തിൽ യാതൊരു തരത്തിലുള്ള പങ്കും ഇല്ലെന്നാണ്. ഈ ഒരു വീഡിയോ കാരണം താൻ വളരെ അസ്വസ്ഥമാണെന്നും സാറ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ സാറാ പോസ്റ്റ് ചെയ്തിരിക്കുന്നത് തൻ്റെ ശരീരവും പ്രമുഖ ബോളിവുഡ് താരത്തിൻ്റെ മുഖവും ചേർത്തുകൊണ്ട് ആരോ ഒരു ഡീപ് ഫേക്ക് വീഡിയോ ഉണ്ടാക്കിയത് തൻ്റെ ശ്രദ്ധയിൽപ്പെട്ടു. ഈ ഒരു വീഡിയോയുടെ കാര്യത്തിൽ തനിക്ക് യാതൊരുവിധ പങ്കുമില്ല.
മാത്രവുമല്ല ഇത്തരത്തിലുള്ള ഒരു വീഡിയോ പ്രചരിച്ചതിനുശേഷം താൻ വളരെ അധികം അസ്വസ്ഥയുമാണ്. സോഷ്യൽ മീഡിയകളിൽ സ്വന്തം കാര്യങ്ങൾ പങ്കുവയ്ക്കാൻ കൂടുതൽ ഭയപ്പെടേണ്ടതുണ്ട്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ട്. സോഷ്യൽ മീഡിയയിൽ കാണുന്നതിൻ്റെ യഥാർത്ഥ വസ്തുത ഉറപ്പാക്കണം. സോഷ്യൽ മീഡിയകളിൽ കാണുന്ന എല്ലാം യാഥാർത്ഥ്യവുമല്ല എന്നാണ് സാറ പോസ്റ്റ് ചെയ്തത്.
ഈ വീഡിയോയുമായി ബന്ധപ്പെട്ടുകൊണ്ട് രശ്മിക മന്ദാന പറഞ്ഞത് ഈ ഒരു വീഡിയോ തന്നെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നാണ്. കൂടാതെ രശ്മിക പറഞ്ഞത് ഇത്തരത്തിൽ കൂടുതൽ ആളുകൾ ഇങ്ങനെയുള്ള വീഡിയോകളിൽ ഇരയാകുന്നതിന് മുമ്പ് തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും. രശ്മിക ഈ പോസ്റ്റ് ഇട്ടത് കേന്ദ്ര സൈബർ സുരക്ഷാ സംഘത്തെ അടക്കം ടാഗ് ചെയ്തു കൊണ്ടായിരുന്നു.
ഡീപ് ഫേക്ക് വീഡിയോകൾക്ക് എതിരെ കേന്ദ്രം നടപടി തുടങ്ങിയിരിക്കുകയാണ്. ഇത്തരത്തിലുള്ള വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിന് നിയമപരമായി പോരാടുവാനുള്ള ബാധ്യത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ഉണ്ട്. ഐടി നിയമങ്ങൾ അനുസരിച്ചില്ല എങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും കോടതി കയറി ഇറങ്ങേണ്ടിവരും എന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ഐടി സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖർ ഈ പ്രശ്നത്തിനെതിരെ പ്രതികരിച്ചത്.
നിരവധി സിനിമാതാരങ്ങളും രശ്മികാ മന്ദാനയുടെത് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോയ്ക്ക് എതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. രശ്മിക മന്ദാനയുടെ മാത്രമല്ല മറിച്ച് ആലിയ ഭട്ട്, കിയാര അദ്വാനി, ദീപിക പദുക്കോൺ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെയും വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.