പ്രിത്വിവും മമ്മുക്കയും ഒക്കെ ഫാൻസ്‌നെ തെറി വിളിക്കും ! പക്ഷെ ലാലേട്ടൻ അങ്ങനല്ല, തറവാട്ടിൽ പിറന്നവനാണ്; സന്തോഷ് വർക്കി

മോഹൻലാൽ ഫാനായ സന്തോഷ് വർക്കി ഒരു യൂട്യൂബർ ആണ്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ആറാട്ട് എന്ന ചിത്രത്തിൻ്റെ റിലീസ് ദിവസം തന്നെ മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയ യൂട്യൂബർ ആണ് സന്തോഷ് വർക്കി. ആറാട്ടിൻ്റെ റിവ്യൂ പറഞ്ഞു എത്തിയ സന്തോഷ് വർക്കിക്ക് ആറാട്ടണ്ണൻ എന്ന വിളിപ്പേരും ലഭിച്ചു. ഇദ്ദേഹം മോഹൻലാലിൻ്റെ ഒരു കടുത്ത ആരാധകനാണ്.

സന്തോഷ് വർക്കി വ്യത്യസ്തമായ രീതിയിലാണ് കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് അതുകൊണ്ടുതന്നെ അദ്ദേഹത്തിന് എതിരെ ട്രോളുകൾ വരുന്നത് വേഗത്തിലാണ്. ഇപ്പോൾ അദ്ദേഹത്തിൻ്റെ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കുറിച്ചുള്ള അഭിപ്രായങ്ങളാണ്. അദ്ദേഹം പറഞ്ഞത് മമ്മൂട്ടിയും പൃഥ്വിരാജും തങ്ങളുടെ ഫാൻസുകാരെയൊക്കെ തെറി വിളിക്കാറുണ്ട് എന്നാണ്. മമ്മൂട്ടിയും പൃഥ്വിരാജും ഒക്കെ ഫാൻസുകാർക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്നാണ് സന്തോഷ് പറയുന്നത്.

ഫാൻസുകാർ ഉള്ളതുകൊണ്ട് മാത്രമാണ് ഇവരൊക്കെ സിനിമയിൽ ഇപ്പോഴും ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയും പൃഥ്വിരാജും ഒക്കെ സുരാജ് വെഞ്ഞാറമൂടിനെ കണ്ടുപഠിക്കണം എന്നാണ് പറയുന്നത്. സന്തോഷ് വർക്കി പറയുന്നത് മോഹൻലാൽ വളരെ കഴിവുകൾ ഉള്ള നടൻ ആണെന്നും അദ്ദേഹത്തിന് യാതൊരു തരത്തിലുള്ള അഹങ്കാരവും ഇല്ലെന്നാണ്. അദ്ദേഹത്തിൻ്റെ മറ്റുള്ളവരോടുള്ള ഇടപെടൽ പോലും മാന്യതയുള്ളതാണ്.

മോഹൻലാൽ ഫാൻസുകാരെ ഒരിക്കലും തെറിവിളിക്കാറൊന്നുമില്ല. മോഹൻലാലിന് എന്തെങ്കിലും തരത്തിൽ ഇഷ്ടക്കേടുകൾ ഉണ്ടായാൽ തന്നെ അദ്ദേഹം വളരെ മാന്യമായ രീതിയിൽ മാത്രമേ അത് അവരോട് പറയുകയുള്ളൂ. മോഹൻലാൽ തൻ്റെ ഫാൻസുകാരെ മറ്റുള്ളവരുടെ മുന്നിൽ മോശക്കാരാക്കാറുമില്ല. നല്ല കുടുംബത്തിൽ പിറന്നതിൻ്റെ ഗുണമാണ് മോഹൻലാൽ കാണിക്കുന്നത്. മമ്മൂട്ടിക്ക് തൻ്റെ കുടുംബത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഷൂട്ടിംഗ് സെറ്റിലാണ് അതിൻ്റെ ഫ്രസ്ട്രേഷൻ തീർക്കുന്നത്.

മറിച്ച് മോഹൻലാൽ എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തുമ്പോൾ ആ സിനിമയിലെ കഥാപാത്രമായി മാറും. സെറ്റിൽ എന്തെങ്കിലും പ്രശ്നങ്ങളൊക്കെയുണ്ടെങ്കിൽ മോഹൻലാൽ വളരെ കൂൾ ആയിട്ടാണ് അത് നേരിടാറുള്ളത്. മോഹൻലാലിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരു നായിക ലൊക്കേഷനിലേക്ക് എത്താൻ വളരെയധികം താമസിച്ചു അത് ഷൂട്ടിങ്ങിന് ബാധിക്കുകയും ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തു.

എന്നാൽ വളരെ മാന്യമായാണ് ആ നടിയോട് മോഹൻലാൽ പെരുമാറിയത്. മമ്മൂട്ടിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഇത്തരമൊരു പ്രശ്നമുണ്ടായതെങ്കിൽ അദ്ദേഹം ഈ രീതിയിൽ ആയിരിക്കില്ല പെരുമാറുക എന്നാണ് സന്തോഷ് വർക്കി പറഞ്ഞത്. സന്തോഷ് വർക്കിയുടെ ഫോട്ടോസും വീഡിയോകളും ഒക്കെ തന്നെ അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അത് സന്തോഷവർക്കിയുടെ ഒരു കഴിവ് തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply