ഐശ്വര്യ ഡോക്ടറും ഞാൻ എഞ്ചിനീയറും ആണ് ! ഞങ്ങളുടെ രണ്ടുപേരുടെയും ടേസ്റ്റ് ഒന്നാണ് – ഐശ്വര്യയുടെ ഇഷ്ട്ടം നോക്കി വിവാഹം കഴിക്കാൻ ആണ് പ്ലാൻ

arattannan love aiswarya lakshmi

സോഷ്യൽ മീഡിയ ട്രോളുകളിൽ ഇന്ന് നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിത്വമാണ് ആറാട്ട് സന്തോഷ്‌ എന്ന വ്യക്തി. ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂവിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വർക്കി നിരവധി ട്രോളുകളുടെ ഭാഗമായി ഇന്ന് മാറിയിട്ടുണ്ട് എന്നതാണ് സത്യം. ഈ ട്രോളുകൾക്കെല്ലാം തന്നെ കാരണം താരം പറയുന്ന ചില വാക്കുകൾ തന്നെയാണ്. നടി നിത്യ മേനോനോട് തനിക്ക് പ്രണയമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആറാട്ട് സന്തോഷ്‌ ആദ്യകാലങ്ങളിൽ ട്രോളുകളിൽ സജീവമായിരുന്നത്. പിന്നീട് നിത്യ മേനോൻ ഇക്കാര്യത്തിനെതിരെ ശക്തമായി രംഗത്ത് വന്നപ്പോൾ, നിത്യ വന്നാലും വേണ്ടയെന്നും നിത്യയ്ക്ക് വേണ്ടി സംസാരിക്കില്ല എന്ന് പറഞ്ഞാണ് മാറിനിന്നത്. നിത്യയോട് പ്രണയമില്ല എന്ന് സന്തോഷ് പറയുകയും ചെയ്തു. കീർത്തി സുരേഷിന്റെയും നിഖില വിമലിന്റെയും ഒക്കെ പേരുകൾ സന്തോഷ് വർക്കിയ്യ്ക്ക് ഒപ്പം ഉയർന്നു കേട്ടു.

ഇവരോട് എല്ലാം തനിക്ക് ക്രഷുണ്ടന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നുമായിരുന്നു സന്തോഷ് പറഞ്ഞിരുന്നത്. ഇപ്പോൾ ഇതാ പുതിയൊരു വെളിപ്പെടുത്തലുമായാണ് സന്തോഷ് എത്തിയിരിക്കുന്നത്. തനിക്ക് നടി ഐശ്വര്യ ലക്ഷ്മിയോടാണ് ഇപ്പോൾ ക്രഷ് എന്നാണ് താരം പറയുന്നത്. ഇനി ഇതിന്റെ പേരിൽ താനൊരു കോഴിയാണ് എന്നും അല്ലെങ്കിൽ കേസ് കൊടുക്കും എന്ന് ഒന്നും പറഞ്ഞുകൊണ്ട് ആരും വരണ്ടന്നും തന്റെ ഒരു ക്രഷ് മാത്രമാണ് പറഞ്ഞത് എന്നുമാണ് പറയുന്നത്.

ആദ്യം ഐശ്വര്യയെ കണ്ട സമയത്ത് തനിക്ക് തോന്നിയത് ഐശ്വര്യ ലക്ഷ്മിയൊരു അഹങ്കാരിയാണ് എന്നായിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് അങ്ങനെയല്ല തോന്നുന്നത്. അതിന്റെ കാരണം എന്നത് കുമാരി ചിത്രത്തിന്റെ പ്രമോഷന് എത്തിയ ഐശ്വര്യ ലക്ഷ്മിയുടെ സ്വഭാവരീതികൾ തന്നെയായിരുന്നു. സ്വഭാവ രീതികൾ മനസ്സിലാകുന്നത് കൊണ്ട് തന്നെ ഒരിക്കലും ഐശ്വര്യ ലക്ഷ്മി ഒരു അഹങ്കാരിയാണ് എന്ന് തനിക്ക് തോന്നുന്നില്ല, ഒരു നല്ല പെൺകുട്ടിയാണ് ഐശ്വര്യ എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.

ഐശ്വര്യ ഒരു ഡോക്ടർ ആണ്. ഞാൻ ഒരു എഞ്ചിനീയറാണ്, ഐശ്വര്യ ഒരു മോഹൻലാൽ ഫാൻ ആണ്. ഞാനും ഒരു മോഹൻലാൽ ഫാനാണ് എന്നും സന്തോഷ് പറയുന്നുണ്ട്. ഐശ്വര്യയ്ക്ക് താല്പര്യമുണ്ടെങ്കിൽ വിവാഹത്തിലേക്ക് മുന്നോട്ടു പോകാൻ തനിക്ക് താല്പര്യം ഉണ്ട് എന്നൊക്കെയാണ് സന്തോഷ് പറയുന്നത്. ഇതിന് താഴെ നിരവധി ആളുകളാണ് സന്തോഷിനെ ട്രോൾ ചെയ്തുകൊണ്ട് എത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് സമിശ്രമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. സന്തോഷിന്റെ ഓരോ വെളിപ്പെടുത്തലുകളും ആളുകൾക്ക് പുതിയ ട്രോളുകൾക്കുള്ള കാരണമായി മാറുകയാണ് ചെയ്യുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply