നിത്യ മേനോന് ശേഷമുള്ള തന്റെ യഥാർത്ഥ പ്രണയം വെളിപ്പെടുത്തി സന്തോഷ് വർക്കി!

ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ എല്ലാം ആറാട്ടാണ്ണൻ എന്ന പേര് സ്വന്തമാക്കിയ താരമാണ് സന്തോഷ് വർക്കി. പിന്നീട് സന്തോഷിനെക്കുറിച്ച് ആളുകൾ അറിഞ്ഞത് മോഹൻലാലിന്റെ ഒരു കടുത്ത ആരാധകൻ എന്ന പേരിലായിരുന്നു. പിന്നീട് സന്തോഷ് തന്നെ തനിക്ക് മോഹൻലാലിനെക്കാൾ കൂടുതൽ ഇഷ്ടം നടി നിത്യാ മേനോനെ ആണ് എന്നും നിത്യയെ വിവാഹം കഴിക്കുവാൻ വരെ താൻ ആഗ്രഹിച്ചിരുന്നു എന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരുന്നു. തുടർന്ന് വലിയതോതിൽ തന്നെ ട്രോളുകളിലും സന്തോഷം നീട്ടുകയായിരുന്നു ചെയ്തത്. പിന്നീട് നിത്യാ മേനോൻ തന്നെ സന്തോഷിനെതിരെ രംഗത്തു വന്നിരുന്നു.

കുറേ വർഷക്കാലമായി സഹിക്കുകയാണ് എന്നും എത്ര പറഞ്ഞാലും മനസ്സിലാകാത്ത വ്യക്തിയാണ് സന്തോഷ് എന്ന് ഒക്കെ ആയിരുന്നു നിത്യാ മേനോൻ പറഞ്ഞത്. കാരണം പല മൊബൈൽ നമ്പറും തനിക്ക് മാറ്റേണ്ടതായി വന്നിട്ടുണ്ടായിരുന്നു എന്നും നിത്യ പറഞ്ഞിരുന്നു. അതിനുശേഷം ഇനി തനിക്ക് നിത്യാ മേനോനും ആയി യാതൊരു വിധത്തിലുള്ള ബന്ധവുമില്ല എന്ന് പറഞ്ഞാണ് സന്തോഷ വർക്കി രംഗത്തെത്തിയത്. ഇനി നിത്യാ മേനോൻ തന്നെ വേണമെന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നാൽ പോലും താൻ സ്വീകരിക്കാൻ പോകില്ലന്നും നിത്യ തന്നെ അർഹിക്കുന്നില്ല എന്നുമായിരുന്നു സന്തോഷിന്റെ മറുപടി. ഇപ്പോൾ നിത്യാ മേനോന് ശേഷം തന്റെ യഥാർത്ഥ പ്രണയം കണ്ടെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. യൂട്യൂബ് ചാനലിലൂടെ ആണ് ഈ കാര്യത്തെക്കുറിച്ച് സന്തോഷ് വർക്കി പ്രേക്ഷകരോട് പറയുന്നത്.

തനിക്ക് നിത്യാ മേനോനോട് ഉള്ള പ്രണയം അവസാനിച്ചു. ഇപ്പോൾ തനിക്കിഷ്ടം മോനിഷ മേനോൻ എന്ന പെൺകുട്ടിയെയാണ്. കായംകുളം കൊച്ചുണ്ണി, പ്രതിപൂവൻകോഴി തുടങ്ങിയ സിനിമകളിലൊക്കെ റോഷൻ ആൻഡ്രൂസിന്റെ അസിസ്റ്റന്റ് ആയി ജോലി ചെയ്ത പെൺകുട്ടിയാണ് മോനിഷ. ഞങ്ങൾ തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ട് എന്നും ആ കുട്ടിക്കും തന്നെ ഇഷ്ടമാണ് എന്നാണ് തോന്നുന്നത് എന്നുമാണ് സന്തോഷ് പറയുന്നത്. പ്രതിപൂവൻകോഴി എന്ന ചിത്രം കാണാൻ എത്തിയ സമയത്ത് ഇവരെ കണ്ടിരുന്നു. ആ സമയത്ത് വളരെയധികം സന്തോഷത്തോടെ തനിക്കൊപ്പം നിന്ന ചിത്രമെടുക്കുക ഒക്കെ ആണ് ചെയ്തത്.

എന്നാൽ അവർക്ക് മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്ന് തനിക്ക് അറിയില്ല. തനിക്ക് ഈ കുട്ടിയെ ഇഷ്ടമാണെന്നും എനിക്ക് ഒരു അബദ്ധം സംഭവിച്ചു താൻ ഈ കുട്ടിയുടെ ഫോൺ നമ്പർ വാങ്ങാൻ മറന്നു പോയി എന്ന് ആണ് സന്തോഷ് പറയുന്നത്. വിവാഹം കഴിക്കാൻ തനിക്ക് ആഗ്രഹം ഉണ്ട് എന്നും സന്തോഷ് പറയുന്നു. എൻജിനീയറിങ് കഴിഞ്ഞ് നിൽക്കുകയാണെന്നും താനും ഒരു എൻജിനീയറാണ് എന്നുമാണ് സന്തോഷ് പറയുന്നത്. അതോടൊപ്പം തന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും മോഹൻലാലിനെ ഇഷ്ടവുമാണ്. വളരെ നല്ലൊരു കുട്ടിയായാണ് തനിക്ക് തോന്നിയത്. എനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നും സന്തോഷ് വ്യക്തമാക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply