സത്യൻ അന്തിക്കാട്- ജയറാം കൂട്ടുകെട്ടിൽ പിറന്ന “ഭാഗ്യദേവത” എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നിഖില വിമൽ. പിന്നീട് ദിലീപിന്റെ നായികയായി “ലവ് 24/7”, വിനീത് ശ്രീനിവാസന്റെ നായിക ആയി “അരവിന്ദൻറെ അതിഥികൾ” എന്നീ സിനിമകളിലൂടെ നിഖില ശ്രദ്ധേയമായി. “അരവിന്ദൻറെ അതിഥികൾ” എന്ന ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് ഒരുപാട് അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്.
“ഒരു യമണ്ടൻ പ്രേമകഥ”, “അഞ്ചാം പാതിര”, “ദി പ്രീസ്റ്റ്” തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇതാനിഖിലയോട് സംസാരിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് സന്തോഷ് വർക്കി. മോഹൻലാൽ നായകനായ “ആറാട്ട്” എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് വൈറലായ സോഷ്യൽ മീഡിയ താരമാണ് സന്തോഷ് വർക്കി. ചിത്രത്തിൽ “മോഹൻലാൽ ആറാടുകയാണ്” എന്ന് റിവ്യൂ പറഞ്ഞതോടെ സമൂഹമാധ്യമങ്ങളിൽ പിന്നീട് നിറഞ്ഞത് സന്തോഷ് വർക്കിയായിരുന്നു.
അദ്ദേഹത്തിന്റെ ട്രോളുകളും സ്റ്റിക്കറുകളും അഭിമുഖങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. പിന്നീട് മറ്റു താരങ്ങളുടെ സിനിമകളിലും റിവ്യൂ പറഞ്ഞുകൊണ്ട് അദ്ദേഹം രംഗത്തെത്തി. ഇതിനിടയിൽ ആയിരുന്നു മോഹൻലാലിനോടുള്ള പോലെ തന്നെ നിത്യ മേനോനിനോട് ഇഷ്ടമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ നടി നിഖില വിമലിനെ കുറിച്ച് സന്തോഷ് വർക്കി പറയുന്ന കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.
നിഖില വിമലിനോട് ഒരു ക്രഷ് തോന്നിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തുകയാണ് സന്തോഷ് വർക്കി. ഇത് നിഖിലയോട് തന്നെ തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിഖിലയെ ആദ്യം കണ്ടപ്പോൾ ഒരു പാവം കുട്ടിയാണ് എന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ സംസാരിച്ചപ്പോൾ അത്ര പാവം ഒന്നും അല്ല എന്ന് മനസിലായെന്നും അദ്ദേഹം പറയുന്നു. നിഖില തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട് ഞാൻ പാവം ഒന്നുമല്ല എന്ന് അദ്ദേഹം പറയുന്നു.
ആദ്യം നിഖിലയോട് ക്രഷ് തോന്നിയ സന്തോഷ് വർക്കിക്ക് ഇപ്പോഴും നിഖിലയോട് ഇഷ്ടമുണ്ട്. നിഖിലയുടെ അഭിനയം ഇഷ്ടമാണ് എന്ന് അദ്ദേഹം പറയുന്നു. നിഖിലയോടുള്ള ഇഷ്ടത്തെക്കുറിച്ച് തുറന്നു പറയുന്ന സന്തോഷ് വർക്കി താരത്തിന്റെ ചില കാര്യങ്ങൾ ഇഷ്ടമല്ല എന്നും പറയുന്നുണ്ട്. ഒരിക്കൽ ഒരു അഭിമുഖത്തിൽ നിഖിലയോടൊപ്പം അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവം മമ്മൂട്ടിയോട് ചോദിക്കുന്നില്ലല്ലോ എന്നാൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം എന്താണെന്ന് ഞങ്ങളോട് ചോദിക്കുന്നത് എന്തിനാണ് എന്നതിനെക്കുറിച്ച് നിഖില സംസാരിച്ചിരുന്നു.
എന്നാൽ അങ്ങനെ ഒന്നും ഒരിക്കലും സംസാരിക്കാൻ പാടില്ല എന്നും അവർ മുതിർന്ന താരങ്ങളാണ് എന്നും സന്തോഷ് വർക്കി പറയുന്നു. ഒരിക്കൽ നിഖിലയോട് തന്നെ പ്രണയിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചിരുന്നു. അപ്പോൾ ഇല്ല എന്നായിരുന്നു താരം മറുപടി പറഞ്ഞത് എന്ന് അദ്ദേഹം പറയുന്നു. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോഴും താൽപര്യമില്ലെന്ന് ആണ് പറഞ്ഞത്. ഇനി ഇതിനെ കുറിച്ച് മറ്റു വാർത്തകൾ ഒന്നും വേണ്ട എന്നും സന്തോഷ് വർക്കി കൂട്ടിച്ചേർത്തു.