ഒരു മലയാളി ആയ താങ്കളുടെ ക്യാമറക്കണ്ണുകൾ ഒരു സ്ത്രീകളുടെയും മാറിടങ്ങളെ തേടിയോ തുടയിടുക്കുകൾ തേടിയോ പോയിട്ടില്ല ! സന്തോഷ് ജോർജ് കുളങ്ങരയുടെ ഉത്തരം ശ്രദ്ധേയം

പണ്ടുകാലം മുതൽ തന്നെ കേൾക്കുന്ന ഒരു പേരായിരിക്കും സന്തോഷ് ജോർജ് കുളങ്ങര എന്നത്. ആദ്യകാലങ്ങളിൽ വിക്ടേഴ്സ് ചാനലിലെ സഞ്ചാരം പരിപാടിയിലൂടെ മറ്റും നമ്മൾ അറിഞ്ഞിട്ടുള്ള ആ പേരിന്റെ ഉടമയോട് ബഹുമാനം തോന്നി തുടങ്ങിയിട്ടുണ്ടാവുക കാലങ്ങൾ കഴിഞ്ഞ് അദ്ദേഹം ആരാണെന്ന് മനസ്സിലായ കാലഘട്ടത്തിൽ ആയിരിക്കും. സഞ്ചാരം എന്ന പരിപാടിയുടെ പിന്നിൽ കേട്ട ശബ്ദം മാത്രമായ സന്തോഷ് ജോർജ് കുളങ്ങര പിന്നീട് ആളുകൾ നേരിട്ട് കണ്ടു തുടങ്ങി. അദ്ദേഹം തന്റെ യാത്ര അനുഭവങ്ങളെക്കുറിച്ച് തകൃതിയായി ആളുകളോട് സംസാരിക്കാൻ തുടങ്ങി. മികച്ചൊരു ക്യാമറാമാൻ കൂടിയാണ് അദ്ദേഹം.

ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ അദ്ദേഹത്തോട് ഒരു സ്ത്രീ ചോദിക്കുന്ന ചോദ്യമാണ് ശ്രദ്ധ നേടുന്നത്. സാധാരണ ആളുകളെ പോലെ ഒരിക്കൽ പോലും നിങ്ങളുടെ ക്യാമറ ഒരു സ്ത്രീയുടെ കാലുകളിലേക്കൊ അല്ലെങ്കിൽ മാറിടത്തിലേക്കൊ ശ്രദ്ധകേന്ദ്രീകരിച്ചു കണ്ടിട്ടില്ല. പലരും അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ അത്തരത്തിലുള്ള ഒരു രീതികളും പിന്തുടരാതിരുന്നത്.?

ഇതിന് മറുപടിയും അദ്ദേഹം പറയുന്നുണ്ട്. ഞാൻ വളരെ മികച്ച ഒരു അച്ഛനും അതിലേറെ മഹിമയുള്ള ഒരു അമ്മയ്ക്കും ജനിച്ച മകനാണ്. എന്നെ പഠിപ്പിച്ച സംസ്കാരം അതല്ല. ഞാൻ ആ സംസ്കാരത്തിലൂടെ ആണ് വളർന്നു വന്നത്. ഇതിലും മികച്ച ഒരു മറുപടി അദ്ദേഹത്തിന് നൽകാൻ ഇല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. പഠനപരമായ കാര്യങ്ങളാണ് അദ്ദേഹം യാത്രകൾക്ക് കൂടുതൽ ഉൾപെടുത്താറുള്ളത്. ആ വീഡിയോയ്ക്ക് മനോഹാരിത ചാർത്താൻ സാധിക്കുന്നതും അതുകൊണ്ടാണ്.

ലോകത്തിന്റെ പല കോണുകളിലും അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. ഒരുപക്ഷേ യാത്ര എന്ന സ്വപ്നം സഫലമാക്കിയ ഒരു വ്യക്തി അദ്ദേഹം തന്നെയായിരിക്കും. എത്രയോ തലങ്ങളിൽ അദ്ദേഹം പോയി എത്രയോ നാടുകളിൽ, പരിചിതമല്ലാത്ത രുചികൾ അദ്ദേഹം അറിഞ്ഞു. ഒരു യാത്രപ്രേമി തന്നെയാണ് സന്തോഷ് ജോർജ് കുളങ്ങര എന്ന് പറയണം. യാത്രയെ പ്രണയിച്ച സന്തോഷ്‌ ഇന്നും യാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ ഒക്കെ തന്നെ വളരെ രസകരമായ രീതിയിലാണ് കണ്ടിരിക്കാൻ സാധിക്കുന്നത്. ഇത്രയും ലളിതമായ ഒരു വ്യക്തിയാണ് അദ്ദേഹം എന്നുപോലും സംശയം തോന്നുന്ന അഭിമുഖങ്ങൾ. അത്രത്തോളം മനോഹരമായാണ് അദ്ദേഹം ഓരോ അഭിമുഖങ്ങളിലും സംസാരിക്കുന്നത്. വളരെ വ്യക്തമായി തന്റെ അഭിപ്രായങ്ങൾ കൃത്യമായ ഇടങ്ങളിൽ സംസാരിക്കാറുണ്ട് അദ്ദേഹം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply