നായികമാരെ കൂട്ടിക്കൊടുക്കാൻ എനിക്ക് കഴിയില്ല ! ആ ഒരൊറ്റ കാരണം കൊണ്ടാണ് താൻ സീരിയൽ പോലും ചെയ്തതെന്ന് ശാന്തിവിള ദിനേശ്

ശാന്തിവിള ദിനേശ് സിനിമ സീരിയൽ സംവിധായകനാണ്. അദ്ദേഹം തൻ്റെ കഴിവ് സിനിമയിൽ മാത്രമല്ല തെളിയിച്ചിട്ടുള്ളത് സാഹിത്യലോകത്ത് കൂടി തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു സംവിധായകൻ കൂടിയാണ് ഇദ്ദേഹം. മലയാള സിനിമ ഇൻഡസ്ട്രിയിൽ ഉള്ള പല അനീതികളും അതുപോലെ തന്നെ പ്രമുഖന്മാരുടെ മുഖംമൂടിയും ശാന്തിവിള തിനെ തൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിടാറുണ്ട്.

ഇത്തരം വീഡിയോകൾ പല വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കാറുണ്ട്. ഇത്തരം വീഡിയോകളിലൂടെ അദ്ദേഹം പബ്ലിസിറ്റി നേടാറുണ്ട്. അദ്ദേഹത്തിൻ്റെ ഒരു വീഡിയോയിൽ മമ്മൂട്ടിയും പൃഥ്വിരാജും ഒക്കെ സുരാജ് വെഞ്ഞാറമൂടിനെ കണ്ടുപഠിക്കണംഎന്ന് പറയുകയുണ്ടായി. മോഹൻലാലിൻ്റെ ഒരു ആരാധകനായിരുന്നു അദ്ദേഹം. മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പറയുന്നത് വളരെ അഹങ്കാരിയും മര്യാദ ഇല്ലാതെ പെരുമാറുന്ന ആളുമെന്നാണ്.

എന്നാൽ മോഹൻലാൽ എപ്പോഴും എല്ലാവരോടും മര്യാദയോട് കൂടി പെരുമാറുന്ന ആളാണെന്നും പറഞ്ഞു. മമ്മൂട്ടി തൻ്റെ കുടുംബത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിൻ്റെ ഫ്രസ്ട്രേഷൻ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് തീർക്കാറുണ്ട്. എന്നാൽ മോഹൻലാൽ ആകട്ടെ കുടുംബത്തിൽ പിറന്നാളായത് കൊണ്ട് തന്നെ അദ്ദേഹം ലൊക്കേഷനിൽ എല്ലാവരോടും മാന്യതവിട്ട് പെരുമാറില്ലെന്നും പറഞ്ഞു. ഈയിടെ അദ്ദേഹം പുതിയ വെളിപ്പെടുത്തലുമായി വീണ്ടും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

ശാന്തിവിള ദിനേശ് അവകാശപ്പെടുന്നത് താൻ സ്ത്രീകൾക്ക് സമൂഹത്തിൽ ബഹുമാനവും സ്ഥാനവും സ്നേഹവും നൽകുന്നു എന്നാണ്. അദ്ദേഹം ആകെ ഒരു സിനിമ മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളത് ബംഗ്ലാവിൽ ഔത എന്ന ചിത്രമാണ് ചെയ്തത്. എന്തുകൊണ്ടാണ് ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിനു ശേഷം മറ്റു ചിത്രങ്ങളൊന്നും എടുക്കാത്തതിനുള്ള കാരണം വ്യക്തമാക്കുകയാണ് ശാന്തിവിള ദിനേശ്. സിനിമാ മേഖലയിൽ പലരും നായികമാരെ കൂട്ടിക്കൊടുത്തുകൊണ്ട് ഉന്നത നിലയിൽ എത്തിയിരിക്കുന്നത്.

പക്ഷേ എനിക്ക് അത്തരം പ്രവർത്തിയോട് ഒട്ടും താല്പര്യം ഇല്ലാത്തതുകൊണ്ടാണ് ഇന്നും ഞാൻ സിനിമകളും സീരിയലുകളും ഒന്നും ചെയ്യാതിരിക്കുന്നത്. കൂടാതെ ശാന്തിവിള ദിനേശിന് നളിനി ജമീലയുടെ ജീവിതം സിനിമയാക്കി മാറ്റണമെന്നുണ്ടെന്നും അതിൽ വിദ്യാബാലനെ അഭിനയിപ്പിക്കണം എന്നുമുണ്ട് എന്നാൽ അതിന് ഒരുപാട് പണം ചിലവാകും ഒരു പത്തോ ഇരുപതോ കോടി എങ്കിലും ആവശ്യമായി വരും. ഇത്രയും പണം ഒന്നും എൻ്റെ കയ്യിൽ ഇല്ലെന്നും പറഞ്ഞു.

സിനിമകൾ ചെയ്യാൻ അറിയുമോ എന്നതല്ല ഇവിടെ ഇപ്പോൾ പ്രധാനം കാശുമുടക്കാൻ ആളു വേണമെന്ന് ഉള്ളതാണ്. നായികന്മാരെ കൂട്ടിക്കൊടുക്കാൻ മടിയില്ലെങ്കിൽ എനിക്ക് ഇഷ്ടം പോലെ നിർമ്മാതാക്കളെ കിട്ടും. എനിക്ക് കൂട്ടിക്കൊടുപ്പ് വശമില്ലെന്നും നടിമാരെ കൂട്ടിക്കൊടുത്തുകൊണ്ട് നിർമ്മാതാക്കളെ സ്വാധീനിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ശാന്തിവിള ദിനേശൻ കൂട്ടിച്ചേർന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply