അവൻ വെറും ഉടായിപ്പാണ്‌! എന്നെ എന്തെങ്കിലും ചെയ്‌താൽ ഇടിച്ച് അവന്റെ ഷേപ്പ് മാറ്റും ഞാൻ – ഉണ്ണി മുകുന്ദൻ പൈസ മേടിച്ചാണ് അമ്പലത്തിൽ പോലും വിളക്കുകൊളുത്തിയതെന്ന് ശാന്തിവിള

സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. അഭിനേതാവ് മാത്രമല്ല ഒരു ഗായകൻ കൂടിയാണ് ഉണ്ണി. മലയാള സിനിമയായ നന്ദനത്തിൻ്റെ തമിഴ് റീമേക്ക് സീദൻ എന്ന സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദൻ സിനിമ രംഗത്തേക്ക് കടന്നുവന്നത്. 2011 റിലീസായ ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ ആയിരുന്നു ഉണ്ണി മുകുന്ദൻ മലയാള സിനിമയിൽ സജീവമായി മാറിയത്. ഉണ്ണിയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം മാളികപ്പുറമാണ്.

ഉണ്ണി ഇപ്പോൾ ഗന്ധർവ്വൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിൻ്റെ തിരക്കിലാണ്.ചലച്ചിത്ര നിർമ്മാതാവും, സംവിധായകനുമായ ശാന്തിവിള ദിനേശ് നടനായ ഉണ്ണി മുകുന്ദനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. മാളികപ്പുറം എന്ന സിനിമ അത്രമാത്രം ചർച്ച ചെയ്യപ്പെടേണ്ട ഒരു സിനിമയൊന്നുമല്ലെന്നാണ് ശാന്തിവിള പറയുന്നത്. ചക്ക വീണ് മുയൽ ചത്തു എന്ന പഴഞ്ചൊല്ലുമായി ഉപമിച്ചു കൊണ്ടാണ് മാളികപ്പുറം എന്ന സിനിമയെ കുറിച്ച് ശാന്തിവിള പറഞ്ഞത്.

ഉണ്ണി മുകുന്ദൻ ആറ്റുകാൽ അമ്പലത്തിൽ വിളക്ക് കൊളുത്തുവാൻ വേണ്ടി രണ്ടരലക്ഷം രൂപ വാങ്ങി എന്ന് പറയുന്നത് കേട്ടെന്നും പറഞ്ഞു. കഴിഞ്ഞതവണ വിളക്കുകൊളുത്തിയത് മമ്മൂട്ടിയാണെന്നും അദ്ദേഹം ഒരു പൈസ പോലും വാങ്ങിയില്ലെന്നും പറഞ്ഞു. ശാന്തിവിള ഉണ്ണിയെ കുറിച്ച് പറയുന്നത് ഇവൻ ഉടായിപ്പ് ആണെന്നും ഭക്തി ഉപയോഗിച്ചുകൊണ്ട് കാശുണ്ടാക്കുന്നവൻ ആണെന്നും. ഉണ്ണിമുകുന്ദനെ കുറിച്ച് എന്തെങ്കിലും മോശം കാര്യങ്ങൾ പറയുമ്പോൾ സൂക്ഷിക്കണമെന്നും എപ്പോഴാണ് തിരിച്ചടി ഉണ്ടാകുന്നതെന്ന് അറിയില്ലെന്നും.

സിക്സ് പാക്ക് ആയ ഉണ്ണിമുകുന്ദൻ തന്നെ ഇവിടെ വെച്ചെങ്കിലും കണ്ടുകഴിഞ്ഞാൽ എന്തെങ്കിലും ചെയ്യുമോ എന്ന പേടിയുണ്ടെന്നും പറഞ്ഞു. തന്നെ എന്തെങ്കിലും ചെയ്താൽ അവനെ ശരിയാക്കും എന്നും ശാന്തിവിള പറഞ്ഞു. തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവും കൂടി ഉണ്ണിമുകുന്ദനെ കാണുവാൻ പോയപ്പോൾ കഥ കേൾക്കണമെങ്കിൽ താൻ പറയുന്ന ആളെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആക്കണമെന്ന് നിർബന്ധമുണ്ടെന്ന് ഉണ്ണി പറഞ്ഞു.

ഉണ്ണി തൻ്റെ അണ്ടർവെയർ വരെ കഴുകാൻ തയ്യാറാകുന്ന ആളെയെ എക്സിക്യൂട്ടീവ് ആയി വെക്കുകയുള്ളൂ. ശാന്തിവിള പറയുന്നത് ഉണ്ണിയുടെ പേരിൽ പെണ്ണുകേസും കള്ളപ്പണ കേസും ഉണ്ടെന്നാണ്. അതുകൊണ്ടാണ് ഇഡി അന്വേഷണം നടത്തിയത സമയത്ത് ബിജെപി ആയതും. മാളികപ്പുറം എന്ന സിനിമ വിജയിച്ച സമയത്ത് അഹങ്കാരത്തിൻ്റെ മൂർദ്ധന്യത്തിൽ ആയിരുന്നു ഉണ്ണി എന്നും പറഞ്ഞു. ഈ സിനിമയുടെ ലൊക്കേഷൻ ആദ്യം തീരുമാനിച്ചത് പൊള്ളാച്ചിയിൽ ആയിരുന്നെങ്കിലും ഉണ്ണി പറഞ്ഞപ്പോളായിരുന്നു അത് എറണാകുളത്തേക്ക് മാറ്റിയത്. 30 കോടി ബജറ്റ് വെച്ചിട്ടുള്ള സിനിമയാണെങ്കിൽ മാത്രമേ താൻ അത് ചെയ്യൂ എന്നും ഉണ്ണി പറഞ്ഞു. ഇത്രയും അഹങ്കാരിയാണ് ഉണ്ണിയെന്ന് ശാന്തിവിള പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply