വിക്കറ്റുകൾ തുടരെ പോയി പതറി നിക്കവേ സഞ്ജുവിനോട് വാക്കുകളുമായി ഹാർദിക് – പറഞ്ഞത് ഇഷ്ട്ടമാകാതെ തിരിഞ്ഞു നടന്ന് സഞ്ജു ! പിന്നീട് സംഭവിച്ചത് ശരിക്കും പ്രതികാരം എന്ന് ആരാധകർ

കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനൽ വരെ എത്തിച്ച മലയാളി ക്യാപ്റ്റൻ സഞ്ജു സാംസൺ ഈ ഐപിഎല്ലിലും തൻ്റെ ഫോം തുടരുകയാണ്. ഗുജറാത്തു മായുള്ള ലാസ്റ്റ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ കാഴ്ചവച്ചത്. ഈ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് തകർപ്പൻ ജയം നേടുകയും ചെയ്തു. ഗുജറാത്ത് ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ മത്സരത്തിനിടയിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പതറുകയായിരുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജുവിൻ്റെ അടുത്തുവെന്ന് എന്തോ പറഞ്ഞു.

അത് ഇഷ്ടപ്പെടാത്ത രീതിയിൽ സാംസൺ നടന്നു പോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. എന്നാൽ അതിനുശേഷം സഞ്ജു സാംസൺ കളിക്കടത്തിൽ ആറാടുകയായിരുന്നു. ഗുജറാത്തിൻ്റെ സൂപ്പർ ബൗളർ റഷീദ് ഖാനെ 3 സിക്സർ പറത്തി കൊണ്ടാണ് സഞ്ജു സാംസൺ തൻ്റെ പ്രതികാരം തീർത്തത്. രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഈ വീഡിയോ കണ്ട് ഇപ്പോൾ നിരവധി ആളുകളാണ് അഭിപ്രായങ്ങൾ പറയുന്നത്.

ഹാർദിക് പാണ്ഡ്യ ചൊറിയാൻ പോയ ആൾ ഒരു സാധാരണ പ്ലെയർ അല്ലെന്നും അദ്ദേഹം രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനും മികച്ച ഒരു പ്ലെയർ കൂടിയാണെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. ഹാർദിക് പാണ്ഡ്യയുടെ ചൊറിച്ചിലിൽ പക്ഷേ പ്രഹരമേറ്റത് ഗുജറാത്തിൻ്റെ പാവം റഷീദ് ഖാനായിരുന്നു.
തന്നെ ഇന്ത്യൻ ടീമിൽ നിന്ന് തടഞ്ഞ സെലക്ടർമാർക്കുള്ള ചുട്ട മറുപടി കൂടിയാണ് സഞ്ജു സാംസൺ പിഐപിഎല്ലിലൂടെ നൽകിയത് എന്ന് കൂടിയാണ് ആരാധകർ ഇപ്പോൾ പറയുന്നത്.

ഈ ഐപിഎല്ലിൽ ഉള്ള രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ മിന്നുന്ന ഫോം ഇന്ത്യൻ സെലക്ടർമാർക്ക് ഒരു താക്കീത് ആയിട്ടുണ്ട്. അതിനാൽ ഇനിയുള്ള ഇന്ത്യൻ ടീമിൻ്റെ ഇൻ്റർനാഷണൽ മത്സരങ്ങളിലേക്ക് സഞ്ജു സാംസണിനെ സെലക്ട് ചെയ്യാൻ നിർബന്ധിതരാകാനും സാധ്യതയുണ്ട്. സാംസണെ പോലെ മികച്ച അക്രമണ രീതിയിൽ കളിക്കുന്ന ഒരു ബാറ്റ്‌സ്‌മാനെ ഇന്ത്യൻ ടീമിന് ആവശ്യമുണ്ടെന്നാണ് ആരാധകർ പറയുന്നത്.

അതുകൊണ്ട് ഇനിയുള്ള മത്സരങ്ങളിൽ എങ്കിലും സഞ്ജുവിനോട് നീതിപുലർത്തണമെന്നും അവർ ആവശ്യപ്പെടുന്നു. ഈ ഫോം തുടരുകയാണെങ്കിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ വിജയ കിരീടം ചോടിച്ചിട്ടേ ഐപിഎൽ സീസണിൽ നിന്ന് ഇറങ്ങുകയുള്ളൂ എന്നാണ് ആരാധകർ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply