ടി20 ടീം പ്രഖ്യാപനത്തിനു ശേഷം തന്റെ പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടു സഞ്ജു ! വീഡിയോ കണ്ടവരുടെ കണ്ണ് നിറഞ്ഞു

ക്രിക്കറ്റ് ലോകത്ത് ഇന്ന് നിരവധി ആരാധകരുള്ള ഒരു താരമാണ് സഞ്ജു സാംസൺ. അടുത്ത രോഹിത് ശർമ എന്നാണ് സഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത് പോലും. എന്നാലിപ്പോൾ സഞ്ജു ആരാധകരെ വേദനയിൽ ആഴ്ത്തിയ ഒരു വാർത്തയായിരുന്നു പുറത്തു വന്നിരുന്നത്. ട്വന്റി – 20 ലോകകപ്പ് ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല എന്നതായിരുന്നു ആ വാർത്ത. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ സഞ്ജുവിന്റെ ആരാധകർ വലിയ തോതിൽ തന്നെ വിമർശനങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത്രയും മികച്ച രീതിയിൽ കളിക്കുന്ന സഞ്ജുവിനെ എന്തുകൊണ്ടാണ് ഈ ടീമിൽ ഉൾപ്പെടുത്താത് എന്നും സഞ്ജുവിനെക്കാൾ മോശമായി കളിക്കുന്നവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുമായിരുന്നു ഇവർ പറഞ്ഞിരുന്നത്. എന്നാൽ എന്ത് കാരണം കൊണ്ടാണ് സഞ്ജുവിനെ ബിസിസിഐ അവഗണിച്ചത് എന്നത് വ്യക്തമാകുന്നില്ല. സഞ്ജുവിന്റെ ആരാധകരെല്ലാം വലിയതോതിലുള്ള പ്രതിഷേധവുമായി ആണ് രംഗത്ത് എത്തിയിരിക്കുന്നത്.

സഞ്ചു പരിഗണിക്കപ്പെടാതെ പോയത് ഒരു മോശം പ്രവണതയാണ് എന്ന് തന്നെയാണ് പറഞ്ഞിരുന്നത്. തുടർന്ന് സഞ്ജുവിന് വേണ്ടി നിരവധി ആരാധകർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സഞ്ജു പങ്കുവെച്ച് പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വീഡിയോയിൽ സഞ്ജു തന്റെ ആരോഗ്യത്തെപ്പറ്റിയും മറ്റും വിശദമായി തന്നെ പറയുന്നുണ്ട്. താൻ കുറച്ചുകൂടി ഫിറ്റ്നസും വ്യായാമങ്ങളും ഒക്കെ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും തന്റെ ആരോഗ്യം നല്ല രീതിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ് എന്നൊക്കെയാണ് സഞ്ജു പറയുന്നത്. ആത്മവിശ്വാസം ഒട്ടും ചോരാതെയുള്ള സഞ്ജുവിന്റെ വാക്കുകൾ ആരാധകരിൽ ഒരു പുതുജീവൻ നിറച്ചിട്ടുണ്ട്.

എങ്കിലും ആരാധകരുടെ നിരാശ മാറുന്നില്ല എന്നതാണ് സത്യം. സഞ്ജു ലോകകപ്പ് ടീമിൽ ഉണ്ടായിരിക്കുമെന്ന് അത്രത്തോളം ആരാധകർ പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം. സഞ്ജുവിന്റെ വേദന ആ വിഷാദം നിറഞ്ഞ മുഖം വിളിച്ചോതുന്നു. അടുത്ത് രോഹിത് ശർമ നീ തന്നെയാണ്, നിന്റെ സമയത്തിന് വേണ്ടി നീ കാത്തിരിക്കു, വൈകി ലഭിക്കുന്നതിനു സൗന്ദര്യം കൂടുതലായിരിക്കും. അത് ഏറ്റവും മികച്ചതായിരിക്കും. ആത്മവിശ്വാസം നിറയ്ക്കു. സഞ്ജു നിന്നിലൂടെ ചരിത്രം ആവർത്തിക്കും ഞങ്ങൾക്ക് അത് ഉറപ്പാണ്,

ഇങ്ങനെയാണ് പല ആരാധകരും സഞ്ജുവിന് ആശ്വാസവാക്കുകളുമായി എത്തുന്നത്. ആത്മവിശ്വാസത്തിൽ ഊന്നിയ തീരുമാനം എടുത്തു തന്നെയാണ് സഞ്ജു നിൽക്കുന്നത്. ഇത്രത്തോളം ആരാധകർ പിന്തുണയ്ക്കാൻ ഉള്ളപ്പോൾ എന്തിനാണ് സഞ്ജു വേദനിക്കുന്നത്. എങ്കിലും വീഡിയോ പുറത്തുവന്നതോടെ മുഖഭാവത്തിൽ ഉള്ള സഞ്ജുവിന്റെ വിഷാദം ആരാധകരെ വേദനയിൽ ആഴുത്തുന്നുണ്ട്. ഉള്ളിൽ കരഞ്ഞുകൊണ്ട് തന്നെയാണ് സഞ്ജു സംസാരിക്കുന്നതെന്ന് ആർക്കും മനസ്സിലാക്കാൻ സാധിക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply