തനിക്ക് ലേഡി സൂപ്പർസ്റ്റാർ ആകണം….തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി സാനിയ ഇയ്യപ്പൻ…

മലയാള സിനിമയുടെ ഫാഷൻ ഐക്കൺ എന്ന വിശേഷണത്തിന് ഒരു ഉത്തരമേയുള്ളൂ. അത് സാനിയ ഇയ്യപ്പൻ എന്നായിരിക്കും. മലയാള സിനിമ കണ്ട ഏറ്റവും സ്റ്റൈലിഷ് ആയിട്ടുള്ള നടിയാണ് സാനിയ ഇയ്യപ്പൻ. അഭിനയവൈദഗ്ദ്യം കൊണ്ടും നൃത്തപ്രകടനങ്ങൾ കൊണ്ടും മലയാളികളുടെ ഹൃദയം കവർന്നെടുക്കാൻ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള സാനിയ ഇയ്യപ്പന്റെ ഓരോരോ കുറിപ്പുകൾ കണ്ടാൽ തന്നെ എത്രമാത്രം ശ്രദ്ധയോടെയാണ് ഫാഷൻ തിരഞ്ഞെടുക്കുന്നത് എന്നും അതിനായി പ്രചോദനാത്മകമായ ഒരു ദിനചര്യ ഉണ്ടെന്നും മനസ്സിലാക്കാം.

ഡാൻസ് റിയാലിറ്റി ഷോകളിൽ തിളങ്ങിയതിന് ശേഷം ആണ് സാനിയ സിനിമയിലെത്തുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസ് മത്സരാർത്ഥിയായി എത്തിയതോടെ ആണ് സാനിയ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ഡാൻസ് റിൽസും തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന നൃത്ത വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആകുന്നത്.2014ൽ മെഗാസ്റ്റാർ മമ്മൂട്ടിയും ഇഷാ തൽവാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ബാല്യകാലസഖി” എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി സാനിയ അഭിനയരംഗത്തെത്തുന്നത്. അതേ വർഷം തന്നെ “അപ്പോത്തിക്കരി” എന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകളായും സാനിയ എത്തി. 2018ൽ പതിനാറാമത്തെ വയസ്സിൽ ആയിരുന്നു സാനിയ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. “ക്വീൻ “എന്ന ചിത്രത്തിൽ വളരെ ശക്തമായ ചിന്നു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനംകവർന്നു സാനിയ.

ഇതിനു പുറമേ “ദി പ്രീസ്റ്റ്”, “പതിനെട്ടാം പടി”, “പ്രേതം2”, “കൃഷ്ണൻകുട്ടി പണി തുടങ്ങി”, “ലൂസിഫർ” തുടങ്ങിയ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് വൈറൽ ആകാറുണ്ട്. ഗ്ലാമർ വേഷങ്ങളിലും ബോൾഡ് ഫോട്ടോഷൂട്ടുകളിലും തിളങ്ങുന്ന താരത്തിന് ഒരുപാട് വിമർശനങ്ങളും മോശമായ കമന്റുകളും തേടിയെത്താറുണ്ട് എങ്കിലും അതിനോടൊന്നും പ്രതികരിക്കാതെ തന്റെ വിജയ യാത്ര തുടരുകയാണ് സാനിയ.യാത്രകൾ ഒരുപാട് ഇഷ്ടമുള്ള സാനിയ തന്റെ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മുൻപ് ഒരു അഭിമുഖത്തിൽ സാനിയ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്. തന്റെ ഏറ്റവും വലിയ ആഗ്രഹം സാനിയ വെളിപ്പെടുത്തിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്. തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്ക് അതേ രീതിയിൽ മറുപടി നല്കാൻ യാതൊരു മടിയില്ലാത്ത താരം ആണ് സാനിയ.

തന്റെ 19മത്തെ ജന്മദിനത്തിൽ നൽകിയ അഭിമുഖത്തിൽ സിനിമയിലെ ഏറ്റവും വലിയ ആഗ്രഹം സാനിയ വെളിപ്പെടുത്തിയത് ഇപ്പോൾ വൈറലായിരിക്കുകയാണ്. എനിക്ക് ലേഡി സൂപ്പർസ്റ്റാർ ആകണമെന്നാണ് സാനിയ വെളിപ്പെടുത്തിയത്. 19 വയസ്സുള്ള സാനിയ തന്റെ ഭാവി സിനിമയിൽ കാണുന്നു എന്നും സിനിമയിൽ നിൽക്കണം എന്ന ലക്ഷ്യത്തോടെയാണ് വന്നത് എന്നും പങ്കു വെച്ചു. ലേഡീ സൂപ്പർസ്റ്റാർ ആകുന്നതിനോടൊപ്പം നല്ല നടി ആയി അറിയപ്പെടുകയും വേണം. വലിയ സിനിമകളുടെ ഭാഗമാകാനും വലിയ താരങ്ങൾക്ക് ഒപ്പം അഭിനയിക്കാനും അവസരം ലഭിച്ചിട്ടുള്ള സാനിയ അതെല്ലാം ഭാഗ്യമായിട്ടാണ് കരുതുന്നത്.

story highlight – Saniya Iyyappan reveals her biggest dream

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply