ഗ്രെയ്സ്നെയും സാനിയെയും അനുവാദമില്ലാതെ ശരീരത്തിൽ കയറിപ്പിടിച്ചു ! കോഴിക്കോട് സംഭവിച്ചത്

സ്ത്രീകൾക്ക് സമൂഹത്തിൽ വളരെയധികം മോശമായ അനുഭവങ്ങളാണ് നേരിടേണ്ടതായി വരുന്നത്. പലപ്പോഴും സിനിമാ താരങ്ങളാണ് എങ്കിലും സമാനമായ അനുഭവങ്ങൾക്ക് ഇര ആവേണ്ടാതായി വരാറുണ്ട്. അത്തരത്തിൽ നടി സാനിയ ഇയ്യപ്പനും ഗ്രേസ് ആന്റണിയ്ക്കും ഒരു അനുഭവം ഉണ്ടായിരിക്കുകയാണ് ഇപ്പോൾ. ഇവരുടെ ഏറ്റവും പുതിയ ചിത്രമായ സാറ്റർഡേ നൈറ്റ്സ് എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്ക് വേണ്ടി താരങ്ങൾ കോഴിക്കോട് എത്തിയതായിരുന്നു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് ആയിരുന്നു സിനിമയുടെ പരിപാടികൾ നടന്നിരുന്നത്.

ഇവിടെവച്ചാണ് വളരെ മോശമായ അനുഭവങ്ങൾ ഇവർക്ക് നേരിടേണ്ടതായി വന്നിരുന്നത്. വലിയൊരു ആൾക്കൂട്ടം തന്നെയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പൊതുവേ എല്ലാ ദിവസങ്ങളിലും കോഴിക്കോട് ഹൈലൈറ്റ് മാളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. താരങ്ങളെ എത്തുന്നത് കൊണ്ട് ആ തിരക്ക് വർദ്ധിച്ചു എന്നതാണ് സത്യം. വളരെയധികം തിരക്കിനിടയിൽ ആയിരുന്നു താൻ നടിമാർക്ക് വളരെ മോശമായ ഒരു അനുഭവം ഉണ്ടായത്. കൂട്ടത്തിലുള്ള ഒരു വ്യക്തി സാനിയയോടെ അപമര്യാദയായി പെരുമാറുകയായിരുന്നു ചെയ്തത്. ഉടനെ തന്നെ അയാളെ തല്ലാൻ ശ്രമിക്കുന്ന സാനിയയും കാണാൻ സാധിക്കുന്നു. സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

നിരവധി ആളുകളാണ് സാനിയയെ അനുകൂലിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. എന്നാൽ സമാനമായ അനുഭവത്തിലൂടെ കടന്നുപോയ വിവരം അറിയിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ നടി ഗ്രേസ് ആന്റണി പലസ്ഥലങ്ങളിലും ഈ ചിത്രത്തിന്റെ ഭാഗമായി പ്രമോഷന് പോയിട്ടുണ്ടെന്നും എവിടെ നിന്നും ഇത്തരം മോശമായ അനുഭവം ഉണ്ടായിട്ടില്ലന്നും താൻ ഏറെ സ്നേഹിക്കുന്ന കോഴിക്കോട് നിന്ന് മാത്രമാണ് ഇത്രയും മോശപ്പെട്ട അനുഭവം തനിക്ക് നേരിടേണ്ടി വന്നിരുന്നത് എന്നുമാണ് ഗ്രേസ് പറഞ്ഞിരുന്നത്. എന്നെ ആൾക്കൂട്ടത്തിനിടയിൽ ഒരാൾ കയറി പിടിച്ചിരുന്നുവെന്നും അത് എവിടെയാണെന്ന് പറയാൻ പോലും തനിക്ക് അറപ്പ് തോന്നുകയാണ് എന്നുമാണ് ഗ്രേസ് ആന്റണി പറഞ്ഞത്.

ഒരു ചോദ്യം കൂടി താൻ ചോദിക്കുന്നുണ്ട്. ഞാൻ മരവിച്ചുപോയ അവസ്ഥയായിരുന്നു അത്. മരവിപ്പിൽ നിന്നുകൊണ്ടു തന്നെ ഞാൻ ചോദിക്കുകയാണ്. തീർന്നോ നിന്റെയൊക്കെ അസുഖം എന്നാണ് ചോദിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ സാനിയ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു എന്നും ഗ്രെസ്സിന്റെ കുറിപ്പിൽ പറയുന്നു. തന്റെ സഹപ്രവർത്തകർക്കും സമാനമായ അനുഭവമുണ്ടായി. അപ്പോൾ തന്നെ ഇതിനെതിരെ പ്രതികരിക്കുക ആണ് ചെയ്തത്. താൻ ആ സമയത്ത് മരവിച്ച് പോവുകയാണ് ചെയ്തിരുന്നത് എന്നാണ് താരം പറയുന്നത്. സാനിയ ഇയ്യപ്പന് നിറഞ്ഞ കയ്യടികൾ ആണ് ഇപ്പോൾ പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ നല്ല കാര്യമാണ് സാനിയ ചെയ്തത് എന്നും ഇത്തരത്തിലുള്ള ഞരമ്പ് രോഗികൾക്ക് ഇങ്ങനെയുള്ള മറുപടി തന്നെയാണ് നൽകേണ്ടത് എന്നുമാണ് പ്രേക്ഷകർ ഇപ്പോൾ സാനിയയോടെ പ്രേക്ഷകർ പറഞ്ഞു കൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply