നിനക്ക് ആ രംഗം ചെയ്യണം എന്ന് നിർബന്ധമാണെങ്കിൽ ചെയ്തോ എന്നാണ് വീട്ടുകാർ പറഞ്ഞത് ! ആ ചുംബന രംഗത്തെ കുറിച്ച് ആദ്യം വീട്ടിൽ പറഞ്ഞിരുന്നില്ല

മലയാള സിനിമയിലെ ഫാഷൻ ഐക്കൺ എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് സാനിയ ഇയ്യപ്പൻ. നിരവധി ഡാൻസ് റിയാലിറ്റി ഷോകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം ബാലതാരമായിട്ടാണ് മലയാള സിനിമയിലെത്തുന്നത്. “ക്വീൻ” എന്ന ചിത്രത്തിലൂടെയാണ് സാനിയ നായികയായിട്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് “പതിനെട്ടാംപടി”, “ലൂസിഫർ”, “പ്രേതം 2” തുടങ്ങി നിരവധി ചിത്രങ്ങളിൽ സാനിയ അഭിനയിച്ചു.

അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടി ആയ താരം പങ്കു വെക്കുന്ന നൃത്ത വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകർ ഉള്ള താരം നടത്തുന്ന ഫോട്ടോ ഷൂട്ടുകളും വൈറലാകാറുണ്ട്. വളരെ ബോൾഡ് ആയിട്ടുള്ള ഫോട്ടോഷൂട്ട് നടത്തുന്ന താരം പലപ്പോഴും വിമർശനത്തിന് ഇരയാകാറുണ്ടെങ്കിലും അതൊന്നും താരം വക വെക്കാറില്ല. മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആകണമെന്നാണ് താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം.

മലയാളത്തിൽ ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ട് നടത്തുന്ന നടിമാരിൽ ഒരാളാണ് സാനിയ. വളരെ ബോൾഡായും വ്യത്യസ്തവുമായുള്ള ഫോട്ടോഷൂട്ട് നടത്തി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. യാത്രകൾ ഒരുപാട് ഇഷ്ടമുള്ള സാനിയ യാത്ര വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. സാനിയ നായിക ആയി എത്തിയ ചിത്രമായിരുന്നു “കൃഷ്ണൻകുട്ടി പണി തുടങ്ങി”. ചിത്രത്തിലെ ചുംബന രംഗം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ചുംബന രംഗത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സാനിയ ഇപ്പോൾ. ചുംബനരംഗത്തെക്കുറിച്ച് ആദ്യം വീട്ടിൽ പറഞ്ഞിരുന്നില്ല എന്നാണ് സാനിയ പറയുന്നത്. പിന്നീട് മാതാപിതാക്കൾക്ക് മുമ്പിൽ ഇത് അവതരിപ്പിച്ചപ്പോൾ സിനിമയ്ക്ക് അത്യാവശ്യമാണ് എന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ, അത് നിർബന്ധമാണെങ്കിൽ ചെയ്തോളൂ എന്നായിരുന്നു അവർ മറുപടി നൽകിയത്. 2021ൽ പുറത്തിറങ്ങിയ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, വിജിലേഷ് എന്നിവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ “സാറ്റർഡേ നൈറ്റ്”ലെ നായിക സാനിയ ആണ്. നവംബറിൽ റിലീസിന് ചിത്രത്തിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആദ്യ കാലങ്ങളിൽ നിരവധി ട്രോളുകളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുള്ള താരം അതിലൊന്നും തളരാതെ തന്റെ കഴിവ് കൊണ്ട് സിനിമയിൽ തന്റേതായ ഇടം നേടിയെടുക്കുകയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചിട്ടുണ്ട് സാനിയ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply