റൊമാൻസ് എന്നൊക്കെ പറഞ്ഞാൽ സാനിയയെയും റംസാനെയും കണ്ടു പഠിക്കണമെന്ന് ആരാധകർ – വീഡിയോ ശ്രദ്ധ നേടുന്നു

മമ്മൂട്ടിയും ഇഷ തൽവാറും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ “ബാല്യകാലസഖി” എന്ന ചിത്രത്തിലൂടെ ബാലതാരം ആയി എത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. “ക്വീൻ” എന്ന സിനിമയിലൂടെ ആണ് സാനിയ നായിക ആയി അരങ്ങേറ്റം കുറിക്കുന്നത്. പുതുമുഖ താരങ്ങളെ അണിനിരത്തി ഒരുക്കിയ “ക്വീൻ ” എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയ ആയ സാനിയ ഇയ്യപ്പൻ, “പതിനെട്ടാം പടി”, “ലൂസിഫർ”, “ദി പ്രീസ്റ്റ്”, “പ്രേതം 2”, “കൃഷ്ണൻകുട്ടി പണി തുടങ്ങി” തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. യുവനടിമാരിൽ ഇത്രയേറെ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്ന മറ്റൊരു നടി ഉണ്ടാവില്ല. മികച്ച ഒരു നർത്തകി കൂടിയാണ് സാനിയ എന്ന് അറിയാത്ത മലയാളികൾ ഇല്ല. സിനിമയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഡാൻസ് റിയാലിറ്റി ഷോകളിൽ സജീവ സാന്നിധ്യമായിരുന്നു സാനിയ. ഡി 4 ഡാൻസ്, സൂപ്പർ ഡാൻസർ തുടങ്ങി നിരവധി റിയാലിറ്റി ഷോകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ശക്തമായ ഒരു മത്സരാർത്ഥി ആയിരുന്നു സാനിയ.

സാനിയയെ പോലെ തന്നെ ഡി 4 ഡാൻസിലെ മത്സരാർത്ഥി ആയി മലയാളികൾക്ക് മുന്നിൽ എത്തിയ കലാകാരൻ ആണ് റംസാൻ മുഹമ്മദ്. ഡി 4 ഡാൻസിന്റെ ആദ്യ സീസണിലെ വിജയി കൂടി ആയ റംസാൻ ബിഗ് ബോസ് മലയാളം സീസൺ 3 ൽ പങ്കെടുക്കുകയും അവസാനത്തെ എട്ടു മത്സരാത്ഥികളിൽ ഇടം പിടിക്കുകയും ചെയ്തു. ബിഗ് ബോസ് ഹൗസിൽ എത്തിയതോടെ ആണ് റംസാനെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത്. ഇതോടെ താരത്തിന് ആരാധകർ കൂടുകയായിരുന്നു. ബിഗ് ബോസിന് ശേഷം “ഭീഷ്മ പർവ്വം” എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം ചെയ്‌തിരുന്നു റംസാൻ. ഈ ചിത്രത്തിൽ റംസാൻ അവതരിപ്പിച്ച “രതിപുഷ്പം” തുടങ്ങിയ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് റംസാനും സാനിയയും. ഇരുവർക്കും സ്വന്തമായി യൂട്യൂബ് ചാനലുകളും ഉണ്ട്. അസാധ്യ നർത്തകർ ആയ റംസാനും സാനിയയും ഒരുമിച്ച് ചുവടുകൾ വെക്കുന്ന വീഡിയോകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോകൾ താരങ്ങൾ തന്നെ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കാറുള്ളത്. ഇതിനു മുമ്പ് “അംഗ് ലഗ ദേ”, “കഭി കഭി ” തുടങ്ങി നിരവധി പാട്ടുകൾക്ക് നൃത്തം അവതരിപ്പിച്ചുള്ള വീഡിയോകൾ റംസാനും സാനിയയും പങ്കു വെച്ചിരുന്നു. ഫഹദ് ഫാസിലിന്റെ ചിത്രമായ “മാലിക്”ലെ ഗാനത്തിന് ചുവട് വെച്ച ഇവരുടെ വീഡിയോ മികച്ച സ്വീകാര്യത നേടിയിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത സിനിമയിൽ സുഷിൻ ശ്യാം സംഗീതം ഒരുക്കിയത് ഗാനത്തിന് പ്രണയാർദ്രമായ ചുവടുകൾ വെച്ച് എത്തുകയായിരുന്നു സാനിയയും റംസാനും.

ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തത് മുതൽ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിട്ടുള്ള ഒരു തമിഴ് പാട്ടിന് നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് സാനിയയും റംസാനും. ധനുഷ്, നിത്യ മേനോൻ, രാശി ഖന്ന എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ ഏറ്റവും പുതിയ ചിത്രം ആയ തിരുച്ചിത്രമ്പലം” എന്ന ചിത്രത്തിലെ ” മേഘം കറുക്കാതെ ” തുടങ്ങിയ ഗാനത്തിന് ചുവടുകൾ വെക്കുകയാണ് ഇരുവരും. സിനിമയിൽ ധനുഷും നിത്യയും അവതരിപ്പിച്ച നൃത്തം ഏറെ ശ്രദ്ധേയമായിരുന്നു.

അതെ നൃത്ത ചുവടുകളുമായി എത്തി കയ്യടി നേടുകയാണ് റംസാനും സാനിയയും. മികച്ച പ്രതികരണങ്ങൾ ആണ് ഇവരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ആണ് ഇവരുടെ വീഡിയോയ്ക്ക് കീഴികം കമന്റ് ചെയ്യുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു കൂട്ടുകെട്ട് ആണ് സാനിയ ഇയ്യപ്പൻ- റംസാൻ മുഹമ്മദ്. ഈ കൂട്ടുകെട്ടിൽ ഇനിയും ഇത്തരം നൃത്ത വീഡിയോകൾ പിറക്കണം എന്ന ആശംസകളും ഇവർക്ക് ലഭിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply