നാട്ടിലെ അറിയപ്പെടുന്ന ചില ഫെമിനിച്ചികൾ ഉൾപ്പടെ കുറച്ച് പെണ്ണുങ്ങളുടെ വയറ്റിൽ റബർഗർഭം വെച്ച് കെട്ടിയുള്ള അറുബോറൻ പ്രകടനങ്ങൾ – അഞ്ജലിയുടെ ചിത്രത്തിന് സംഗീത ലക്ഷ്മണയുടെ റെഡ് കാർഡ്

wondar woman review

കഴിഞ്ഞ ദിവസമായിരുന്നു സംവിധായകയായ അഞ്ജലി മേനോൻ സിനിമ നിരൂപകരെ കുറിച്ച് പറഞ്ഞിരുന്ന ചില കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നത്. സിനിമയിൽ ലാഗുണ്ട് എന്ന് പറയുന്നവർ സിനിമ എഡിറ്റിങ്ങിനെ കുറിച്ച് അറിഞ്ഞിരിക്കണം എന്നായിരുന്നു അഞ്ജലി മേനോൻ പറഞ്ഞിരുന്നത്. ഇതിന് വലിയ തോതിലുള്ള ചില ട്രോളുകളും നേരിടേണ്ടതായി വന്നിരുന്നു ഇപ്പോൾ അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന സിനിമയെ കുറിച്ച് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ സംഗീത പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സംഗീത ഫേസ്ബുക്കിലെ ഒരു കുറിപ്പിലൂടെ ആണ് ഇത് പറഞ്ഞിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്, സിനിമയുടെ ആദ്യത്തെ അഞ്ചു മിനിറ്റ് ഞാൻ കടന്നെടുത്തത് തന്നെ ഒരുപാട് പണിപ്പെട്ടാണ്.

നാട്ടിൽ അറിയപ്പെടുന്ന ചില ഫെമിനിസ്റ്റുകൾ ഉൾപ്പെടെ കുറച്ചു പെണ്ണുങ്ങളുടെ വയറ്റിലെ റബ്ബർ ഗർഭം വെച്ച് കെട്ടിയുള്ള അറിബോറൻ പ്രകടനങ്ങൾ എന്റെ പ്രിയപ്പെട്ട നടിമാരായ നിത്യ മേനോനെയും നദിയാ മൊയ്തുവിനെയും കാണുവാൻ വേണ്ടി മാത്രം. പിന്നെയും അഞ്ചുപത്തു മിനിറ്റുകൾ കണ്ടിരിക്കുകയായിരുന്നു എന്ന് തന്നെ പറയണം. പറയാതിരിക്കാൻ കഴിയില്ല ഇത്രയും ബോറായി ഒരു സിനിമ ഞാൻ അടുത്തകാലത്ത് കണ്ടിട്ടില്ല ക്ഷമയുടെ നെല്ലിപ്പലക കണ്ടിരുന്നു എന്നതാണ് സത്യം.

5- 10 മിനിറ്റ് ഒരു വിധത്തിൽ കണ്ടിരുന്നുവെങ്കിലും പിന്നീട് അവസാനത്തെ 10 മിനിറ്റും കൂടി കണ്ടു. പറയാതെ വയ്യ സിനിമയുടെ കണ്ട ഭാഗം എല്ലാം അതിഭീകരമാണ് കുറച്ച് വ്യക്തമായി തന്നെ പറയുകയാണ് എങ്കിൽ പൊള്ളയായ ഒരു പാഴ് സിനിമ സംരംഭമാണ്. ഞാൻ സാധാരണ ഒരു സിനിമ പ്രേമിയാണ്. എഡിറ്റിങ്ങും കോപ്പും ഒന്നും ശാസ്ത്രീയമായി പഠിച്ചിട്ടില്ല. അതുകൊണ്ടാവണം സിനിമയുടെ തുടക്കം മുതൽ തന്നെ വല്ലാത്ത ലാഗ് തോന്നി തുടങ്ങി.. എന്റെ ഇഷ്ട താരങ്ങളായ നദിയാ മൊയ്തു നിത്യ മേനോനെയും കാണുവാൻ വേണ്ടിയായിരുന്നു ഞാൻ ഈ സിനിമ കാണാമെന്ന് തന്നെ തീരുമാനിച്ചിരുന്നത്.

അഞ്ജലി മേനോന്റെ കൂടെ എന്ന സിനിമ കണ്ടതിന്റെ മടുപ്പും ക്ഷീണവും ഒന്നും മാറിയിരുന്നില്ല എന്നതാണ് സത്യം. അതുപോലെ എനിക്കൊരു കാര്യം കൂടി ചോദിക്കേണ്ടത് ഉണ്ട്. മോഹൻലാൽ സിനിമ പിടിച്ചാലും പൃഥ്വിരാജ് സിനിമ പിടിച്ചാലും ഫെമിനിസ്റ്റുകൾ സിനിമ പിടിച്ചാലും എന്തുകൊണ്ടാണ് സിനിമ നടി ഭാവനയെ കൂടി അവരുടെയൊക്കെ സിനിമകളിൽ അവസരം കൊടുത്ത് അഭിനയിപ്പിക്കാത്തത്.

ഭാവനയ്ക്ക് സിനിമയിലെ അവസരങ്ങൾ ഇല്ലാതെയാക്കി എന്നൊക്കെ മുറവിളി കൂട്ടുന്നവർ തന്നെ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്.? ഇല്ല, വരില്ല എന്നൊക്കെ ഭാവന പറഞ്ഞിരുന്നുവെങ്കിലും അഞ്ജലി മേനോനും കൂട്ടരും അവളെ കൂടി പറഞ്ഞു മനസ്സിലാക്കി കൂടെ കൂട്ടേണ്ടതായിരുന്നു. എഡിറ്റിംഗ് പഠിക്കാത്ത ഒരു സാധാരണ സിനിമ പ്രേക്ഷകയുടെ അഭിപ്രായം എന്ന് പറഞ്ഞു കൊണ്ടാണ് സംഗീത ലക്ഷ്മണ സംഗീത ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഈ കമന്റുകളാണ് ഈ കുറിപ്പുകൾക്ക് വന്നു കൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply