ആദ്യം മെസ്സേജ് ചെയ്തത് മഞ്ജു ! അതൊക്കെ ഒരു സൂചനകളായി തോന്നി ഇഷ്ടം പറഞ്ഞത് അതുകൊണ്ടാണ്

കുറച്ചു നാളുകൾക്ക് മുൻപ് വളരെയധികം വി വാ ദ ത്തിൽ നിന്നിരുന്ന ഒരു സംഭവമായിരുന്നു മഞ്ജുവാര്യരുടെയും സംവിധായകനായ സനൽ കുമാറിന്റെയും വിഷയം. തന്നെ നിരന്തരം സോഷ്യൽ മാധ്യമങ്ങളിലടക്കം സനൽ കുമാർ ശല്യം ചെയ്യുന്നു എന്ന് പറഞ്ഞാണ് നടി മഞ്ജു വാര്യർ നിയമപരമായ രീതിയിൽ മുൻപോട്ടു പോയിരുന്നത്. വലിയതോതിൽ തന്നെ ഇത് വാർത്തയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യർക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ്. സനൽ കുമാർ ശശിധരൻ കയറ്റം എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചതിനെക്കുറിച്ച് ആയിരുന്നു ആദ്യം മുതൽ തന്നെ സനൽ കുമാർ പറഞ്ഞിരുന്നത്.

ഈ ചിത്രത്തിന് ശേഷമാണ് മഞ്ജുവിനോട് ഇയാൾ പ്രണയാഭ്യർത്ഥന നടത്തിയിരുന്നത്. ഈ കാര്യത്തെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ആദ്യം തനിക്ക് മെസ്സേജ് അയച്ചത് നടി മഞ്ജു വാര്യർ ആണെന്നാണ് സനൽ കുമാർ വ്യക്തമാക്കുന്നത്. അതിനു ശേഷം മഞ്ജുവിനോട് താൻ പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട് എന്നുള്ളത് സത്യമാണ് എന്നും അദ്ദേഹം തുറന്നു പറയുന്നു. മഞ്ജു വാര്യരും ആയി സൗഹൃദം ആരംഭിച്ചതിനെ കുറിച്ചും പറയുന്നുണ്ട്. കയറ്റം എന്ന സിനിമ ആവാനുള്ള കാരണം എനിക്ക് മെസ്സേജ് അയക്കുന്നത് മഞ്ജുവാണ്. ലിങ്ക് കൊടുക്കാമോ എന്ന് പറഞ്ഞായിരുന്നു. മെസ്സേജ് എനിക്ക് വിശ്വാസമായില്ല. നടി മഞ്ജുവാര്യർ തന്നെ ആണെന്ന് പറഞ്ഞു അതോടെ ഞാൻ ലിങ്ക് അയച്ചു കൊടുത്തു. ആ ചിത്രം കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടു എന്നും എന്റെ കൂടെ വർക്ക് ചെയ്യാൻ താല്പര്യം ഉണ്ട് എന്നും പറഞ്ഞു.

കയറ്റം സിനിമയുടെ ചിത്രീകരണത്തിന് പോയാൽ ഹിമാലയം ഒക്കെ പോകേണ്ടി വരും. ചിലപ്പോൾ അപകടത്തിൽ പെടേണ്ടി വരും എന്ന് ഞാൻ സൂചിപ്പിക്കുകയും ചെയ്തു. അപ്പോൾ അതൊന്നും കുഴപ്പമില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. ആ സമയത്താണ് മഞ്ജു വാര്യരോടെ ഉണ്ടായിരുന്ന ഒരു മുൻവിധി മാറിയത്. എന്റെ സ്ക്രിപ്റ്റ് കൊടുത്തതോടെ ചെയ്യാമെന്ന് പറഞ്ഞു. എന്റെ സ്ക്രിപ്റ്റ് ഒരിക്കലും പൂർണ്ണമല്ല എന്നിട്ടും മഞ്ജു അത് വായിച്ച് ചെയ്യാം എന്നും പറഞ്ഞു. എന്നെ പോലെ ചിന്തിക്കുന്നത് കൊണ്ടാവാം. അല്ലെങ്കിൽ മറ്റെന്തെങ്കിലും ഇഷ്ടമുള്ളതിനാലാവാം അതിന് സമ്മതിച്ചത്. 20 ദിവസം ഹിമാലയത്തിൽ വച്ചാണ് ചിത്രീകരിച്ചത്. ടെന്റ് കെട്ടി അതിനുള്ളിൽ താമസിച്ചുകൊണ്ട് ആയിരുന്നു ചിത്രം ചെയ്തത്.

ബാത്റൂം സൗകര്യം പോലും ഇല്ലാതിരുന്നിട്ടും മഞ്ജുവാര്യർ ഇക്കാര്യങ്ങളെല്ലാം തന്നെ പൊരുത്തപ്പെടുകയും ആണ് ചെയ്തത്. സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കുവാനും യാതൊരു മടിയും ഇല്ലാത്ത ആളാണ് മഞ്ജു എന്ന് എനിക്ക് അന്ന് തന്നെ മനസ്സിലായിരുന്നു. മഞ്ജുവിനെ എന്നോട് ഒരു ആകർഷണം ഉള്ളതുപോലെ എനിക്ക് തോന്നിയിരുന്നു. നിങ്ങളോട് ഒരു സ്പിരിച്ചൽ അട്രാക്ഷൻ തോന്നുന്നു എന്ന് ഞാൻ ഒരിക്കൽ പറഞ്ഞു നിങ്ങൾ ഒരു നല്ല മനുഷ്യനാണ് സനൽ എന്നെപ്പോലൊരാൾ… എന്ന് പറഞ്ഞവർ നിർത്തി. അതൊക്കെ ഒരു സൂചനകളായി തോന്നി ഇഷ്ടം പറഞ്ഞത് അതുകൊണ്ടാണ്. പക്ഷേ അങ്ങനെയാവണമെന്നില്ല. അവരുടെ പെരുമാറ്റം തനിക്ക് പ്രതീക്ഷ തന്നിരുന്നു എന്നും സനൽ വ്യക്തമാക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply