മഞ്ജുവിന്റെ പിറകെ നടന്നു ശല്യം ചെയ്തു എന്നതൊക്കെ വെറും കള്ളമാണ് – തന്നോടുള്ള ആ പെരുമാറ്റം ആണ് ഇഷ്ട്ടം തോന്നിപ്പിച്ചത് ! നിരപരാധിയാണെന്ന് തെളിയുന്നതുവരെ സിനിമ ചെയ്യില്ല : സംവിധായകൻ സനൽ കുമാർ ശശിധരൻ.

സിനിമ സംവിധായകനും കവിയുമായ സനൽ കുമാറിനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിയാണ് വിവാദമായിക്കൊണ്ടിരിക്കുന്നത്. കയറ്റം എന്ന സിനിമയിലൂടെ തുടങ്ങിയ വേട്ടയാടലാണ് മഞ്ജു വാര്യർ തനിക്കെതിരെ നടത്തുന്നതെന്നും വ്യാജ പരാതി നൽകി അറസ്റ്റ് ചെയ്യിക്കുകയും ചെയ്‌തെന്നാണ്. കള്ളക്കേസിൽ തനിക്കെതിരെ ഉണ്ടായ ഈ നീക്കത്തിൽ സനൽ കുമാറിനുണ്ടായ മനോവിഷമത്തിൽ അദ്ദേഹം ഒരു തീരുമാനവും എടുത്തിരുന്നു.

കേസിൽ നിരപരാധിയാണ് എന്ന് തെളിയുന്നത് വരെ സിനിമ ചെയ്യില്ലെന്ന് പറഞ്ഞു. അറസ്റ്റ് ചെയ്തിട്ട് നാലേറെയായിട്ടും ഇതുവരെ ശരിയായ രീതിയിലുള്ള ഒരു അന്വേഷണവും കുറ്റപത്രവും നൽകാൻ ആയിട്ടില്ലെന്ന് സനിൽ കുമാർ പറഞ്ഞു. കേസിൻ്റെ ഭാഗമായി ഇപ്പോഴും ഫോൺ ട്രാക്ക് ചെയ്യുകയും ഇമെയിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഒക്കെ ഹാക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജീവനു ഭീഷണിയാണ് എന്ന് പോലീസിൽ പരാതിപ്പെട്ടെങ്കിലും അന്വേഷണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

കേസ് മൂലം പല വേദനകളും അനുഭവിക്കേണ്ടി വന്നു. സിനിമാപ്രവർത്തകർ പോലും ഞാൻ ഭ്രാന്തനും മയക്കുമരുന്നിന് അടിമയാണ് തുടങ്ങിയ പല പ്രചാരണവും നടത്തി. സനൽകുമാർ പറയുന്നത് ഒരാളോട് പ്രണയം തോന്നുന്നത് തെറ്റായ ഒരു കാര്യമായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നാണ്. പ്രണയം തോന്നിയതുകൊണ്ട് തന്നെ മഞ്ജു വാര്യരോട് ഇതുവരെ മോശമായ തരത്തിൽ ഒന്നും പെരുമാറിയിട്ടില്ല കൂടാതെ പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടും ഇല്ല.

സനൽകുമാറിനെതിരെ മഞ്ജു നൽകിയ പരാതി ആറു പേജുകളുള്ളതാണ് എന്നാൽ ആ കയ്യക്ഷരങ്ങൾ മഞ്ജുവിന്റേത് അല്ലെന്നും എന്നാൽ ഒപ്പിട്ടത് മഞ്ജുവാണെന്നും ഉറപ്പാണ്. പലരെയും ഭയപ്പെട്ടു കൊണ്ടാണ് മഞ്ജു ജീവിക്കുന്നത് അതുകൊണ്ടുതന്നെ അഭിപ്രായങ്ങൾ ഒന്നും ശരിയായ രീതിയിൽ മഞ്ജു തുറന്നു പറയുന്നില്ല. മഞ്ജു വാര്യരെ ഒരു നല്ല സുഹൃത്താക്കിക്കൊണ്ട് എന്തും തുറന്നു പറയാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ബന്ധം കൊണ്ടുപോകാനാണ് സനൽ കുമാർ ആഗ്രഹിക്കുന്നത്.

അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോൾ ഒരു പേപ്പർ പോലും ഇല്ലാതെ നിയമവിരുദ്ധം ആയിട്ടാണ് കൊണ്ടു പോയത്. അറസ്റ്റ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വന്നപ്പോഴാണ് ജാമ്യത്തിൽ പോകാൻ സമ്മതിച്ചത്. സിനിമ ചെയ്യാമോ എന്ന് മഞ്ജു വാര്യർ ഇങ്ങോട്ടു വന്ന ആവശ്യപ്പെടുകയും സാങ്കേതിക കാരണങ്ങളാൽ ആദ്യഭാഗം ഷൂട്ട് ചെയ്തപ്പോൾ തന്നെ സിനിമ നിർത്തേണ്ടിയും വന്നു. അതിനുശേഷം ഷൂട്ടിംഗ് വീണ്ടും ആരംഭിക്കുവാനും മഞ്ജു ഇങ്ങോട്ട് സമീപിക്കുകയായിരുന്നു.

മഞ്ജു വാര്യരുടെ ഫാൻ പേജുകളിലും സോഷ്യൽ മീഡിയയിലും ഒക്കെ സനൽകുമാറിനെ മെൻഷൻ ചെയ്തുള്ള പോസ്റ്റുകൾ വരാൻ തുടങ്ങിയതോടെയാണ് മഞ്ജു വാര്യരെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിനുശേഷം ആണ് അവരോട് കൂടുതൽ താല്പര്യം തോന്നിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply