പൃഥ്വിരാജുമായി പ്രണയത്തിൽ ആയിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയുമായി സംവൃത സുനിൽ ! അറിഞ്ഞിരുന്നില്ല എന്ന് ആരാധകരും

prithvi and samvritha sunil

വിവാഹശേഷം അഭിനയത്തോട് വിടപറഞ്ഞ നടിമാരാണ് മലയാളത്തിൽ കൂടുതലും. അത്തരത്തിൽ തുടർന്ന് പോകുന്ന ശൈലി പിന്തുടർന്ന ഒരാളാണ് സംവൃത സുനിൽ. 2004-ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്, അതിനുമുമ്പ് അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിലും ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിരുന്നു. അറബിക്കഥ (2007), ചോക്ലേറ്റ് (2007), തിരക്കഥ (2008), ഭൂമി മലയാളം (2009), കോക്ക്ടെയിൽ (2010), മാണിക്യക്കല്ല് (2011), സ്വപ്ന സഞ്ചാരി (2011), അരികെ (2012), ഡയമണ്ട് നെക്ലേസ് (2012), അയാളും ഞാനും തമ്മിൽ (2012) എന്നിവയാണ് നടിയുടെ അറിയപ്പെടുന്ന ചിത്രങ്ങൾ.

ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച സംവൃത വിവാഹശേഷം പൂർണമായും ഇൻഡസ്ട്രിയൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിവാഹശേഷം വിദേശത്തേക്ക് പോയ ശേഷം ആരാധകർക്ക് താരത്തെ കാണാനേ കിട്ടിയിരുന്നില്ല. 6 വർഷത്തെ ഇടവേളയ്ക്ക് ശേഷം നായികാ നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. പിന്നീട് മൂത്ത മകൻ ഉണ്ടായശേഷം നടി ഇന്റർവ്യൂകൾ ഒക്കെ നൽകാൻ തുടങ്ങി. ഇടയ്ക്കൊക്കെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട് എങ്കിലും തന്റെ വിശേഷങ്ങളൊന്നും അധികം പങ്കുവെക്കാറില്ലായിരുന്നു താരം. പിന്നീട് നീണ്ട ഒരു ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു താരം.

ഇപ്പോഴും പണ്ടത്തെ അതേ ക്യൂട്ട് തന്നെയാണ് താരത്തിനുള്ളത്. ശേഷം ഒരു റിയാലിറ്റി ഷോയിൽ ജഡ്ജ് ആയും നടി എത്തി. അതോടെ മലയാളി മനസ്സിൽ വീണ്ടും തന്റെ പഴയ സ്ഥാനം ഊട്ടിയുറപ്പിക്കാൻ സംവൃതയ്ക് സാധിച്ചു. നീണ്ട ഇടവേളക്കുശേഷം ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്നു സംവൃത വീണ്ടും ഇന്ടസ്ട്രിയിലേക് തിരിച്ചെത്തിയത്. ആ സിനിമയുടെ സമയത്ത് റെഡ് കാർപെറ്റ് എന്ന ഒരു പരിപാടിയിൽ സംവൃത പങ്കെടുക്കാൻ ഇടയായിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ, മുൻപ് താൻ പൃഥ്വിരാജുമായി പ്രണയത്തിലായിരുന്നു എന്ന വാർത്ത താരം പൂർണ്ണമായും നിഷേധിച്ചിരുന്നു. മലയാള സിനിമയിലെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് താനും പൃഥ്വിരാജും എന്ന് നടി വ്യക്തമാക്കി.

സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും എന്നും സിനിമ ആരംഭിച്ച കാലം ഉള്ള സൗഹൃദം ഇപ്പോഴും അവർ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. പൃഥ്വിരാജുമായുള്ള തുടരെയുള്ള കഥാപാത്രങ്ങൾ ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിലുള്ള ഗോസിപ്പുകൾക്ക് ഇടവരുത്തിയിരുന്നു. അക്കാര്യം ശരിയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് “എന്റെ ദൈവമേ” എന്നായിരുന്നു സംവൃതയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. പിന്നീട് സിനിമയിൽ ഒരിക്കലും ചെയ്യാൻ ഇഷ്ടപ്പെടാത്ത കാര്യം എന്താണെന്ന് അവതാരകന്റെ ചോദ്യത്തിന് ഐറ്റംസ് സോങ്ങിലോ വൾഗർ ആയിട്ടുള്ള ഡ്രസ്സിലോ തനിക്ക് അഭിനയിക്കുവാൻ താല്പര്യമില്ല എന്നതായിരുന്നു താരത്തിന്റെ മറുപടി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply