ഒന്ന് സ്നേഹിച്ചു ഉമ്മ വെക്കണം എങ്കിൽ കൂടെ അവർ ഇടയിൽ ഉണ്ടാകും ! നാഗചൈതന്യയുടെ ആദ്യ ഭാര്യയെ കുറിച്ച് തുറന്നടിച്ചു ആദ്യമായി സാമന്ത

തെന്നിന്ത്യൻ സിനിമ ലോകത്തെ തന്നെ നടുക്കിയ വാർത്തയായിരുന്നു ചായ്-സാം വിവാഹമോചനം. ഓൺസ്‌ക്രീനിലെ മികച്ച ജോഡികൾ 2017ൽ ആയിരുന്നു വിവാഹം കഴിക്കുന്നത്. ഇതോടെ ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡികളായി ഇവർ മാറി. ഇവരുടെ വിവാഹവും നിശ്ചയവും എല്ലാം വളരെ ആർഭാടമായി തന്നെ ആയിരുന്നു ആഘോഷിച്ചിരുന്നത്. നാലു വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുകൊണ്ട് 2021ൽ ഇവർ വേർപിരിയുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ സാമന്ത തന്റെ പേരിനൊപ്പം ചേർത്തിരുന്ന നാഗചൈതന്യയുടെ കുടുംബപ്പേര് ആയ അക്കിനേനി മാറ്റിയതോടെ ആണ് ഇരുവരും വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. ആരാധകരെ ദുഃഖത്തിൽ ആഴ്ത്തിക്കൊണ്ട് നാലാം വിവാഹ വാർഷികത്തിന് നാലു ദിവസം മുമ്പ് ഇവർ വിവാഹമോചിതരാവാൻ തീരുമാനിച്ചു എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. വേർപിരിയുന്നതിന്റെ കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

അതുകൊണ്ടു തന്നെ പലതരത്തിലുള്ള വാർത്തകളായിരുന്നു മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനിടയിൽ 2019ൽ “ഫീറ്റ് അപ്പ് വിത്ത് സ്റ്റാർസ്” എന്ന ഷോയിൽ അതിഥിയായി എത്തിയ സാമന്ത, ചൈതന്യയുടെ ആദ്യ ഭാര്യയെ കുറിച്ച് പറഞ്ഞ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. താൻ നാഗചൈതന്യയുടെ രണ്ടാം ഭാര്യയാണെന്നും ആദ്യ ഭാര്യ അദ്ദേഹത്തിന്റെ തലയണ ആണെന്നും സാമന്ത രസകരമായി പറയുന്നു.

തനിക്ക് ഒന്നു ഉമ്മ വയ്ക്കണമെങ്കിൽ പോലും അവർക്കിടയിൽ ആ തലയണയുണ്ടാകും എന്നായിരുന്നു സാമന്ത തമാശരൂപേണ പറഞ്ഞത്. വിവാഹ മോചനത്തിനു ശേഷവും സിനിമയിൽ വളരെ സജീവമാണ് സാമന്ത. അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് സാം കടന്നു പോകുന്നത്. അടുത്തിടെ ഇറങ്ങിയ താരത്തിന്റെ എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആകുന്ന സാഹചര്യത്തിലായിരുന്നു തന്റെ രോഗാവസ്ഥ താരം വെളിപ്പെടുത്തിയത്.

മയോസൈറ്റസ് എന്ന അപൂർവ ഇനം ഓട്ടോ ഇമ്മുണോ രോഗം ബാധിച്ചതിനെ തുടർന്ന് ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ് താരം ഇപ്പോൾ. ഇതിനിടയിൽ നടി ശോഭിതയും നാഗചൈതന്യയും പ്രണയത്തിലാണ് എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും താരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. “യശോദ” ആണ് ഏറ്റവും ഒടുവിൽ തിയേറ്ററിൽ പ്രദർശനത്തിന് എത്തിയ സാമന്തയുടെ ചിത്രം. തപ്‌സി പന്നു നിർമിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് സാമന്ത.

ഇതിനു പുറമേ തെലുങ്കിൽ “ഖുശി”, “ശാകുന്തളം” തുടങ്ങി നിരവധി സിനിമകളാണ് സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ആമിർഖാൻ, കരീന കപൂർ ഖാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച “ലാൽ സിംഗ് ഛദ്ദ” എന്ന ചിത്രത്തിലൂടെ തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നാഗചൈതന്യ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം “കസ്റ്റഡി”യാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് വേഷത്തിൽ ആണ് താരം എത്തുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply