തമിഴ് തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് സാമന്ത. 2017ൽ ആണ് നടി നാഗചൈതന്യയെ വിവാഹം ചെയ്തത്. നാല് വർഷത്തിന് ശേഷം വിവാഹ മോചനവും നേടി. നാഗചൈ തന്യയുടെ വിവാഹനിശ്ചയം നടി ശോഭിത ധൂലിപലയുമായുമായി 2024 ഓഗസ്റ്റ് 8ന് ആണ് നടന്നത്. ഇതിനിടെ ആണ് സോഷ്യൽ മീഡിയയിലൂടെ ഒരു ആരാധകന്റെ വിവാഹഭ്യർത്ഥന. സാമന്ത വിഷമിക്കേണ്ട എന്നും താൻ കൂടെ ഉണ്ടാകുമെന്നും എന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നും ഒരു റീലിലൂടെ പറയുകയായിരുന്നു ആരാധകൻ മുകേഷ്.
ഗ്രാഫിക്സ് ന്റെ സഹായത്തോടെ ബാഗ് പാക്ക് ചെയ്തു വിമാനം കയറി സാമന്തയുടെ വീട് വരെ എത്തുന്ന കാഴ്ചയാണ് ആവിഷ്കരിച്ചിരിക്കുന്നത്. വളരെ പെട്ടന്ന് വീഡിയോ വൈറൽ ആവുകയായിരുന്നു. വൈറൽ ആയ റീലിന് സമന്തയുടെ മറുപടിയും വൈകാതെ എത്തി. ബാക്ഗ്രൗണ്ടിൽ ഉള്ള ജിം തന്നെ ഏതാണ്ട് കോൺവീൻസ് ചെയ്തു എന്നായിരുന്നു മറുപടി.
സാമ്പത്തികമായി ഉയരാൻ തനിക്ക് രണ്ട് വർഷം സമയം വേണമെന്നും സമ്മതമാണെങ്കിൽ വിവാഹം ചെയ്യാം എന്നുമായിരുന്നു ആരാധകന്റെ അഭ്യർത്ഥന. സമന്തയുടെ കമന്റ്നു മറുപടിയായി ആരാധകൻ സ്റ്റോറിയിൽ കുറിച്ചതിങ്ങനെ ;സമന്തക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ടെങ്കിൽ അതിൽ ഒരുവൻ ആണ് ഞാൻ. സമന്തക്ക് പത്തു ആരാധകരാണെങ്കിൽ അതിൽ ഒരുവൻ ഞാൻ ആണ്. സമന്തക്ക് ഈ ലോകത്ത് ആകെ ഒരു ആരാധകനെ ഉള്ളു എങ്കിൽ അത് ഞാൻ ആണ് സമന്തക്ക് ഈ ലോകത്ത് ആരാധകരെ ഇല്ല എങ്കിൽ ഞാൻ ഈ ലോകത്ത് ഇല്ല എന്നാണ് അർത്ഥം.
ഈ ലോകം സമന്തക്ക് എതിരാണെങ്കിൽ ഞാൻ ഈ ലോകത്തിനു എതിരാണ്. എന്നാണ് ആരാധകൻ കുറിച്ചത്. 4വർഷത്തെ ദാമ്പത്യ ബന്ധത്തിന് ശേഷം 2021ൽ സോഷ്യൽ മീഡിയയിലൂടെ നാഗചൈതന്യ ആണ് തങ്ങൾ വേര്പിരിയുകയാണെന്നും എന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കുമെന്നും കുറിച്ചത്.