ഗുരുവായൂർ അമ്പലത്തിൽ വെച്ച് വീണ്ടും വിവാഹിതനായി പാഷാണം ഷാജി ! ആദ്യ വിവാഹം ….

കോമഡി പരിപാടികളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ താരമാണ് സാജു നവോദയ. ഒരുപക്ഷേ അങ്ങനെ പറഞ്ഞാൽ അദ്ദേഹത്തെ പെട്ടെന്ന് ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. പാഷാണം ഷാജി എന്ന് പറഞ്ഞാലാണ് ആളുകൾ പെട്ടെന്ന് ഈ താരത്തെ മനസ്സിലാക്കി എടുക്കുന്നത്. കോമഡി ഷോയിലൂടെ തന്റെ അഭിനയ ജീവിതം തുടങ്ങിയ സാജു പിന്നീട് സിനിമകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളിൽ എത്തി തുടങ്ങി. വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയിരുന്നു. പിന്നീട് സിനിമകളിലെ സ്ഥിരം സാന്നിധ്യമായി മാറിയ സാജു ബിഗ് ബോസ് റിയാലിറ്റി ഷോയിലും തന്റെ കഴിവ് തെളിയിക്കാൻ എത്തിയിരുന്നു.

ബിഗ്ബോസിലും നിരവധി ആരാധകരെ തന്നെയായിരുന്നു താരം നേടിയെടുത്തിരിക്കുന്നത്. ഇപ്പോൾ അഞ്ചിൽ ഒരാൾ തസ്കരൻ എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രമാണ് പുതുതായി ഇറങ്ങാനുള്ള സാജുവിന്റെ സന്തോഷം. ഇപ്പോൾ സാജുവിന്റെ പുതിയൊരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സാജു നവോദയ വീണ്ടും ഭാര്യയെ വിവാഹം കഴിച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. എന്താണ് സംഭവം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല ഗുരുവായൂർ നടയിൽ വെച്ച് ഭാര്യയെ വീണ്ടും താലിചാർത്തി ഇരിക്കുകയാണ് സാജു നവോദയ. ഇരുവരും വിവാഹിതരായി നിൽക്കുന്ന ചിത്രങ്ങളൊക്കെ തന്നെ വൈറൽ ആയി മാറുകയും ചെയ്തിരുന്നു.

രണ്ടുപേരും വധൂവരൻമാർ ആയി നിൽക്കുകയാണ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് ഇവർ എത്തിയത് എന്നത് വ്യക്തമാക്കാൻ കഴിയുന്നില്ല. ഈ കാര്യത്തെക്കുറിച്ചുള്ള ഒരു കരണങ്ങളും സാജുവിന്റെ ഭാഗത്തു നിന്നും വന്നിട്ടില്ല. മുണ്ടും മേൽമുണ്ടും അണിഞ്ഞ് സാജു നവോദയ എത്തിയിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ഹാൻഡ് വർക്ക് ബ്ലൗസ്സും കസവ് സാരിയും അണിഞ്ഞാണ് ഭാര്യയും എത്തിയിരിക്കുന്നത്. ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്.

ഇൻസ്റ്റഗ്രാമിൽ അടക്കം നിരവധി ആരാധകരാണ് സാജുവിന് ഉള്ളത്. അതുകൊണ്ടാണ് സാജു ഇപ്പോൾ ഒരിക്കൽ കൂടി വിവാഹിതാവാൻ തീരുമാനിച്ചത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. സ്വന്തം ഭാര്യയെ തന്നെ രണ്ടാമത് വിവാഹം ചെയ്ത വ്യക്തിയാണ് സാജു നവോദയ. ഇരുവരുടെയും വിവാഹ വാർഷികത്തോടനുബന്ധിച്ച് മറ്റോ ആണോ ഇത്തരത്തിൽ ഒരു കാര്യം ചെയ്ത് എന്നതും വ്യക്തമാകുന്നില്ല. എന്നാൽ നിമിഷനേരം കൊണ്ട് തന്നെ ചിത്രങ്ങൾ സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറൽ ആയി മാറുകയും ചെയ്തു.

ഭാര്യയും സാജുവും തമ്മിലുള്ള കെമിസ്ട്രി ബിഗ് ബോസ് വീട്ടിൽ വച്ച് തന്നെ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചത് ആയിരുന്നു. ഭാര്യയെക്കുറിച്ച് ആയിരുന്നു സാജുവിന് കൂടുതലും പറയാനുണ്ടായിരുന്നത്.സീ ടിവിയിൽ സംപ്രക്ഷണം ചെയ്യുന്ന ഒരു പ്രോഗ്രാമിന്റെ ഭാഗമായി ആണ് താരം വീണ്ടും വിവാഹിതനായത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തായാലും താരത്തിന്റെ ഗുരുവായൂരിലെ വിവാഹ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply