എന്നെ മലയാളി എന്ന് വിളിക്കരുത്…ഞാൻ തമിഴ്നാട്ടുകാരി ആണ്..മലയാളി എന്ന് സംബോധന ചെയ്ത മാധ്യമപ്രവർത്തകനെതിരെ രൂക്ഷമായി പ്രതികരിച്ച് സായി പല്ലവി

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സായി പല്ലവി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത “പ്രേമം” എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായി എത്തിയ സായി പല്ലവി മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും സജീവമാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആണ് സായി പല്ലവി സിനിമയിലെത്തുന്നത്. റിയാലിറ്റി ഷോയിലെ സായി പല്ലവിയുടെ ഡാൻസ് കണ്ടു ഇഷ്ടപ്പെട്ട അൽഫോൺസ് പുത്രൻ തന്റെ സിനിമയിലേക്ക് നായികയായി ക്ഷണിക്കുകയായിരുന്നു.

മലയാളികളുടെ ഹൃദയങ്ങളിൽ ഇന്നും മുഖക്കുരു കൊണ്ട് ചുവന്ന കവിളുകളുള്ള മലർ മിസ് മായാതെ കിടക്കുന്നു. “പ്രേമ”ത്തിന് ശേഷം “അതിരൻ”, “കലി” എന്നീ സിനിമകളിൽ നായികയായി തിളങ്ങിയ സായി പല്ലവി പിന്നീട് തമിഴിലും തെലുങ്കിലും സജീവമാവുകയായിരുന്നു. തെന്നിന്ത്യൻ സിനിമയിലെ ഒട്ടു മിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പം സായി പല്ലവി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അഭിനയം മാത്രമല്ല മികച്ച നർത്തകി കൂടി ആണ് സായി പല്ലവി.

ധനുഷിനൊപ്പം ഉള്ള താരത്തിന്റെ “റൗഡി ബേബി” എന്ന ഗാനവും നൃത്തചുവടുകളും എല്ലാം തരംഗം ആയിരുന്നു. ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാൾ ആണ് സായി പല്ലവി. കല കൊണ്ട് മാത്രമല്ല നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ആണ് സായി പല്ലവി. പൊതു വേദികളിൽ എത്തുമ്പോഴും സിനിമയിൽ അഭിനയിക്കുമ്പോഴും അധികം മേക്ക് അപ്പ് ഉപയോഗിക്കാത്ത നടി കോടികൾ തന്നാലും ബ്യൂട്ടി പ്രോഡക്ട്സിന്റെ പരസ്യങ്ങളിൽ അഭിനയിക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു.

തന്റെ മുഖത്തെ പാടുകളും കുരുക്കളും പോകാം പങ്കു ഒരുപാട് ക്രീമുകളും ഫെയർനെസ് ഉത്പന്നങ്ങളും സായി പല്ലവി ഉപയോഗിക്കുമായിരുന്നു. എന്നാൽ നിരാശ ആയിരുന്നു ഫലം. അത് കൊണ്ട് തന്നെ കോടികൾ തന്നാലും ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ല എന്ന് ഉറച്ചു തീരുമാനിക്കുകയായിരുന്നു താരം. 2008ൽ “ധൂം ധാം” എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി ശ്രദ്ധിക്കപ്പെടുന്നത് “പ്രേമം ” എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തിലൂടെ ആണ്.

മുമ്പ് ഒരു പൊതു പരിപാടിയിൽ സായി പല്ലവിയെ ഒരാൾ മലയാളി എന്ന് വിളിച്ചപ്പോൾ താരത്തിന്റെ പ്രതികരണം ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഞാനൊരു മലയാളിയല്ല, തമിഴ്നാട്ടുകാരി ആണെന്നും മലയാളി എന്ന് വിളിക്കരുതെന്നും സായി പല്ലവി പറഞ്ഞത് വിവാദമാവുകയായിരുന്നു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സായി പല്ലവി ജനിച്ചു വളർന്നത്. അതുകൊണ്ട് ദയവുചെയ്ത് മലയാളി എന്ന് വിളിക്കരുത് എന്നായിരുന്നു താരം പറഞ്ഞത്.

ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ മാധ്യമപ്രവർത്തകൻ സായി പല്ലവിയെ മലയാളി എന്ന് സംബോധന ചെയ്തതായിരുന്നു നടിയെ ചൊടിപ്പിച്ചത്. ഇതിനെതിരെ താരത്തിന്റെ രൂക്ഷ പ്രതികരണം വിവാദമാവുകയായിരുന്നു. മലയാള സിനിമയിലൂടെ തുടക്കം കുറിച്ചത് കൊണ്ട് സായി പല്ലവി ഒരു മലയാളി ആണെന്ന് ഉള്ള തെറ്റിദ്ധാരണ പലർക്കും ഉണ്ട്. എന്നാൽ ഒരു മലയാളി ആയി അറിയുവാൻ അല്ല, തമിഴ് നാട്ടുകാരി ആയി തന്നെ അറിയപ്പെടാൻ ആണ് താരത്തിന്റെ ആഗ്രഹം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply