ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചു കഴിഞ്ഞുവേങ്കിലും ഈ സീസണിലെ വിശേഷങ്ങൾ ഇതുവരെയും അവസാനിച്ചിട്ടില്ല. ഒരുപാട് വ്യത്യസ്തതകൾ നിറഞ്ഞ സീസൺ ഓരോ ദിവസവും പുതിയ വ്യത്യസ്തതകൊണ്ട് ആളുകളെ അമ്പരപ്പിക്കുകയാണ് ചെയ്യുന്നത്. ഇപ്പോഴിതാ ബിഗ്ബോസിൽ മറ്റൊരു പുതിയ വിശേഷം ആണ് സംഭവിച്ചിരിക്കുന്നത്. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ വളരെയധികം വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു മത്സരാർത്ഥിയാണ് റോൺസൺ വിൻസെന്റ്.അതിന് കാരണം റോൺസൺ തന്റെ നിലപാടുകളൊന്നും തന്നെ ബിഗ് ബോസ് വീട്ടിൽ തുറന്നു പറയുന്നില്ല എന്നുള്ള മത്സരാർത്ഥികളുടെ ആരോപണമായിരുന്നു.
റോൺസൺ ഒരു നിലപാടില്ല എന്ന് അവിടെയുള്ള പലരും ഒരേ പോലെ പറഞ്ഞു. പലരും പലരീതിയിലും റോൺസണെ പ്രകോപിപ്പിക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിലും ആർക്കും പിടി കൊടുത്തില്ല റോൺസൺ. തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ചെയ്തിരുന്നത്. അതായിരുന്നു താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ഇപ്പോൾ ശ്രദ്ധനേടുന്നത് സുഹൃത്തുക്കൾക്ക് റോൺസൺ നൽകിയ പുതിയ സമ്മാനമാണ്.
ബിഗ് ബോസ് വീട്ടിൽ വച്ച് തന്നെ റോൺസൺ പറഞ്ഞിരുന്നു താൻ ഇവിടെ എത്തിയത് നല്ല സുഹൃത്തുക്കളെ ഉണ്ടാക്കുവാൻ വേണ്ടി ആണെന്ന്. അത്തരത്തിൽ നല്ലൊരു സൗഹൃദം ഉണ്ടാക്കിയതിനുശേഷമാണ് ബിഗ്ബോസ് വീടിന്റെ പുറത്തേക്ക് റോൺസൺ ഇറങ്ങിയത്. നല്ല കുറച്ചു ആളുകളെയാണ് റോൺസനു സുഹൃത്തുക്കളായി എത്തിയിരിക്കുന്നത്. തന്റെ സുഹൃത്തുക്കൾക്ക് വേണ്ടി ഏതറ്റംവരെയും പോകാൻ മടി ഇല്ലാത്ത ഒരു വ്യക്തി കൂടിയാണ് റോൺസൺ വിൻസെന്റ് എന്ന് എടുത്തുപറയണം. തന്റെ സുഹൃത്തുക്കൾക്ക് ഒരു പുതിയ സമ്മാനമാണ് റോൺസൺ നൽകിയിരിക്കുന്നത്.
ഒരു മനോഹരമായ സമ്മാനമാണ് അത്. തന്റെയും സുഹൃത്തിന്റെയും പേര് ആലേഖനം ചെയ്തിട്ടുള്ള ഒരു വളയാണ് മൂന്നു സുഹൃത്തുക്കൾക്ക് വേണ്ടി റോൺസൺ സമ്മാനിച്ചത്. ഇതിനോടകം തന്നെ ഈ ഒരു വീഡിയോ വൈറലായി മാറി. സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ ഒരു വാർത്ത റോൺസൺ പുറത്ത് വിട്ടത്. ബിഗ് ബോസ് വീട്ടിൽ നിലപാടില്ലാത്ത ഞാൻ എന്റെ സുഹൃത്തുക്കൾക്ക് വേണ്ടി നൽകുന്ന സമ്മാനം എന്ന് പറഞ്ഞു കൊണ്ടാണ് ഈ ഒരു വീഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് പേർക്കും ഒരേ പോലെയുള്ള വളയാണ് റോൺസൺ നൽകിയിരിക്കുന്നത്. പുറത്തിറങ്ങിയതിനു ശേഷം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം കൂടിയാണ് റോൺസൺ.