ഞാൻ കമ്മിറ്റഡ് ആണ് ! വിവാഹ തിയതി ആരാധകരോട് പറഞ്ഞു ഡോക്‌ടർ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരായിരുന്നു ബിഗ്ബോസിലൂടെ റോബിൻ സ്വന്തമാക്കിയിരുന്നത്. റോബിന്റെ വിശേഷങ്ങൾക്ക് എല്ലാം ആരാധകർ ഏറെയായിരുന്നു. റോബിൻ പങ്കുവയ്ക്കുന്ന ഓരോ വാർത്തകളും പ്രേക്ഷകർ വലിയ ഇഷ്ടത്തോടെയാണ് ഏറ്റെടുത്തിരുന്നത്. അടുത്ത സമയത്താണ് റോബിൻ വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നത്. ഔദ്യോഗികമായി യാതൊരു സ്ഥീതീകരണങ്ങളും റോബിൻ പറഞ്ഞിരുന്നില്ല. ഇപ്പോൾ ഇതാ വിവാഹത്തെക്കുറിച്ച് ഒരു ഔദ്യോഗിക സ്ഥിതീകരണവുമായി എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. താൻ വിവാഹിതയാവാൻ പോവുകയാണെന്നാണ് താരം പൊതുവേദിയിൽ വച്ച് പറഞ്ഞത്. നിശ്ചയം ഉടനുണ്ടാകുമെന്നും വിവാഹം ദിവസം ഫെബ്രുവരിയിൽ ആയിരിക്കുമെന്ന് റോബിൻ പറഞ്ഞത്.

താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പേരും റോബിൻ വെളിപ്പെടുത്തി.നടിയും ഡിസൈനറും വിവാഹം ചെയ്യാൻ പോകുന്നത് എന്നാണ് പറഞ്ഞത്. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ ഇതിനുമുൻപും വാർത്തകൾ വന്നിട്ടുണ്ട്. അപ്പോഴൊന്നും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസമാണ് ആരതി എന്റേത് എന്ന് പറഞ്ഞുകൊണ്ട് റോബിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. ഈ വീഡിയോ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറിയിരുന്നു. ഇതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന സംശയത്തിലായിരുന്നു പ്രേക്ഷകരും. എന്നാൽ ഇതിനെ സാധൂകരിക്കുന്ന യാതൊരു ഔദ്യോഗികമായി തീരുമാനങ്ങളും താരങ്ങൾ അറിയിച്ചിരുന്നില്ല എന്നതുകൊണ്ടു തന്നെ വെറും സംശയം മാത്രമായി മാറുമോ എന്നും പ്രേക്ഷകർ കരുതിയിരുന്നു. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ബ്രൂസിലി എന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുവാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ റോബിൻ രാധാകൃഷ്ണൻ.

ഇതിന്റെ ഭാഗമായി ചില പ്രമോഷൻ പരിപാടികളും നടന്നിരുന്നു. ആ ചിത്രത്തിന്റെ പ്രമോഷന്റെ ഇടയിലായിരുന്നു താരം ആരതിയുമായുള്ള വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നത്. ഫെബ്രുവരിയിൽ വിവാഹിതരാകും എന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ഈ വാർത്തകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു.

തന്നെ ഡീഗ്രേഡ് ചെയ്യുന്നവരെ കുറിച്ചും റോബിൻ സംസാരിച്ചിരുന്നു. ഡിഗ്രേഡിങ് ഒന്നും തന്നെ ശ്രദ്ധിക്കുന്നില്ല എന്നും തന്നെ സ്നേഹിക്കുന്ന കുറച്ചുപേരുണ്ട്, സ്നേഹിക്കാത്ത കുറച്ചുപേരുണ്ട് അവരെ താൻ ശ്രദ്ധിക്കുന്നില്ല എന്ന് സ്നേഹിക്കുന്നവർക്ക് മാത്രമാണ് താൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്നുമായിരുന്നു റോബിൻ പറഞ്ഞിരുന്നത്. റോബിന്റെ വാക്കുകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply