ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത് പ്രേക്ഷകർക്കെല്ലാം വളരെയധികം പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് സീസൺ ഫോർ ആണ് ഇതുവരെ സംപ്രേഷണം ചെയ്ത സീസണിൽ കൂടുതൽ ശ്രദ്ധ നേടിയത്. വ്യക്തമായ നിലപാടുകൾ ഉള്ളവരായിരുന്നു ഈ വട്ടം റിയാലിറ്റിഷോയിൽ എത്തിയത്. ബിഗ് ബോസ് സീസൺ 2 വിജയ് ദിൽഷ പ്രസന്നൻ ആയിരുന്നു. എന്നാൽ വിജയിയെക്കാൾ കൂടുതലായി പ്രേക്ഷകർ ഓർത്തു വയ്ക്കുന്ന ഒരു പേര് അത് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന് തന്നെയായിരിക്കും.
ഡോക്ടറെ അത്രപെട്ടെന്നൊന്നും പ്രേക്ഷകർ മറക്കാറില്ല എന്നതാണ് സത്യം. ഇപ്പോഴിതാ റോബിൻ പുതിയൊരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ്. ഈ അഭിമുഖത്തിൽ റോബിൻ ചില വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്. ഈ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ ജീവിതത്തിൽ സന്തോഷങ്ങളെക്കാൾ കൂടുതൽ തനിക്ക് ഉണ്ടായിട്ടുള്ളത് ദുഃഖങ്ങൾ ആണ് എന്നാണ് റോബിൻ പറയുന്നത്. ഒരുപാട് വേദനകൾ അതിജീവിച്ചാണ് ഇന്ന് ഇവിടെ വന്നു നിൽക്കുന്നത്.
അതോടൊപ്പം തന്റെ തലയിൽ ഒരു മുഴ ഉണ്ട് എന്നും റോബിൻ വെളിപ്പെടുത്തുന്നുണ്ട്. അത് ബോൺ ട്യൂമർ ആണ്. എല്ലാവർഷവും അതിന്റെ എം ആർ എ എടുത്തു താൻ നോക്കാറുണ്ട്. ഈ ട്യൂമർ വളരുന്നത് വെളിയിലേക്ക് ആണ്. അതുകൊണ്ട് വലിയ പ്രശ്നമില്ല. അകത്തേക്ക് വളരുകയാണ് എങ്കിൽ അതിനു സർജറി ആവശ്യമായി വരുമെന്നാണ് റോബിൻ പറയുന്നത്. റോബിന്റെ ഈ വെളിപ്പെടുത്തൽ ആരാധകരെയും ആശങ്കയിലാഴ്ത്തിരിക്കുകയാണ്. ഇത്രയും വലിയൊരു പ്രശ്നം വച്ചിട്ടാണോ എല്ലാവർക്കും വലുത് അദ്ദേഹം ചിരിച്ചു നിൽക്കുന്നത് എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്. അതോടൊപ്പം തന്നെ റോബിൻ രാധാകൃഷ്ണൻ മറ്റൊരു കാര്യം കൂടി പറയുന്നു.
രണ്ടു വർഷങ്ങൾക്കു ശേഷം ഓർബിറ്റ് ഫീലിം പ്രൊഡക്ഷൻസ് എന്ന പേരിൽ ഒരു ചെറിയ നിർമ്മാണ കമ്പനി തുടങ്ങണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. അത് ഞാൻ നടത്തുക തന്നെ ചെയ്യും. അതിനു വേണ്ടി നിൽക്കുകയാണ് ഇനി മുതൽ. ഈ വാക്കുകൾ ശ്രെദ്ധ നേടുകയും ചെയ്യുന്നുണ്ട്. കുറച്ചു നാളുകൾക്കു മുൻപ് താൻ ബിഗ് ബോസിൽ പോകുമെന്ന് പറഞ്ഞ് പഴയ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ബിഗ് ബോസിൽ എത്തിയ എത്തിയ ഒരു വീഡിയോയും പിന്നെ പങ്കുവെച്ചിരുന്നു. എന്തെങ്കിലും ഒരു ആഗ്രഹം ഉണ്ടെങ്കിൽ അതിനു വേണ്ടി എത്ര നാൾ വേണമെങ്കിലും കഷ്ടപ്പെടാൻ യാതൊരു മടിയുമില്ലാത്ത വ്യക്തി തന്നെയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആഗ്രഹം സ്ഥാപനം ആകുമെന്നാണ് പ്രേക്ഷകർക്കും മനസ്സിലാകുന്നത് സഫലം ആകും.
story highlights – robbin and arathis first personal interview with some exclusive content