കാന്തരയുടെ രണ്ടാം ഭാഗം തുടങ്ങാൻ അനുമതി തേടി ഋഷഭ് ഷെട്ടി എങ്ങോട്ടാ പോയെതെന്നു കണ്ടോ – ഏറ്റവും പുതിയ സന്തോഷവുമായി താരം

ഇന്ത്യയിലൂടെ നീളം ശ്രദ്ധയാകർഷിച്ചതും വളരെയേറെ ചർച്ച ചെയ്യപ്പെട്ടതുമായ ചിത്രമായിരുന്നു കാന്താര. കാന്താര എന്ന കന്നഡ ചിത്രം ഋഷഭ് ഷെട്ടിയാണ് സംവിധാനം ചെയ്തത്. ഋഷഭ് ഷെട്ടി തന്നെയായിരുന്നു കാന്താര എന്ന ചിത്രത്തിലെ നായകനും. ഒന്നിലേറെ ഭാഷകളിലൂടെ ആരാധകർക്ക് മുന്നിലെത്തിയ കാന്താര ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ചിത്രമായി ഇതിനോടകം മാറിക്കഴിഞ്ഞു. ഇപ്പോഴിതാ കാന്താര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും അധികം വൈകാതെ തന്നെ എത്താൻ പോകുന്നു എന്നാണ് പുതിയ വാർത്ത.

സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഔദ്യോഗികമായി വിശദീകരണങ്ങൾ ലഭിച്ചില്ലെങ്കിലും ദൈവ നർത്തകരുടെ വിശദീകരണങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഉമേഷ് ഗന്ധകാട് എന്ന ദൈവ നർത്തകനാണ് കാന്താര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞത്. തങ്ങളുടെ കുലദൈവം കാന്താര രണ്ടാം ഭാഗത്തിനായി സമ്മതം നൽകിയിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞത്. ഋഷഭ് ഷെട്ടി തങ്ങളോട് പഞ്ചുരുളി സേവ മംഗലാപുരത്ത് ആരംഭിച്ചു കൊള്ളുവാൻ പറഞ്ഞു എന്നും ഇദ്ദേഹം പറഞ്ഞു. ബന്തലയിൽ യിൽ സ്ഥിതിചെയ്യുന്ന മഡിവളബെട്ടു ക്ഷേത്രത്തിൽ താൻ സേവ നടത്തി എന്നും ഇദ്ദേഹം പറഞ്ഞു.

ദൈവ നർത്തകനായാൽ താനല്ല തങ്ങളുടെ കുലദേവമാണ് സംസാരിക്കുകയെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കുകയില്ല എന്നും ഇദ്ദേഹം വ്യക്തമാക്കി. ദൈവ നിർത്തക രൂപത്തിൽ ആയിരുന്നപ്പോൾ ദൈവത്തിന്റെ അനുമതി ലഭിച്ചു എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്. അന്നപ്പ പഞ്ചുരുളി ദേവന്റെ മുമ്പാകെ പ്രാർത്ഥിക്കുവാൻ ഋഷഭ് ഷട്ടിയോട് ദൈവം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഇദ്ദേഹം പറഞ്ഞു. തീർത്ഥാടന കേന്ദ്രത്തിന്റെ കാര്യസ്ഥനും ബിജെപി രാജ്യ സഭ അംഗവുമായ ഡോക്ടർ വീരേന്ദ്ര ഹെഗ്‌ഡയെ കാണുവാനും വളരെ ശ്രദ്ധയോടുകൂടി കാന്താരയുടെ തുടർഭാഗം നിർമ്മിക്കുവാനും ദൈവം നിർദ്ദേശിച്ചിട്ടുണ്ട് എന്നും ഇദ്ദേഹം പറയുന്നു.

വിജയ് കിരഗന്ദൂർ ആണ് കാന്താര എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർ. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ. ഹോംബെയിൽ ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ആക്ഷൻ ത്രില്ലർ ചലച്ചിത്രം ആയിരുന്നു കാന്താര. കർണാടകയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങുകൾ നടന്നത്.

2022 സെപ്റ്റംബർ മാസം 30നാണ് കാന്താര റിലീസ് ചെയ്തത്. വളരെയധികം സസ്പെൻസുകളും ആക്ഷൻ സീനുകളും നിറഞ്ഞ ചിത്രമായിരുന്നു കാന്താര. അതുകൊണ്ടുതന്നെ വളരെ വലിയ വിജയമാണ് കാതാര നേടിയത്. കന്നട സിനിമ മേഖലയിലെ 2022 ലെ ഹൈസ്റ് ഗ്രോസിങ് കന്നട ഫിലിം ആയി കാന്താര തിരഞ്ഞെടുക്കപ്പെട്ടു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply