എന്റെ മമ്മിയുടെ കണ്ണീർ കണ്ടു വളർന്നത് കൊണ്ടാണ് താൻ ഇങ്ങനയൊക്കെ ചെയ്യുന്നത് -തുറന്ന് പറഞ്ഞു റിമി

rimi

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. റിമി ടോമി ഇല്ലാത്ത ഒരു മലയാളം ചാനൽ ഇന്ന് ചുരുക്കം ആണെന്ന് തന്നെ പറയാം. ഗായികയായും അവതാരികയായും വിധികർത്താവായും നടിയായും റിയാലിറ്റി ഷോകളിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഇന്ന് റിമി ടോമി. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം.

തന്റെ പപ്പ മരിച്ച സമയത്ത് മമ്മി ഒരുപാട് വേദനകൾ അനുഭവിച്ചിരുന്നു എന്നും എന്നാൽ അതിൽ നിന്നുമൊക്കെ ഒരു മാറ്റം വന്നത് തന്റെ ഈ തരത്തിലുള്ള രീതികൾ കൊണ്ട് തന്നെയാണെന്നും തളർന്നിരുന്നു പോയ തന്റെ മമ്മിയെ ഉഷാറാക്കിയത് തന്റെ ഈ രീതികൾ തന്നെയാണ് എന്നും റിമി തുറന്നു പറയുന്നു. എല്ലാ കാര്യങ്ങളിലും താൻ സോഷ്യലായി തന്നെ ഇടപെടുന്ന ഒരു വ്യക്തിയാണെന്നും മറ്റുള്ളവർക്ക് താനൊരു വായാടിയാണെന്ന് തോന്നുമെന്നും എന്നാൽ തന്റെ മമ്മിക്ക് തന്റെ ഈ രീതികൾ വളരെയധികം ഇഷ്ടമാണ് എന്നുമാണ് റിമി പറഞ്ഞത്.

തന്റെ ഈ സ്മാർട്ട്നെസ്സ് മമ്മിക്ക് വളരെയധികം ഇഷ്ടമായതു കൊണ്ടു തന്നെയാണ് പപ്പ പോയതിനു ശേഷമുള്ള ആ ഒരു തളർച്ചയിൽ നിന്നും മമ്മി ഉയർത്തെഴുന്നേൽക്കാൻ കാരണമെന്നും റിമി കൂട്ടിച്ചേർത്തു. എല്ലാവരും തന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് എവിടെനിന്നാണ് ഇത്രയും എനർജി ലഭിക്കുന്നത് എന്ന്. എന്നാൽ അതിനുത്തരം തന്റെ മമ്മി തന്നെയാണ്, മമ്മിയിൽ നിന്നുമാണ് തനിക്ക് ഇത് ലഭിക്കുന്നത് എന്നും റിമി പറയുന്നു. എന്നാൽ തന്റെ സഹോദരിയും സഹോദരനും പപ്പയെ പോലെയാണ് എന്നും അവർ അധികം ആരോടും സംസാരിക്കാറില്ല എന്നും താൻ തന്റെ മമ്മിയെ പോലെയാണ് എപ്പോഴും എനർജറ്റിക്കായി ഉണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു.

വളരെ അധികം യാത്രകൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് താനെന്നും തന്റെ മമ്മിയും യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് എന്നും അതുകൊണ്ടുതന്നെ മമ്മിക്ക് കൂടുതൽ ഇഷ്ടമുള്ള സ്ഥലം ജയ്പൂർ ആണ് അവിടേക്കാണ് തങ്ങളെല്ലാവരും ഒന്നിച്ച് യാത്ര ചെയ്യാറ് എന്നും റിമി പറഞ്ഞു. മമ്മിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് എപ്പോഴും എല്ലാവരും ചെയ്യാറ് എന്നും മമ്മിയുടെ ഇഷ്ടത്തിനനുസരിച്ചാണ് താൻ ജീവിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു. ഒരു മകളായാൽ ഇങ്ങനെ വേണമെന്ന രീതിയിലുള്ള നിരവധി കമന്റുകൾ ആണ് താരത്തിന്റെ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply